യെദ്യൂരപ്പയുടെപേരിൽ നിയമനടപടി തേടി ഗവർണർക്ക് പരാതി

ബെംഗളൂരു : അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് ‌ മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെപേരിൽ നിയമനടപടി സ്വീകരിക്കാൻ അനുമതിതേടി ഗവർണർക്ക് പരാതി.

വിവരാവകാശ പ്രവർത്തകനായ ടി. നരസിംഹമൂർത്തിയാണ് ഗവർണർ‌ താവർചന്ദ് ഗഹ്‌‌ലോതിന് പരാതിനൽകിയത്.

യെദ്യൂരപ്പ ബി.ജെ.പി. സർക്കാരിന്റെ മുഖ്യമന്ത്രിയായിരിക്കെ ബെംഗളൂരുവിലെ ദേവനഹള്ളിയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം സെന്റർ ഫോർ എജുക്കേഷണൽ ആൻഡ് സോഷ്യൽ സ്റ്റഡീസിന് 116.16 ഏക്കർ ഭൂമി അനുവദിച്ചതിൽ അഴിമതിനടന്നതായി ആരോപിച്ചാണ് പരാതി.

  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം

അന്നത്തെ ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ട് അവഗണിച്ചാണ് ഭൂമിനൽകിയതെന്ന് പരാതിയിൽ ആരോപിച്ചു.

കർണാടക ഇൻഡസ്ട്രിയൽ ഡിവലപ്‌മെന്റ് ബോർഡ് വ്യവസായ ആവശ്യത്തിനായി കർഷകരിൽനിന്ന് ഏറ്റെടുത്ത ഭൂമിയാണ് ഈ സംഘടനയ്ക്ക് നൽകിയത്.

187 കോടി രൂപ വിലനിശ്ചയിച്ച ഭൂമി 50 കോടി രൂപയ്ക്കാണ് നൽകിയതെന്നും ആരോപിക്കുന്നു.

‘മുഡ’ ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെപേരിൽ നിയമനടപടിയെടുക്കാൻ അനുമതിയാവശ്യപ്പെട്ട് അഴിമതിവിരുദ്ധ പ്രവർത്തകനായ ടി.ജെ. അബ്രാഹം ഗവർണർക്ക് പരാതിനൽകിയിരുന്നു.

  സംസ്ഥാനത്ത് പുതിയ എക്സൈസ് തീരുവ നയം നടപ്പിലാക്കി; മദ്യം വാങ്ങും മുൻപ് ഇതറിയുക! ചിലതിന് വില കൂടും, ചിലതിന് കുറയും

ഇതിൽ സിദ്ധരാമയ്യക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ
[masterslider id="10"]

Related posts