ബെംഗളൂരു : ഒൻപത് കിലോമീറ്റർ നീളമുള്ള ത്രിവർണ പതാക ഉയർത്തി ലോക റെക്കോർഡ് സൃഷ്ടിക്കാൻ തയ്യാറെടുത്ത് 50,000 പേർ.
കർണാടകയിലെ ഹുബ്ബള്ളിയിലെ ചെറിയ താലൂക്കിൽ 50,000-ത്തിലധികം ആളുകൾ ഒമ്പത് കിലോമീറ്റർ നീളവും ഒമ്പത് അടി വീതിയുമുള്ള ത്രിവർണ പതാക ഉയർത്തും. നാളെ രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ലോക റെക്കോർഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇവർ.
ജീവകാരുണ്യ പ്രവർത്തകനും സന്തോഷ് ലാഡ് ഫൗണ്ടേഷൻ പ്രസിഡന്റുമായ മുൻ കോൺഗ്രസ് എംഎൽഎ സന്തോഷ് ലാഡിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2021 ഓഗസ്റ്റ് 15ന്, സന്തോഷ് ലാഡ് ഫൗണ്ടേഷൻ 8,000 പേരുമായി നടത്തിയ റാലിയിൽ രണ്ട് കിലോമീറ്റർ നീളവും ഒമ്പത് അടി വീതിയുള്ള ത്രിവർണ പതാക വഹിച്ചുകൊണ്ട് ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു. ഇത്തവണ ഒമ്പത് കിലോമീറ്റർ നീളവും ഒമ്പത് അടി വീതിയുമുള്ള കൂറ്റൻ ത്രിവർണ പതാകയുമായി വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടാൻ തയ്യാറെടുക്കുകയാണ്.
കലഘട്ഗി – അൽനാവർ താലൂക്കിലെ യുവാക്കളും വൃദ്ധരും സ്ത്രീകളും കുട്ടികളും അടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പരിപാടിയുടെ ഭാഗമാവും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.