‘കെജിഎഫ് 2’ വാടകയ്‍ക്ക് കാണാൻ അവസരമൊരുക്കി ആമസോണ്‍ പ്രൈം

ബെംഗളൂരു: യാഷ് നായകനായ ബ്ലോക് ബസ്റ്റര്‍ ചിത്രമാണ് ‘കെജിഎഫ് : ചാപ്റ്റര്‍ 2’. കോടികൾ മുടക്കി പുറത്തിറക്കിയ വമ്പൻ സിനിമകളെയും പിന്നിലാക്കി പ്രശാന്ത് നീലിന്റെ ‘കെജിഎഫ് 2’ പ്രദർശനം തുടരുകയാണ്. ‘കെജിഎഫ് രണ്ട്’ എന്ന ചിത്രത്തിന് ഒടിടി റൈറ്റ്‍സിലും ചിത്രത്തിന് മികച്ച തുകയാണ് ലഭിച്ചിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസ് ചെയ്യും മുന്നേ തന്നെ ഓണ്‍ലൈനില്‍ ചിത്രം കാണാൻ അവസരം ഒരുക്കിയിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ (KGF 2).കന്നഡ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ലഭ്യമാകുക. ‘കെജിഎഫ് രണ്ട്’ എന്ന ചിത്രം…

Read More

പിഎസ്‌ഐ പരീക്ഷാ തട്ടിപ്പ്: പോലീസുകാരന്റെ വീട്ടിൽ നിന്ന് 1.55 കോടി രൂപ പിടിച്ചെടുത്തു

POLICE

ബെംഗളൂരു: ഹെഡ് കോൺസ്റ്റബിളിന്റെ വീട്ടിൽ നിന്ന് 1.55 കോടി രൂപ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) കണ്ടെത്തി. പോലീസ് സബ് ഇൻസ്‌പെക്ടർ (പിഎസ്‌ഐ) പരീക്ഷാ തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മെയ് 14 ന് ഹെഡ് കോൺസ്റ്റബിൾ ശ്രീധർ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി ശാന്തകുമാർ, മറ്റ് മൂന്ന് എന്നിവരുടെ വീടുകളിൽ സിഐഡി പരിശോധന നടത്തിയിരുന്നു. അഞ്ച് പേരുടെയും വീടുകളിൽ നിന്ന് സുപ്രധാന രേഖകളും സിഐഡി പിടിച്ചെടുത്തു. ശ്രീധറിന്റെ രണ്ട് വീടുകളിലാണ് സിഐഡി പരിശോധന നടത്തിയത്. ആദ്യ വീട്ടിൽ 20 ലക്ഷം രൂപയും ചാമരാജ്പേട്ടയിൽ സ്ഥിതി…

Read More

ഭാര്യയ്ക്ക് സാരി ഉടുക്കാൻ അറിയില്ല; ആത്മഹത്യ ചെയ്ത് യുവാവ് 

മഹാരാഷ്ട്ര: ഭാര്യയിൽ സന്തുഷ്ടവാനല്ലാത്ത യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര ഔറംഗാബാദിലെ മുകുന്ദ്നഗർ സ്വദേശിയായ അജയ് സമാധൻ സാബ്ലെയാണ്(24) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തട്ടുണ്ട്. തന്റെ ഭാര്യക്ക് സാരി ശരിയായി ഉടുക്കാൻ അറിയില്ലെന്നും, നടക്കാനോ സംസാരിക്കാനോ കഴിയുന്നില്ലെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. പാചകം ചെയ്യാനറിയില്ലെന്നും, ഹോട്ടൽ ഭക്ഷണമാണ് കഴിക്കുന്നതെന്നും കത്തിൽ ആരോപിക്കുന്നു. ഇതുമൂലമുള്ള മനോവിഷമമാണ് ആത്മഹത്യ കാരണമെന്ന് മുകുന്ദവാടി പൊലീസ് അറിയിച്ചു. അജയ് പ്ലംബിംഗ് ജോലികൾ ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. തന്നേക്കാൾ ആറ് വയസ്സ് കൂടുതലുള്ള സ്ത്രീയെ…

Read More

ശ്രീരംഗപട്ടണയിലെ മസ്ജിദ് തർക്കം: വലതുപക്ഷക്കാർക്ക് മുന്നറിയിപ്പുമായി കർണാടക സർക്കാർ

ബെംഗളൂരു: ക്രമസമാധാനത്തിന് വെല്ലുവിളി ഉയർത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തുള്ള മസ്ജിദ്-ഇ-അല ഒരു ഹനുമാൻ ക്ഷേത്രമാണെന്നും അവിടെ ആരാധന നടത്താൻ അനുവദിക്കണമെന്നുമുള്ള ‘നരേന്ദ്ര മോദി വിചാര് മഞ്ച്’ എന്ന സംഘടനയുടെ അവകാശവാദത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താൻ ക്ഷേത്രം തകർത്ത് പള്ളി പണിത മസ്ജിദ്-ഇ-അല ‘മൂടല ബാഗിലു ആഞ്ജനേയ സ്വാമി ക്ഷേത്രം’ ആണെന്ന് അവകാശപ്പെട്ട സംഘം അടുത്തിടെ മെയ് 13 നാണ് മാണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണറെ സമീപിച്ചത്.പള്ളിക്കകത്ത് ഹനുമാൻ…

Read More

മതപരിവർത്തന നിരോധന നിയമം, ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

ബെംഗളൂരു: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍വന്നു. ഇന്ന് മതപരിവര്‍ത്തന നിരോധന നിയമ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്‌ലോട്ട് ഒപ്പിട്ടു. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭയോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു. ഓര്‍ഡിനന്‍സ് ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ നിയമനിര്‍മാണ കൗണ്‍സിലില്‍ അവതരിപ്പിച്ച്‌ അംഗീകാരം നേടാനാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായി മുന്നോട്ടുപോയത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന് കഴിഞ്ഞ ഡിസംബര്‍ 23ന് മതപരിവര്‍ത്തന നിരോധന ബില്‍ (കര്‍ണാടക മത സ്വാതന്ത്ര്യ…

Read More

ജാമിയ മസ്ജിദിലെ ആഞ്ജനേയ വിഗ്രഹത്തെ ആരാധിക്കാന്‍ അനുവദിക്കണം ; ഹിന്ദുത്വ പ്രവർത്തകർ

ബെംഗളൂരു: കര്‍ണാടകയിലെ ജാമിയ മസ്ജിദില്‍ ആഞ്ജനേയ വിഗ്രഹത്തെ ആരാധിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വ പ്രവര്‍ത്തകര്‍. ജാമിയ മസ്ജിദ് ക്ഷേത്രം പള്ളിയാക്കി മാറ്റിയതാണെന്നും പൂജ നടത്താന്‍ അനുവദിക്കണമെന്നുമാണ് നരേന്ദ്ര മോദി വിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ മാണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നത്. ആഞ്ജനേയ ക്ഷേത്രമാണ് യഥാര്‍ഥത്തില്‍ ഇവിടെ പണിതത്. അതിന്റെ ചരിത്രപരമായ തെളിവുകളുണ്ട്. പള്ളിക്കുള്ളിലെ തൂണുകളില്‍ ഹൈന്ദവ ലിഖിതങ്ങളുണ്ട്. പേര്‍ഷ്യന്‍ ഖലീഫക്കുള്ള കത്തില്‍ ടിപ്പു സുല്‍ത്താന്‍ ഇതേക്കുറിച്ച്‌ എഴുതിയിട്ടുണ്ടെന്നും രേഖകള്‍ പുരാവസ്തു വകുപ്പ് പരിഗണിക്കണമെന്നും അപേക്ഷയില്‍ പറയുന്നു. പള്ളിയുടെ പരിസരത്തെ കുളത്തില്‍ കുളിയ്ക്കാന്‍ അനുമതി…

Read More

റിഫ മെഹ്നുവിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌

കോഴിക്കോട്: വ്ലോഗറും യൂട്യൂബറുമായ കോഴിക്കോട് കാക്കൂർ പാവണ്ടൂർ സ്വദേശി റിഫ മെഹനു വിന്റേത് തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ദുബായിൽ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ റിഫയുടെ മൃതദേഹം രണ്ടു മാസത്തിന് ശേഷമാണ് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്. റിഫയുടെ കഴുത്തിൽ കണ്ടെത്തിയ അടയാളം തൂങ്ങി മരണത്തിന്റേതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു . പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലങ്ങൾ കൂടി വരാനുണ്ട്. റിഫയുടെ മരണത്തിൽ കാസർകോട് സ്വദേശിയും യൂട്യൂബറുമായ ഭർത്താവ് മെഹ്നാസിനെതിരേ പോലീസ് കേസെടുത്തിരുന്നു. മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങിയ…

Read More

നിർമ്മാണത്തിൽ വന്ന അപാകത, പൊളിച്ചെടുക്കാൻ പാകത്തിലുള്ള റോഡ്

ബെംഗളൂരു: പൂ പറിച്ചെടുക്കുന്ന ലാഘവത്തില്‍ ഒരു റോഡ് പൊളിച്ചെടുക്കുക എന്നത് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. എന്നാൽ അങ്ങനെയും ഉണ്ട് റോഡ്. കര്‍ണാടകയിലെ ഹവേരി താലൂക്കിലെ അക്കുരു ഗ്രാമത്തിലാണ് ഇത്തരത്തിലുള്ള റോഡ് ഉള്ളത്. ഈ റോഡിന്‍റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഇപ്പോൾ നിര്‍മാണത്തില്‍ വന്ന അപാകതയാണ്, പ്രവൃത്തി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ റോഡ് ഈ നിലയിലാവാന്‍ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നത്. കരാറുകാര്‍ കൃത്യമായ അളവില്‍ ടാര്‍ ഉപയോഗിച്ചില്ലെന്നും നാട്ടുകാര്‍ പറയുന്നു . പൊടി നീക്കം ചെയ്യാതെയുള്ള നിര്‍മാണവും പ്രധാനപ്രശ്‌നമായതായി ഇവർ ചൂണ്ടിക്കാട്ടി. പ്രവൃത്തി…

Read More

യുവതിയുമായുള്ള പരിചയം ചെന്നെത്തിയത് അക്രമത്തിൽ

ബെംഗളൂരു: യുവതിയോട് സംസാരിച്ചതിന്റെ പേരില്‍ ഇരുപതുകാരന് ക്രൂര മര്‍ദനമേറ്റു.  യുവാവിനെ നഗ്നനാക്കി ഗ്രാമത്തിലൂടെ നടത്തിയതായും പരാതി. കര്‍ണാകയിലെ ധവാംഗരെ വില്ലേജിലെ അട്ടിക്കരെയിലാണ് അക്രമ നടന്നത്. സംഭവം സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. കഴിഞ്ഞയാഴ്ച‌യാണ് അക്രമം നടന്നതെങ്കിലും സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അട്ടിക്കരെ വില്ലേജിലെ ഗണേശിനാണ് മര്‍ദനമേറ്റത്. മകനെ വീട്ടില്‍ നിന്നും യുവതിയുടെ ബന്ധുക്കള്‍ വിളിച്ചിറക്കിക്കൊണ്ടുപോയതായി ഗണേശിന്റെ അമ്മ രേണുക പോലീസിന് പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഒരു കല്യാണ മണ്ഡപത്തില്‍ രണ്ട് ദിവസം തടവിലാക്കി മര്‍ദിക്കുകയും, ശേഷം നഗ്നനാക്കി ഗ്രാമത്തിലൂടെ…

Read More

ഫാറ്റ് ഫ്രീ പ്ലാസ്റ്റിക് സർജറിയെ തുടർന്ന് കന്നട നടി മരിച്ചു

ബെംഗളൂരു: സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടതിനെ തുടർന്ന് 21 കാരിയായ കന്നട നടി മരണപ്പെട്ടതായി റിപ്പോർട്ട്‌. കന്നഡ ടെലിവിഷന്‍ താരം ചേതന രാജ് ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് നടി സര്‍ജറി നടത്താനായി ആശുപത്രിയില്‍ എത്തിയത്. ശരീരത്തില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്യുന്ന ഫാറ്റ് ഫ്രീ പ്ലാസ്റ്റിക് സര്‍ജറിയാണ് നടത്തിയത്. എന്നാല്‍, സര്‍ജറിയെ തുടര്‍ന്ന് ശ്വാസകോശത്തില്‍ വെള്ളം അടിഞ്ഞുകൂടാന്‍ തുടങ്ങിയതോടെ നടിയുടെ ആരോഗ്യനില മോശമാവുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സങ്കീര്‍ണതകള്‍ ഗുരുതരമായതോടെ ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു. ചേതന രാജിന്‍റെ മൃതദേഹം…

Read More
Click Here to Follow Us