ദേശീയ അവാർഡ് ലഭിച്ചത് വരലക്ഷമി ഉത്സവത്തിനൊപ്പം ആയതിനാൽ ഏറെ സന്തോഷമെന്ന് ഋഷഭ് ഷെട്ടി പറഞ്ഞു.
മാസ്മരിക പ്രകടനത്തിലൂടെ ജനഹൃദയങ്ങളെ ആകർഷിച്ച കാന്താര ചിത്രത്തിനായി തനിക്ക ലഭിച്ച ദേശീയ അവാർഡ് അന്തരിച്ച കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാറിന് സമർപ്പിച്ച് ഋഷഭ് ഷെട്ടി.
തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ച അദ്ദേഹം അവാർഡ് പുനീതിനൊപ്പം ദൈവിക, ദൈവ നർത്തകർക്കും (ദൈവസേവനത്തിനായി സമർപ്പിക്കപ്പെട്ട നർത്തകർ) സമർപ്പിക്കുന്നുവെന്ന് വ്യക്തമാക്കി.
ഈ അവാർഡ് പുനീത് രാജ്കുമാറിനും കന്നഡക്കാർക്കും ദൈവനർത്തകർക്കും സമർപ്പിക്കുന്നു എന്നാണ് ഞാൻ ആദ്യം മുതല്‍ പറയുന്നത്.
ഹോംബാലെ ഫിലിംസിന്റെ ‘കാന്താര’ എന്ന സിനിമയുടെ ടീമിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
ഹോംബാലെ പ്രൊഡക്ഷൻസിന് നാല് അവാർഡുകള്‍ ലഭിച്ചു,അവാർഡ് പ്രഖ്യാപിച്ചപ്പോള്‍ ഞാൻ ആവേശഭരിതനായി.
കന്നഡ സിനിമാ വ്യവസായം വലിയ തോതില്‍ വളരുകയാണ്, അതുകൊണ്ടാണ് ഇന്ന് ഈ അവാർഡ് വന്നത്.
സിനിമാ ടീമിലെ എല്ലാ അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നു.
സിനിമയില്‍ വസ്ത്രാലങ്കാരം നടത്തിയ എന്റെ ഭാര്യ പ്രജ്ഞാ ഷെട്ടിയും ഈ വിജയത്തിന് നിർണായകമായിരുന്നു ” ഋഷഭ് ഷെട്ടി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.