ബെംഗളൂരു: യശ്വന്ത്പൂർ നിയോജക മണ്ഡലത്തിൽ റെയിൽവേ ഓവർ ബ്രിഡ്ജ്, കാൽനട സബ്വേ, റെയിൽവേ ലെവൽ ക്രോസ് എന്നിവയുടെ നിർമാണത്തിനായി പട്ടേൽ ബൈരാഹുനുമയ ചേരിയിൽ 60 വീടുകളുടെ നിർമാണത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തറക്കല്ലിട്ടു. ഡോ.ബി.ആർ.അംബേദ്കറുടെ 131-ാം ജന്മവാർഷികത്തിന്റെ ഭാഗമായി മല്ലേശ്വരം വാർഡ് 55-ൽ 50 ചേരി നിവാസികൾക്കുള്ള ഭവനനിർമ്മാണ നടപടികളും അദ്ദേഹം നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ 5.5 കോടി രൂപ ചെലവിൽ 60 വീടുകൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 44 വീടുകൾ അടങ്ങുന്ന രണ്ടാം ഘട്ടം നാലു കോടി രൂപ ചെലവിലാകും നിർമിക്കുന്നത്. യശ്വന്ത്പുരിലെ റെയിൽവേ…
Read MoreDay: 15 April 2022
ഈശ്വരപ്പയുടെ രാജി; അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്ന് മുഖ്യമന്ത്രി ബൊമ്മൈ
ബെംഗളൂരു: കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയ്ക്ക് പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുള്ള ഗ്രാമവികസന-പഞ്ചായത്ത് രാജ് (ആർഡിപിആർ) മന്ത്രി കെ എസ് ഈശ്വരപ്പയുടെ രാജി സർക്കാരിന് തിരിച്ചടിയായി കണക്കാക്കാനാവില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. രാഷ്ട്രീയ കോലാഹലങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെ വ്യാഴാഴ്ച വൈകീട്ട് ഈശ്വരപ്പ മന്ത്രിസ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച വൈകീട്ട് അദ്ദേഹം ബൊമ്മൈക്ക് രാജിക്കത്ത് സമർപ്പിക്കും. ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ചോദ്യത്തിന് ആദ്യം കേസ് അന്വേഷിക്കാൻ പോലീസിനെ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read Moreഹലസുരു മാർക്കറ്റ് ഇടിച്ചുനിരത്താൻ പദ്ധതിയിട്ട് ബിബിഎംപി
ബെംഗളൂരു: ബസാർ സ്ട്രീറ്റിലെ കാലപ്പഴക്കമുള്ള ഹലസുരു മാർക്കറ്റ് ജീർണാവസ്ഥയിലാണെന്നും കച്ചവടക്കാർക്ക് സുരക്ഷിതമല്ലെന്നും പറയുന്ന ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) മാർക്കറ്റ് ഇടിച്ചുനിരത്താൻ സാധ്യത. സമുച്ചയത്തിന് 70 വർഷത്തിലേറെ പഴക്കമുണ്ടെന്നും എഞ്ചിനീയർമാർ മാർക്കറ്റ് സർവേ നടത്തിയെന്നും അതുകൊണ്ടുതന്നെ അപകടങ്ങൾ ഒഴിവാക്കാൻ, സമുച്ചയം ഒഴിയാൻ വെണ്ടർമാർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും വെണ്ടർമാരെ ഉടൻ ഒഴിപ്പിക്കണമെന്ന് കരുതുന്നുതായും ബിബിഎംപി ഡെപ്യൂട്ടി കമ്മീഷണർ (മാർക്കറ്റ്) മുരളീധർ കെ പറഞ്ഞു. എന്നിരുന്നാലും, ബിബിഎംപി പുറപ്പെടുവിച്ച പൊതു അറിയിപ്പ് അനുസരിച്ച്, സമുച്ചയത്തിലെ എല്ലാ കടയുടമകളും നോട്ടീസ് സ്വീകരിക്കാനും ഒഴിയാനും വിസമ്മതിക്കുകയായിരുന്നു. കൂടാതെ തങ്ങളുടെ…
Read Moreബെംഗളൂരു കോടതിയിൽ മലയാളി ആത്മഹത്യ ചെയ്തു
ബെംഗളൂരു: 2020ൽ പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മലയാളി ആത്മഹത്യ ചെയ്തു. ബുധനാഴ്ചയാണ് ഇയാൾ ബെംഗളൂരു സിവിൽ കോടതി കോംപ്ലക്സിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. പാലക്കാട് കരിപ്പാളി സ്വദേശി ജതിൻ ആർ കുമാറിനെ (37) പരപ്പന അഗ്രഹാരയിലെ സെൻട്രൽ ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുവരുമ്പോൾ ജതിന് അകമ്പടി സേവിച്ച കോൺസ്റ്റബിളിനെ തള്ളിമാറ്റിയാണ് അഞ്ചാം നിലയിൽ നിന്ന് ജതിന് നിലത്തേക്ക് കുതിച്ചത്. 2020 മാർച്ചിൽ ഹുളിമാവിലെ അക്ഷയ്നഗറിലെ വസതിയിൽ വച്ച് തന്റെ രണ്ട് മക്കളായ തൗഷിനിയെയും (3) ഒന്നര…
Read Moreകാലവർഷത്തിന് മുന്നേ പഴയതും ദുർബലവുമായ മരങ്ങളുടെ സ്റ്റോക്ക് എടുക്കാതെ ബിബിഎംപി
ബെംഗളൂരു: ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) പഴയതും ദുർബലവുമായ മരങ്ങളുടെ സ്റ്റോക്ക് എടുത്തിട്ടില്ലാത്തതിനാൽ മൺസൂണിന് മുമ്പുള്ള മഴക്കാലത്ത് പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കുക. കാലവർഷമെത്തും മുൻപേ ബുധനാഴ്ച പത്തോളം മരങ്ങൾ ഇതിനോടകം കടപുഴകി വീണു. വീണ മരങ്ങൾ എടുത്തുമാറ്റാനും ദുർബലമായ ശാഖകൾ വെട്ടിമാറ്റാനും 21 ടീമുകൾ പൗരസമിതിക്ക് ഉണ്ടെങ്കിലും, ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകുകയും ശാഖകൾ വീഴുകയും ചെയ്ത ചരിത്രമാണ് നഗരത്തിനുള്ളത്. ശാഖകളും ഉണങ്ങിയ മരങ്ങളും വെട്ടിമാറ്റുന്നതിന് വേണ്ടി പൗരസമിതിക്ക് ട്രീ കനോപ്പി മാനേജ്മെന്റ് ടീം ഉണ്ടെന്ന് പറഞ്ഞു ബിബിഎംപി ഉദ്യോഗസ്ഥർ ബുധനാഴ്ച…
Read Moreകെആർ പുരത്ത് പരിഷ്കാരങ്ങളുമായി ട്രാഫിക് പൊലീസ്
ബെംഗളൂരു: കെആർ പുരത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പാർക്കിങ്ങിൽ ഉൾപ്പെടെ പരിഷ്കരണവുമായി ട്രാഫിക് പൊലീസ്. ട്രാഫിക് പൊലീസിന്റെ കണക്ക് പ്രകാരം നഗരത്തിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്ന മേഖലയിൽ ഒന്നാം സ്ഥാനമാണ് കെആർ പുരത്തിന്. ഔട്ടർ റിങ് റോഡും ഓൾഡ് മദ്രാസ് റോഡും കോലാറിലേക്കുള്ള ദേശീയപാതയും സംഗമിക്കുന്ന കെആർ പുരത്ത് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കെആർ പുരം മാർക്കറ്റിലേക്ക് പച്ചക്കറികളുമായി എത്തുന്ന ലോറികളുടെ റോഡരികിലെ അനധികൃത പാർക്കിങ് വെളുപ്പിന് തന്നെ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. ടിൻഫാക്ടറി മുതൽ കെആർ പുരം പാലം വരെയുള്ള ഭാഗത്ത് വാഹനങ്ങൾക്ക്…
Read Moreകരാറുകാരന്റെ മരണം: ഈശ്വരപ്പയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ 24 മണിക്കൂർ ധർണ നടത്തി
ബെംഗളൂരു: കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ഘരാവോ (തടങ്കലിൽ വെക്കാൻ) ചെയ്യാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. തുടർന്ന് വിധാനസൗധയ്ക്ക് മുന്നിൽ കോൺഗ്രസ് നേതാക്കളുടെ 24 മണിക്കൂർ നീണ്ട സമരം വെള്ളിയാഴ്ച ഉച്ചയോടെ സമാപിക്കും. പണികൾക്കായി കെട്ടിക്കിടക്കുന്ന ബില്ലുകൾ തീർക്കാൻ ആത്മഹത്യ ചെയ്ത പാട്ടീലിനോട് 40 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ട ആർഡിപിആർ മന്ത്രി കെഎസ് ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ബെംഗളൂരുവിൽ നിന്നുള്ള എംഎൽഎമാരും ഞാനും ധർണയിലിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് ഡികെ…
Read Moreക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ദു:ഖവെള്ളി ആചരിച്ച് ക്രൈസ്തവർ
തിരുവനനന്തപുരം: ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഖ:വെള്ളി ആചരിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർഥനയും ഉണ്ടാകും. മലയാറ്റൂരിലേക്ക് തീർഥാടകരുടെ പ്രവാഹമാണ്. അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്നലെ പെസഹ ദിനം ആചരിച്ചു. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓർമ്മ പുതുക്കലാണ് ക്രൈസ്തവർക്ക് പെസഹ. വിശുദ്ധകുർബ്ബാനയുടെ സ്ഥാപനമായാണ് അന്ത്യ അത്താഴത്തെ കണക്കാക്കുന്നത്. റോമിൽ നടന്ന പെസഹാ ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ കാർമ്മികത്വം വഹിച്ചു.
Read Moreബെംഗളൂരുവിൽ തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ
ബെംഗളൂരു: വ്യാഴാഴ്ച തുടർച്ചയായ രണ്ടാം ദിവസവും നഗരത്തിൽ കനത്ത മഴ പെയ്തു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന സായാഹ്ന മഴയിൽ തെക്കൻ ബെംഗളൂരുവിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ബുധനാഴ്ച നഗരത്തിൽ ശരാശരി 8.5 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ വ്യാഴാഴ്ച 12 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കനത്ത മഴയെത്തുടർന്ന് ബന്നാർഘട്ട റോഡ്, ചാമരാജ്പേട്ട്, കത്രിഗുപ്പെ ബാസ്ക്കറ്റ്ബോൾ ഗ്രൗണ്ട്, യശ്വന്ത്പൂർ എന്നീ അഞ്ച് സ്ഥലങ്ങളിലെങ്കിലും മരങ്ങൾ കടപുഴകി വീണതായി ബൃഹത് ബെംഗളൂരു മഹാനഗര പാലികയിലെ (ബിബിഎംപി) ഉദ്യോഗസ്ഥർ അറിയിച്ചു. ബനശങ്കരി II സ്റ്റേജിലെ കാമാഖ്യ തിയേറ്ററിന് ചുറ്റുമുള്ള താഴ്ന്ന…
Read Moreബാഴ്സലോണ യൂറോപ്പ ലീഗിൽ നിന്ന് പുറത്ത്
യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ ജർമൻ ക്ലബായ ഐൻട്രാക് ഫ്രാങ്ക്ഫർട്ടിനോട് മൂന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട്, ടൂർണമെന്റിൽ നിന്ന് പുറത്തായി ബാഴ്സലോണ. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാംപാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തോറ്റാണ് ബാഴ്സലോണ യുവേഫ യൂറോപ്പ ലീഗിൽ നിന്നു പുറത്തായത്. ഇരു പാദങ്ങളിലുമായി 4-3 എന്ന അഗ്രഗേറ്റ് സ്കോറിനാണ് ഫ്രാങ്ക്ഫർട്ട് സെമി ഫൈനലിലേക്ക് മുന്നേറിയത്. തുടർച്ചയായി രണ്ടാം സീസണിലാണ് ബാഴ്സ ജർമനിയിൽ നിന്നുള്ള ടീമിനോട് പരാജയപ്പെട്ട് യൂറോപ്യൻ ടൂർണമെന്റിൽ നിന്ന് പുറത്താവുന്നത്. ഒരു വർഷം മുമ്പ് ജർമൻ ചാമ്പ്യന്മാരായ…
Read More