വർക്ക്‌ ഔട്ടിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു

ബെംഗളൂരു: മല്ലേശപാളയിലുള്ള ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവതി മരിച്ചു. ഐഡിസി കമ്പനിയില്‍ ബാക്ക്‌ഗ്രൗണ്ട് വെരിഫയറായി ജോലി ചെയ്യുന്ന വിനയ കുമാരിയാണ് (44) മരണപ്പെട്ടത്. കുഴഞ്ഞു വീണ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം സിവി രാമന്‍ നഗര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.

Read More