ബെംഗളൂരു: ജയിലുകളിൽ മൊബൈൽ ഫോണുകളുടെയും മറ്റ് ഇലക്ട്രോണിക് ഗാഡ്ജെറ്റുകളുടെയും ഉപയോഗത്തിന് പിഴ ചുമത്തുന്ന കർണാടക ജയിൽ (ഭേദഗതി) ബിൽ 2022 മന്ത്രിസഭ ചർച്ച ചെയ്തതായി റിപ്പോർട്ടുകൾ സൂചിപിക്കുന്നു. ജയിലുകളിലെ ഫോണുകളുടെ ഉപയോഗത്തെക്കുറിച്ച് നിരവധി നിയമസഭാംഗങ്ങൾ ആശങ്ക ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഈ ചർച്ച നടന്നത്.
2021 ലെ നിയമസഭാ സമ്മേളനങ്ങളിലൊന്നിൽ, നിയമസഭാംഗങ്ങൾ ചില തടവുകാർ ജയിലുകളിൽ നിന്ന് വീട്ടിലേക്ക് വിളിക്കുന്നത് എങ്ങനെയെന്ന് ഉള്ള സംശയങ്ങൾ പങ്കുവെച്ചിരുന്നു. തുടർന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ജയിൽ വളപ്പിൽ സെൽഫോണുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നിയമസഭാംഗങ്ങൾ ഇത് അവസാനിപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി ആരാഗ ജ്ഞാനേന്ദ്രയോട് ആവശ്യപ്പെടുകയായിരുന്നു.
ജയിലിൽ ഫോണുകളും മറ്റ് ഗാഡ്ജെറ്റുകളും ഉപയോഗിക്കുന്നത് ശിക്ഷാർഹമായ കുറ്റമാക്കാനാണ് ഭേദഗതി ഉദ്ദേശിക്കുന്നത് എന്നാണ് സൂചനകൾ. കൂടാതെ, പരോളിൽ കഴിയുന്നവർ കൃത്യസമയത്ത് ജയിലിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലും ഭേദഗതി വരുത്തിയിട്ടുണ്ട്. ഇതിനെതിരെയുള്ള കർശനമായ മാനദണ്ഡങ്ങളും മന്ത്രിസഭ ചർച്ച ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.