ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 64 റിപ്പോർട്ട് ചെയ്തു. 62 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.24% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 64 ആകെ ഡിസ്ചാര്‍ജ് : 3903442 ഇന്നത്തെ കേസുകള്‍ : 64 ആകെ ആക്റ്റീവ് കേസുകള്‍ : 1777 ഇന്ന് കോവിഡ് മരണം : 1 ആകെ കോവിഡ് മരണം : 40050 കെ പോസിറ്റീവ് കേസുകള്‍ :…
Read MoreDay: 27 March 2022
ഉഗാദി, സ്പെഷ്യൽ സർവീസ് നടത്തും
ബെംഗളൂരു: ഉഗാദി തിരക്ക് പ്രമാണിച്ച് കർണാടക ആർടിസി ഏപ്രിൽ 1 മുതൽ 3 വരെ 600 സ്പെഷ്യൽ സർവീസ് നടത്തും. മെജസ്റ്റിക്, ശാന്തിനഗർ, കെംപഗൗഡ, മൈസൂരു റോഡ് സാറ്റ്ലൈറ്റ്, ജയനഗർ ബസ് ടെർമിനൽ, പീനിയ എന്നിവിടങ്ങളിൽ നിന്നാണ് സ്പെഷ്യൽ സർവീസ് നടത്തുക. എറണാകുളം, കോട്ടയം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലേക്കും മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും സ്പെഷ്യൽ സർവീസിലേക്കുള്ള ബുക്കിങ് ആരംഭിച്ചു.
Read Moreബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള ബസ് സർവീസ് തടസപ്പെട്ടേക്കും
ബെംഗളൂരു: നാളെയും മാറ്റന്നാളുമായി നടക്കുന്ന ദേശീയ പണിമുടക്കിനെ തുടർന്ന് കേരള ആർടിസി യുടെ 2 ദിവസത്തെ യാത്രയ്ക്ക് തടസം നേരിടാൻ സാധ്യത. ഈ ദിവസങ്ങളിലെ റിസർവേഷൻ താത്കാലികമായി നിർത്തിവച്ചു. നേരത്തെ ബുക്ക് ചെയ്തവരുടെ മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും ബസ് അധികൃതർ അറിയിച്ചു. കേരളത്തിൽ നിന്ന് കർണാടകത്തിലേക്കുള്ള സർവീസുകൾ മുടങ്ങില്ല.
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (27-03-2022)
കേരളത്തില്‍ 400 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 88, തിരുവനന്തപുരം 56, കോട്ടയം 55, കോഴിക്കോട് 37, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 24, തൃശൂര്‍ 19, കണ്ണൂര്‍ 16, വയനാട് 15, ആലപ്പുഴ 12, കാസര്‍ഗോഡ് 8, പാലക്കാട് 8, മലപ്പുറം 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,913 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,513 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 14,093 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 420 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…
Read Moreജോലിയിൽ നിന്നും പിരിച്ചു വിട്ടതിനെ തുടർന്ന് മാനേജർക്ക് നേരെ അക്രമം
ബെംഗളൂരു: ബാഗലൂർ എയറോസ് സ്പേസ് പാർക്കിനുള്ളിൽ സ്വകാര്യ കമ്പനിയിലെ എച്ച് ആർ മാനേജറെ മർദിച്ചതുമായി ബന്ധപ്പെട്ട് 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡി മധു, പ്രമോദ്, ഇമ്രാൻ പാഷ, ചിന്നരാജു, അലക്സാണ്ടർ എന്നിവരാണ് ബാഗലൂർ പോലീസ് പിടിയിലായത്. രാജശേഖർ റായി എന്നയാൾക്കാണ് ഇവരിൽ നിന്നും മർദ്ദനമേറ്റത്. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനിയിൽ മൊബൈൽ ഫോൺ വിലക്ക് ലംഘിച്ചതിനെ തുടർന്ന് പ്രതികളിൽ ഒരാളായ മധു വിനെ കഴിഞ്ഞ ദിവസം ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ഇത് ചോദ്യം ചെയ്യാനായി മധു മറ്റ് നാലുപേരുമായി…
Read Moreഅടുത്ത ഐഎഫ്എഫ്കെ ഈ വർഷം തന്നെ
തിരുവനന്തപുരം : ഇരുപത്തിയേഴാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഇക്കൊല്ലം തന്നെ നടക്കുമെന്ന് ഐഎഫ്എഫ്കെയുടെ ഇന്‍സ്റ്റഗ്രാം പേജിൽ ഔദ്യോഗികമായി അറിയിച്ചു. ഈ വര്‍ഷം ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് മേള നടക്കും. എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടാം ആഴ്ചയാണ് ഐഎഫ്എഫ്കെ നടക്കാറുണ്ടായിരുന്നത്. കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധി കാരണം മേള ഈ മാർച്ചിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
Read Moreവർക്ക് ഔട്ടിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു
ബെംഗളൂരു: മല്ലേശപാളയിലുള്ള ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവതി മരിച്ചു. ഐഡിസി കമ്പനിയില്‍ ബാക്ക്ഗ്രൗണ്ട് വെരിഫയറായി ജോലി ചെയ്യുന്ന വിനയ കുമാരിയാണ് (44) മരണപ്പെട്ടത്. കുഴഞ്ഞു വീണ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം സിവി രാമന് നഗര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
Read Moreകെജിഎഫ് -2 ട്രെയിലർ ഇന്ന് പുറത്തിറങ്ങും
ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കെജിഎഫ് 2 ട്രെയിലര്‍ ഇന്ന് വൈകുന്നേരം 6. 40 ന് പുറത്തുവിടും. ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ചിത്രം ഏപ്രിൽ 14 ന് തിയേറ്ററുകളിൽ എത്തും.
Read Moreകല്യാണത്തിന് കഞ്ചാവ് കേക്കുമായി സഹോദരൻ
ചിലി : സഹോദരിയുടെ വിവാഹത്തിന് സഹോദരൻ നൽകിയ ഗിഫ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ചിലിയിലെ സാന്റിയോഗോയിലാണ് സംഭവം നടന്നത്. വിവാഹ പാർട്ടിക്കായി വധു സഹോദരൻ കൊണ്ട് വന്നത് കഞ്ചാവ് കേക്ക്. അല്‍വരോ റോഡ്രിക്വിസ് എന്ന 29 കാരനാണ് ഈ പ്രവൃത്തി ചെയ്തത്. ഏഴ് തട്ടുകളുള്ള വമ്പൻ കേക്കില്‍ ഒരു തട്ടില്‍ യുവാവ് കഞ്ചാവ് കലര്‍ത്തുകയായിരുന്നു. കഞ്ചാവ് കേക്ക് അതിഥികള്‍ക്ക് നല്‍കുകയും ചിലര്‍ ലഹരിയിലാവുകയും ചെയ്തു. മാജിക്കല്‍ കേക്ക് എന്ന് പറഞ്ഞ് നിരവധി അതിഥികള്‍ കേക്ക് ഏറ്റെടുത്തു. അതേസമയം അതിഥികള്‍ക്ക് ഇക്കാര്യം അറിയാമായിരുന്നെന്നും…
Read Moreതട്ടുകടയിലെ തർക്കം: ഇടുക്കിയിൽ വെടിയേറ്റ രണ്ടാമന്റെ നില ഗുരുതരം
ഇടുക്കി: മൂലമറ്റത്ത് തട്ടുകടയിൽ ഒരാൾ കൊല്ലപ്പെട്ട വെടിവെപ്പിൽ മറ്റൊരാളുടെ നില ഗുരുതരം. മൂലമറ്റം കീരിത്തോട് സ്വദേശി ബസ് ജീവനക്കാരൻ സനൽ സാബുവാണ് മരിച്ചത്. മറ്റൊരാൾക്ക് കൂടി വെടിയേറ്റിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. കടയിൽ ഭക്ഷണം കഴിക്കാനെത്തിയ ഒരാളാണ് വെടിയുതിർത്തത്. ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Read More