ലേബർ അദാലത്ത് തിയതികൾ പ്രഖ്യാപിച്ച് ശിവറാം ഹെബ്ബാർ

ബെംഗളൂരു: തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ ഓരോ ജില്ലയിലും തൊഴിൽ അദാലത്ത് നടത്തുമെന്ന് തൊഴിൽ മന്ത്രി ശിവറാം ഹെബ്ബാർ പറഞ്ഞു.

ചൊവ്വാഴ്‌ച സിദ്‌ലിപുര ഗ്രാമത്തിൽ നിർമാണത്തൊഴിലാളികൾക്കുള്ള വീടുനിർമാണത്തിന് തറക്കല്ലിട്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ലേബർ കോടതികൾ സ്ഥാപിക്കാൻ സർക്കാരിന് പദ്ധതിയില്ലെന്നും പകരം നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കാൻ ലേബർ അദാലത്ത് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പും രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കളുടെ വിവാഹത്തിനുള്ള പണവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

  ഭാര്യയുടെ സ്വകാര്യ ദൃശ്യം ഇന്റർനെറ്റിൽ; 3 പുരുഷന്മാരുമായി രഹസ്യബന്ധം; 19 പേജുള്ള കത്തെഴുതി വെച്ച് ടെക്കി ആത്മഹത്യ ചെയ്തു

ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി, ജൂലൈ 15 മുതൽ ഏകദേശം ഒരു മാസത്തേക്ക് അദാലത്ത് നടത്തും. അവ പരിഹരിക്കാൻ ജില്ലാതല ഉദ്യോഗസ്ഥർക്ക് അധികാരം നൽകും. തൊഴിലാളികൾക്ക് സ്ഥലത്തുതന്നെ പണം നൽകണമെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് അടുത്തിടെ ഹൈദരാബാദിൽ ഒരു യോഗം ചേർന്നുവെന്നും, ഓരോ ജില്ലയിലും ഇഎസ്‌ഐ ആശുപത്രി നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, തൊഴിലാളി സമൂഹത്തിന്റെ ക്ഷേമത്തിനായി ഇഎസ്‌ഐ സഹകരണ സംഘങ്ങൾ ആരംഭിക്കാൻ കേന്ദ്രത്തിന് താൽപ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു, ”

  ബെംഗളൂരുവിലെ റോഡുകൾ ആഘോഷവേദിയായി; ഭാരതീയ സിറ്റിയിൽ ഹാപ്പി സ്ട്രീറ്റ്‌സ് രണ്ടാം വാരവും ഹിറ്റ്!

എംപി ബി വൈ രാഘവേന്ദ്രയുടെ ശ്രമഫലമായാണ് ശിവമോഗയിൽ ഇഎസ്‌ഐ ആശുപത്രി വരുന്നത് എന്ന് ഹെബ്ബാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധിക നിരക്ക് ഈടാക്കിയ ബെംഗളൂരു വിമാനത്താവള ടാക്സി ഡ്രൈവറിൽ നിന്ന് എങ്ങനെ പണം തിരികെ ലഭിക്കും? വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us