ചെന്നൈ മെട്രോ റെയിൽ നീട്ടൽ: രണ്ട് സ്റ്റേഷനുകൾ കൂടി തുറന്നു.

CHENNAI-METROO

ചെന്നൈ: വാഷർമൻപേട്ട്-വിംകോ നഗർ റൂട്ടിൽ ചെന്നൈ മെട്രോ റെയിലിൽ രണ്ട് സ്റ്റേഷനുകൾ കൂടി ചേർത്തു. മാർച്ച് 13 ശനിയാഴ്ച ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് തിരുവോത്രിയൂർ തേരാടി സ്റ്റേഷനും വിംകോ നഗർ ഡിപ്പോ സ്റ്റേഷനും തുറന്നതായി CMRL അറിയിപ്പിൽ പറയുന്നു. കൃത്യമായ പരിശോധനയ്ക്ക് ശേഷം മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ (സിഎംആർഎസ്) അനുമതി നൽകിയതായും അറിയിപ്പിൽ പറഞ്ഞു.

ഈ രണ്ട് സ്റ്റേഷനുകളും തുറക്കുന്നതോടെ, യാത്രക്കാർക്ക് നഗരത്തിന്റെ വടക്കൻ ഭാഗത്തുള്ള വിംകോ നഗറിൽ നിന്ന് ദക്ഷിണ ചെന്നൈയിലെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഏകദേശം ഒരു മണിക്കൂറിനുള്ളിൽ യാത്ര ചെയ്യാൻ സാധിക്കും. വിംകോ നഗർ ഡിപ്പോ സ്റ്റേഷനിൽ കയറുന്ന യാത്രക്കാർക്ക് മാർച്ച് 31 വരെ ടൂ വീലർ, ഫോർ വീലർ പാർക്കിംഗ് സൗജന്യമായി ഉപയോഗിക്കാൻ കഴിയുമെന്നും സിഎംആർഎൽ അറിയിച്ചു.

  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ

രണ്ട് സ്റ്റേഷനുകളും CMRL-ന്റെ ഒന്നാം ഘട്ട വിപുലീകരണത്തിന്റെ ഭാഗമാണ്. ചെന്നൈ മെട്രോയുടെ ഒന്നാം ഘട്ടത്തിൽ 45 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്, അതിൽ രണ്ട് ഇടനാഴികളാണ് ഉൾപ്പെടുന്നത് ഒന്ന് വാഷർമൻപേട്ട് മുതൽ ചെന്നൈ എയർപോർട്ട് വരെയും മറ്റൊന്ന് സെൻട്രൽ മുതൽ സെന്റ് തോമസ് മൗണ്ട് വരെയും.

വാഷർമൻപേട്ടിനും വിംകോ നഗറിനും ഇടയിലുള്ള 9 കിലോമീറ്റർ ഫേസ് 1 എക്സ്റ്റൻഷനിൽ നിലവിലുള്ള എട്ട് സ്റ്റേഷനുകളിലേക്ക് വിംകോ നഗർ ഡിപ്പോ സ്റ്റേഷൻ കൂട്ടിച്ചേർക്കുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുപുറത്തുനിന്നുള്ള യാത്രക്കാർക്ക് അധിക പ്രവേശനവും എക്സിറ്റും ഉള്ള ഡിപ്പോയോട് ചേർന്നാണ് സ്റ്റേഷൻ, റിപ്പോർട്ട് കൂട്ടിച്ചേർത്തു. റിപ്പോർട്ട് കൂട്ടിച്ചേർത്തു.

  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 

ഈ പാതയ്ക്കായി പത്ത് ട്രെയിനുകൾ കൂട്ടിച്ചേർക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്, ഇതോടെ ചെന്നൈയിലെ മെട്രോ റെയിൽ സർവീസിലെ മൊത്തം ട്രെയിനുകളുടെ എണ്ണം 52 ആയി ഉയർത്തപ്പെടുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി. ഈ പത്ത് ട്രെയിനുകളുടെ നിർമ്മാണം 2019 ഫെബ്രുവരിയിൽ ആരംഭിക്കുകയും, അതേ വർഷം ഒക്ടോബറിൽ ആദ്യത്തെ ട്രെയിൻ എത്തുകയും ചെയ്തിരുന്നു. 2015 ജൂണിൽ പാസഞ്ചർ സർവീസ് ആരംഭിച്ചതായും അതിനുശേഷം ഈ വർഷം മാർച്ച് വരെ പ്രതിദിനം 2 ലക്ഷം യാത്രക്കാരുടെ എണ്ണം കവിഞ്ഞതായും CMRL പ്രഖ്യാപനത്തിൽ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts