ബെംഗളൂരു: എൺപത്തിരണ്ടു വർഷത്തെ പാരമ്പര്യമുള്ള ബെംഗളൂരുവിലെ ഏറ്റവും പഴയ മലയാളി സംഘടനയായ കേരള സമാജം ബെംഗളൂരു മുൻവർഷങ്ങളിലെ പോലെ മികച്ച രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു.
മുൻ വർഷം നഷ്ടമായ നമ്മുടെ ഓണത്തെ ഈ വർഷം വരവേൽക്കാൻ കേരള സമാജം ബെംഗളൂരു സിറ്റി സോണും എച്ച്കെ ബി കെ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ബെംഗളൂരുവും ചേർന്ന് “ഓണവർണ്ണങ്ങൾ 2022” എന്ന പേരിൽ ഓണാഘോഷം 2022 നാളെ (ഓഗസ്റ്റ് 28) ഞായറാഴ്ച രാവിലെ മുതൽ രാത്രി 8 വരെ കോറമംഗല സെൻറ് ജോൺസ് ഓഡിറ്റോറിയത്തിൽ നടത്തുന്നു. ചെണ്ടമേളത്തിൻ്റെയും സംഗീത വാദ്യമേളത്തിന്റെയും മാസ്മരിക പ്രകടനവുമായി ആട്ടം – ചെമ്മീൻ ബാൻഡിന്റെ സംഗീതവിരുന്നും, തൃശൂർ പുലിക്കളിയും, വിവിധ കലാപരിപാടികളും ഓണക്കളികളും, വിവിധ സമ്മാന പദ്ധതികളുമായി ഒരു മികച്ച ഓണ വിളംബരമാണ് സിറ്റി സോൺ നിങ്ങൾക്കായി ഒരുക്കുന്നത്.
കർണാടക മുൻ ആഭ്യന്തര മന്ത്രി ശ്രീ രാമ ലിംഗ റെഡ്ഡി നവംബറിലാണ് (ബി ടി എം ), പാലക്കാട് ശ്രീ ഷാഫി പറമ്പിൽ, ശ്രീ ഗോപകുമാർ , ഐ ആർ എസ് അഡി (കമ്മീഷണർ, കസ്റ്റംസ് ആൻഡ് ഇൻഡൈററ്റ് ടാക്സ്, ബെംഗളൂരു) , ശ്രീ സിഎം ഫൈസ് (എച്ച് കെ ബി കെ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ) , റവ്. ഫാ. ടോണി എ എൽ (സെന്റ് ജോൺസ്) എന്നിവർ വിശിഷ്ടാതിഥിയായി എത്തുന്നു.
പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും .
രാവിലെ 10 മണിക്ക് ഓഡിറ്റോറിയത്തിൽ എത്തുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന മൂന്ന് പേർക്ക് iJOP Technologies സമ്മാനം ഉണ്ടായിരിക്കും.ആൻഡ്രോയിഡ് സ്മാർട്ട് ടിവി ഉൾപ്പെടെയുള്ള വിവിധ സമ്മാനങ്ങൾ അടങ്ങിയ 100 രൂപയുടെ ലക്കി ഡ്രോപ്പും പരിപാടിയുടെ ഭാഗമായി ലഭ്യമാണ്.
വിശദ വിവരങ്ങൾക്ക് .
8547727366, 6366739999
9446611528
ഈ നമ്പറുകളിൽ ബന്ധപ്പെടുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.