യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസത്തിന് സർക്കാർ നടപടികൾ സ്വീകരിക്കും; ആരോഗ്യ മന്ത്രി

ബെംഗളൂരു : യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ വേണ്ട നടപടികളെക്കുറിച്ച് സർക്കാർ ആലോചിക്കുന്നതായി കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു.

അവരുടെ തുടർ വിദ്യാഭ്യാസം ഉറപ്പാക്കാൻ നടപടിയെടുക്കും. മെഡിക്കൽ കോഴ്‌സുകളുടെ ഫീസ് കുറയ്ക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യുകയാണെന്ന് സുധാകർ ലെജിസ്ലേറ്റീവ് കൗൺസിലിൽ പറഞ്ഞു.

യുക്രൈനിലെ ഖാർകിവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ സംസ്ഥാനത്ത് നിന്നുള്ള വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മരണം “നിർഭാഗ്യകരം” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, രാജ്യത്ത് നിന്നുള്ള 22,000 വിദ്യാർത്ഥികൾ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നും എല്ലാവരെയും സുരക്ഷിതമായി തിരിച്ചെത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്

പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടത്തെ അധികാരികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. പല രാജ്യങ്ങളും തങ്ങളുടെ വിദ്യാർത്ഥികളെ യുക്രൈനിൽ നിന്ന് തിരികെ കൊണ്ടുവരാൻ ഇന്ത്യയെ മാതൃകയാക്കി ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
[masterslider id="10"]

Related posts