ഡബ്ലിന്‍: അയർലൻഡ് ഓൾറൗണ്ടർ കെവിൻ ഒബ്രിയൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
2006 ൽ അയർലണ്ടിനായി അരങ്ങേറ്റം കുറിച്ച അദ്ദേഹത്തിന്റെ നീണ്ട 16 വർഷത്തെ കരിയറിനാണ് വിരാമമാകുന്നത്. 2021ൽ യുഎഇയിൽ നടന്ന ടി20 ലോകകപ്പിലാണ് അദ്ദേഹം അവസാനമായി അയർലൻഡിനായി കളിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അയർലൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരമാണ് 38 കാരനായ കെവിൻ.
വെസ്റ്റ് ഇൻഡീസിൽ നടന്ന 2007 ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയ അയർലൻഡ് ടീമിലും അദ്ദേഹം അംഗമായിരുന്നു. 2011ലെ ലോകകപ്പിൽ ഇംഗ്ലണ്ട് ഉയര്‍ത്തിയ 328 റണ്‍സ് ചേസ് ചെയ്ത് അയര്‍ലന്‍ഡ് ചരിത്രമെഴുതിയ മത്സരത്തിൽ 63 പന്തിൽ 113 റൺസാണ് കെവിൻ നേടിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.