ദോഹ: ഫിഫ ലോകകപ്പിനെത്തുന്ന കാണികൾക്കായി 8,000 ലധികം ക്യാബിൻ ശൈലിയിലുള്ള താമസ സൗകര്യങ്ങൾ ലഭ്യമാണ്. കാണികൾക്കുള്ള താമസ സൗകര്യങ്ങളിൽ വ്യത്യസ്തയൊരുക്കുന്ന ഫാൻ ഗ്രാമങ്ങളാളിലാണ് സൗകര്യം ലഭ്യമാകുന്നത്. ക്യാബിൻ ശൈലിയിലുള്ള താമസ സൗകര്യങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകും.
വ്യത്യസ്ത വിഭാഗങ്ങളിലാണ് ഇവയുള്ളത്. ഖത്തർ ഫ്രീ സോൺ, ലുസെയ്ൽ മൾട്ടി പർപ്പസ് ഹാൾ,മാൾ ഓഫ് ഖത്തറിന് സമീപം എന്നിവിടങ്ങളിലെ 3 ഫാൻ വില്ലേജുകളിലാണ് ഹോട്ടൽ സേവനങ്ങളോടു കൂടിയ ക്യാബിൻ ശൈലിയിലുള്ള താമസ സൗകര്യവും ലഭ്യമാക്കുന്നത് . അപ്പാർട്ട്മെന്റുകൾ, വില്ലകൾ, ഹോട്ടലുകൾ, ക്രൂയിസ് ഷിപ്പ് ഹോട്ടലുകൾ, ഹോളിഡേ റെസിഡൻസുകൾ എന്നിവയ്ക്ക് പുറമേ 3 സ്ഥലങ്ങളിലാണ് ഫാൻ ഗ്രാമങ്ങൾ സ്ഥിതിചെയ്യുന്നത്.
കാണികൾക്ക് ടൂർണമെന്റ് വേദിയിലേക്കു മെട്രോയിൽ വേഗമെത്താൻ കഴിയത്തക്ക വിധം മെട്രോ സ്റ്റേഷനുകളിലേക്ക് ഉള്ള യാത്രഎളുപ്പമാകുന്ന തരത്തിലാണ് താമസ കേന്ദ്രങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റിയുടെ ഹൗസിങ് വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ ഒമർ അൽ ജാബർ വ്യക്തമാക്കി. ഹോട്ടൽ മുറികളിൽ ലഭിക്കുന്ന സേവനങ്ങൾ തന്നെയാണ് കാബിൻ ശൈലിയിലും ലഭിക്കുക.
Related posts
-
ചൈനീസ് താരത്തെ പരാജയപ്പെടുത്തി 18 കാരൻ ഡി.ഗുകേഷ് ഇനി ചതുരംഗപ്പലകയിലെ വിശ്വചാമ്പ്യൻ.
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം ഗുകേഷ്. 14ാമത്തെയും... -
തുടർ തോൽവികളിൽ മടുത്ത് ആരാധകർ! ബ്ലാസ്റ്റേഴ്സ്-ബി.എഫ്.സി മൽസരത്തിൻ്റെ ടിക്കറ്റുകൾ ഇനിയും ബാക്കി!
ബെംഗളൂരു: ഈ ശനിയാഴ്ചയാണ് ചിരവൈരികളായ കേരളാ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലുള്ള... -
ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും വീണ്ടും”ഹോം ഗ്രൗണ്ടിൽ”നേർക്കുനേർ;മൽസരത്തിൻ്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; കൂടുതൽ വിവരങ്ങൾ !
ബെംഗളൂരു : വീണ്ടും ചിരവൈരികൾ നഗരത്തിൽ ഏറ്റു മുട്ടുന്നു, ബെംഗളൂരു എഫ്സിയുടെ...