ബെംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കനത്ത സുരക്ഷയ്ക്കിടയിൽ ബെംഗളൂരുവിലെ വിവാദ ഈദ്ഗാ മൈതാനത്ത് ഇന്ന് രാവിലെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ആദ്യമായി ഇന്ത്യൻ പതാകയുയർത്തി.
ചമരാജ്പേട്ടിലെ ഈദ്ഗാ മൈതാനം വഖഫ് ബോർഡും സിവിക് അതോറിറ്റിയും തമ്മിലുള്ള ഉടമസ്ഥാവകാശം തർക്കത്തിലായിരുന്നു.
ദേശീയ പതാക ഉയർത്തുമെന്ന വലതുപക്ഷ പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് ഗ്രൗണ്ട് സംസ്ഥാന റവന്യു വകുപ്പിന്റെ സ്വത്താണെന്ന് ഭരണസമിതിയായ ബി.ബി.എം.പി ഓഗസ്റ്റ് മൂന്നിന് പ്രഖ്യാപിച്ചത്. അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ റവന്യു വകുപ്പിനാണ് അധികാരമുള്ളതെന്നും വ്യക്തമാക്കിയിരുന്നു.
ബെംഗളൂരു അർബൻ അസിസ്റ്റന്റ് കമ്മീഷണർ ഡോ. എം.ജി ശിവണ്ണ, എം.എൽ.എ സമീർ അഹമ്മദ് ഖാൻ, ലോക്സഭാ അംഗം പി.സി.മോഹൻ നേതൃത്വത്തിൽ സാന്നിധ്യത്തിലാണ് പതാക ഉയർത്തിയത്. ചമരാജ്പേട്ട് സർക്കാർ സ്കൂളിലെ കുട്ടികൾ ദേശഭക്തിഗാനങ്ങൾ, ലഘു നാടകങ്ങൾ തുടങ്ങി വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. വൻ സുരക്ഷയോടെയാണ് പതാക ഉയർത്തൽ ചടങ്ങ് നടന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.