ഉച്ചഭാഷിണി; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: മുസ്ലീം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിച്ച് ആസാൻ ഉപയോഗിക്കുന്നതിനെ ചൊല്ലി പ്രതിഷേധമായി തിങ്കളാഴ്ച പുലർച്ചെ ക്ഷേത്രങ്ങളിൽ നിന്ന് ഭക്തിഗാനം ആലപിച് ഹിന്ദു അനുകൂല സംഘടനയിലെ അംഗങ്ങൾ. എന്നാൽ പൊതുസ്ഥലങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കേണ്ട സുപ്രീം കോടതി മാനദണ്ഡ ഉത്തരവ് എല്ലാവർക്കും ബാധകമാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. അതുകൊണ്ടു സുപ്രീം കോടതി ഉത്തരവ്  സൗഹാർദ്ദപരമായി നടപ്പിലാക്കുമെന്നും ആരും നിയമം കൈയിലെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി ഉത്തരവ് സർക്കാർ നടപ്പാക്കണമെന്നും അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ശ്രീരാം സേനാംഗങ്ങൾ ഹുബ്ബള്ളി-ധാർവാഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലാണ് ഭക്തിഗാനങ്ങൾ ആലപിച്ചത്. കലബുറഗിയിൽ, സംഘടനയിലെ അംഗങ്ങൾ ഭജൻ മുഴക്കി പള്ളിയിലേക്ക് മാർച്ച് ചെയ്യാൻ തുടങ്ങിയപ്പോൾഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

പൊതുസ്ഥലങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടെന്നും 2002ൽ അന്നത്തെ സംസ്ഥാന സർക്കാരും ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നുവെന്നും ജില്ലാ പഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരുമായുള്ള യോഗത്തിന് ശേഷം ബൊമ്മൈ പറഞ്ഞു. യോഗത്തിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്തതായും കോടതി നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് വ്യക്തമായ ഉത്തരവുകൾ വീണ്ടും പുറപ്പെടുവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us