സംസ്ഥാനത്ത് വേനൽകാലം രൂക്ഷം; ജല, വൈദ്യുതി വിതരണം തകരാറിൽ.

heat climate

ബെംഗളൂരു: വേനൽ ചൂടിൽ വെന്തുരുകി സംസ്ഥാനം. എങ്ങും താപനില ഉയർന്നതോടെ ജല, വൈദ്യുതി ഉപയോഗം വർധിക്കുകയും നിലവിൽ നഗരത്തിൽ എങ്ങും ജല, വൈദ്യുതി വിതരണവും അവതാളത്തിൽ ആവുകയും ചെയ്തതായി പരാതി ഉയരുന്നു.

3 മുതൽ 5 മണിക്കൂർ വരെ തുടർച്ചയായി ജലം വന്നിരുന്ന സ്ഥലങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി ഒരു മണിക്കൂർ വരെ മാത്രമേ ജലം ലഭിക്കുന്നുള്ളൂ കൂടാതെ വീടുകളിലെയും ബിഡബ്ല്യുഎസ്എസ്ബി കുഴൽകിണറുകളിലെയും ജലം വറ്റിയതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.

ഇതിനു പുറമെ കഴിഞ്ഞ രണ്ടാഴ്ചയായി അപ്രഖ്യാപിത പവർകട്ട് തുടരുന്നതും നഗരജീവിതം ദുസഹമാക്കുകയാണ്. രാത്രിയിൽ ഉൾപ്പെടെ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിന് കൃത്യമായ വിശദീകരണം നൽകാൻ അധികൃതർക്ക് ഇതുവരെ കഴിയുന്നില്ലങ്കിലും ഭൂഗർഭകേബിളുകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള വൈദ്യുതി നിയന്ത്രണമെന്നാണ് ബെസ്കോം വിശദീകരണം.

വാരാന്ത്യങ്ങളിൽ തുടർച്ചയായി 5 മണിക്കൂർ വരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധഭാഗങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങിയത്.

ജലക്ഷാമംത്തിന്റെ കാര്യവും വ്യത്യസ്തമല്ല, ജലക്ഷാമം രൂക്ഷമായതോടെ പലരും ടാങ്കർ ജലത്തെയാണ് ഇപ്പോൾ  ആശ്രയിക്കുന്നത്. കൂടാതെ ഇപ്പോൾ ഉപയോഗം വർധിച്ചതോടെ ബെംഗളൂരു ജല അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി)യുടെ കാവേരി ജലം പലയിടങ്ങളിലും ലഭിക്കുന്നില്ലെന്നു പരാതി ഉയർന്നിട്ടുണ്ട്.

വേനലിൽ ഉപയോഗം വർധിച്ചതോടെ അധികമായി 25 ദശലക്ഷം ലീറ്റർ ജലമാണ് ബിഡബ്ല്യുഎസ്എസ്ബി മണ്ഡ്യ ടികെ ഹള്ളി സംഭരണിയിൽ നിന്ന് അധികമായി പമ്പ് ചെയ്യുന്നത്. എന്നിട്ടും ജലം തികയുന്നില്ല എന്നതാണ് സത്യം.

കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ഓഫിസുകളുടെ പ്രവർത്തനം പൂർണതോതിലായതിനാലും വേനൽ അതികഠിനമായതിനാലുമാണ് വൈദ്യുതി ജല ഉപയോഗവും വർധിച്ചിതെന്നാണ് കണക്കൂട്ടൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us