വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ സർവേ നടത്തണമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്തെ വെള്ളപ്പൊക്ക സാധ്യതയുള്ള തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ താൽക്കാലികമായോ സ്ഥിരമായോ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ടോ എന്ന് വിലയിരുത്താൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജില്ലാ അധികാരികളെ ചുമതലപ്പെടുത്തി.

 

വെള്ളപ്പൊക്കത്തിൽ വലയുന്ന ഗ്രാമീണരെ താൽക്കാലികമായി മാറ്റിപ്പാർപ്പിക്കാനുള്ള മാർഗങ്ങൾ സർക്കാർ ആലോചിക്കുകയാണെന്ന് ബുധനാഴ്ച മൈസൂരു വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ബൊമ്മൈ പറഞ്ഞു. 2009-ൽ, വൻ നാശം വിതച്ച വെള്ളപ്പൊക്കത്തെത്തുടർന്ന് 60 ഗ്രാമങ്ങളെ സ്ഥിരമായി മാറ്റിപ്പാർപ്പിച്ചു. എന്നാൽ വെള്ളം ഇറങ്ങിയതോടെ ആളുകൾ പഴയ വാസസ്ഥലങ്ങളിലേക്ക് മടങ്ങി. നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന സ്ഥലങ്ങളിൽ സുസജ്ജമായ പുനരധിവാസ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനുള്ള ഓപ്ഷൻ ഞങ്ങൾ പരിഗണിക്കുന്നു, അതുവഴി ആളുകളെ വെള്ളപ്പൊക്കം ബാധിക്കുമ്പോഴെല്ലാം അവിടേക്ക് മാറ്റാൻ കഴിയും, ”അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ
  റോഡരികിൽ പാർക്ക് ചെയ്താൽ ഇനി ഡമ്പ് യാർഡിലേക്ക്'; ബെംഗളൂരുവിൽ വീണ്ടും 'ടോവിംഗ്'; കർശന മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോളേജിലേക്ക് പോകുകയായിരുന്ന 19കാരിയെ തലയറുത്തു കൊന്നു
[masterslider id="10"]

Related posts

Click Here to Follow Us