ലോകായുക്ത നിയമഭേഗദതി: ബില്ല് തയ്യാറാക്കുന്നതിന് മുമ്പ് പാര്‍ട്ടിയുമായി ചര്‍ച്ചചെയ്യണമെന്ന് സി.പി.ഐ

തിരുവനന്തപുരം: ലോകായുക്ത നിയമഭേഗദതിയുമായി ബന്ധപ്പെട്ട് ബില്ല് തയ്യാറാക്കുന്നതിന് മുമ്പ് പാര്‍ട്ടിയുമായി ചര്‍ച്ചചെയ്യണമെന്ന് സി.പി.ഐ. ഇക്കാര്യം ഉടൻ സി.പി.എം നേതൃത്വത്തെ അറിയിക്കും.

ലോകായുക്ത ഭേദഗതി നിയമം ചർച്ചയ്ക്ക് വന്നപ്പോൾ ഏറ്റവും കൂടുതൽ വിമര്‍ശനം ഉന്നയിച്ചത് സി.പി.ഐയായിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ വേണ്ടത്ര രാഷ്ട്രീയ ചർച്ചകൾ നടന്നില്ലെന്നും കാനം വിമർശിച്ചു. ഈ മാസം 22 മുതൽ ലോകായുക്ത നിയമഭേദഗതിക്ക് നിയമസഭ അന്തിമ അനുമതി നൽകാൻ തയ്യാറെടുക്കുന്നതിനിടെയാണ് സി.പി.ഐ വീണ്ടും നിലപാട് കടുപ്പിച്ചിരിക്കുന്നത്.

  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ

അഴിമതി നിരോധന സംവിധാനമായ ലോകായുക്തയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതാണ് പുതിയ ഭേദഗതി. സർക്കാർ ഓർഡിനൻസ് ഇറക്കിയിരുന്നെങ്കിലും ഗവർണർ ഒപ്പിടാത്തതിനാൽ അത് നിയമമായിരുന്നില്ല. വിഷയം അടിയന്തര നിയമസഭ കൂടി പരിഗണിക്കാനിരിക്കെയാണ് സി.പി.ഐ നിലപാട് വ്യക്തമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
[masterslider id="10"]

Related posts