‘പറുദീസ’ ട്രെൻഡിങ്ങിൽ ഒന്നാമത്

തിരുവനന്തപുരം : മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമ ആണ് ഭീഷ്മപർവ്വം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം ഓരോ അപ്ഡേറ്റുകൾക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. രണ്ട് ദിവസം മുമ്പ് ആണ്ഭീഷ്മപർവ്വത്തിലെ ‘പറുദീസ’ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിൽ തന്നെ ട്രെൻഡിങ്ങ് ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് പറുദീസ. ശ്രീനാഥ് ഭാസി ആലപിച്ച ഗാനത്തിന് വിനായക് ശശികുമാർ ആണ് വരികള്‍ എഴുതിയിരിക്കുന്നത്, സുഷിന്‍ ശ്യാം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

Read More

മസ്തിഷ്‌ക മരണം സംഭവിച്ച മലയാളിയുടെ അവയവങ്ങൾ ദാനം ചെയ്ത കുടുംബത്തെ പ്രശംസിച്ച് കർണാടക ആരോഗ്യമന്ത്രി

ബെംഗളൂരു : മംഗലാപുരത്ത് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ചതായി പ്രഖ്യാപിച്ചതിന് ശേഷം അവയവങ്ങൾ ദാനം ചെയ്ത കേരളത്തിൽ നിന്നുള്ള 56 കാരന്റെ കുടുംബത്തിന്റെ പ്രവർത്തിയെ പ്രശംസിച്ച് കർണാടക ആരോഗ്യമന്ത്രി ഡോ കെ സുധാകർ. കേരളത്തിലെ കണ്ണൂർ ജില്ലയിൽ നിന്നുള്ള രമേഷ് കെ വി പരിക്കേറ്റതിനെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. “മനുഷ്യത്വത്തിന് അതിരുകളോ തടസ്സങ്ങളോ ഇല്ല. കേരളത്തിലെ കണ്ണൂർ ജില്ലയിൽ നിന്നുള്ള 56 കാരനായ രമേഷ് കെവി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ചതായി മംഗളൂരുവിലെ ഡോക്ടർമാർ സ്ഥിരീകരിച്ചതിന് ശേഷം…

Read More

തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (21-02-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 788 റിപ്പോർട്ട് ചെയ്തു. 2,692 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി : 1.2% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്നത്തെ കേസുകള്‍ : 788 ആകെ ആക്റ്റീവ് കേസുകള്‍ : 34,45,717 ഇന്ന് ഡിസ്ചാര്‍ജ് : 2,692 ആകെ ഡിസ്ചാര്‍ജ് : 33,93,703 ഇന്ന് കോവിഡ് മരണം : 1 ആകെ കോവിഡ് മരണം : 37,981 ആകെ പോസിറ്റീവ് കേസുകള്‍ : 14,033 ഇന്നത്തെ പരിശോധനകൾ :…

Read More

തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ രാവിലെ 8 മണി മുതൽ

ചെന്നൈ : തമിഴ്‌നാട്ടിൽ നടന്ന നഗര തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്ച സംസ്ഥാനത്തെ 268 കേന്ദ്രങ്ങളിൽ നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി പളനികുമാർ തിങ്കളാഴ്ച പോളിംഗ് ഉദ്യോഗസ്ഥരുമായി വെർച്വൽ മീറ്റിംഗ് നടത്തുകയും വോട്ടെണ്ണൽ നടപടിക്രമങ്ങളെക്കുറിച്ച് അവരെ അറിയിക്കുകയും ചെയ്തു. രാവിലെ എട്ട് മണിക്ക് തപാൽ വോട്ടുകൾ ഉപയോഗിച്ച് വോട്ടെണ്ണൽ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇത് പൂർത്തിയായാൽ, സ്‌ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) സ്ഥാനാർത്ഥികളുടെയും ബന്ധപ്പെട്ട പാർട്ടികളുടെ ബൂത്ത് ഏജന്റുമാരുടെയും സാന്നിധ്യത്തിൽ സീൽ നീക്കം ചെയ്ത ശേഷം വോട്ടെണ്ണൽ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (21-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 679 റിപ്പോർട്ട് ചെയ്തു. 1932 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.29% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1932 ആകെ ഡിസ്ചാര്‍ജ് : 3886052 ഇന്നത്തെ കേസുകള്‍ : 679 ആകെ ആക്റ്റീവ് കേസുകള്‍ : 11360 ഇന്ന് കോവിഡ് മരണം : 21 ആകെ കോവിഡ് മരണം : 39816 ആകെ പോസിറ്റീവ് കേസുകള്‍ : 3937265…

Read More

തമിഴ് ബിഗ് ബോസിൽ നിന്ന് കമൽഹാസൻ പിന്മാറി

ചെന്നൈ : ബിഗ് ബോസ് ഷോയുടെ ഓവർ-ദി-ടോപ്പ് (ഒടിടി) പ്ലാറ്റ്‌ഫോം പതിപ്പായ ജനപ്രിയ തമിഴ് റിയാലിറ്റി ഷോ ബിഗ് ബോസ് അൾട്ടിമേറ്റിന്റെ എപ്പിസോഡുകൾ ഹോസ്റ്റുചെയ്യുന്നതിൽ നിന്ന് നടൻ കമൽ ഹാസൻ പിന്മാറി. ഫെബ്രുവരി 20 ഞായറാഴ്ചയാണ് കമൽ ട്വിറ്ററിലൂടെ ഈ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. സംവിധായകൻ ലോകേഷ് കനകരാജിന്റെ വരാനിരിക്കുന്ന വിക്രം ചിത്രവുമായുള്ള ഡേറ്റിലെ തർക്കത്തെ തുടർന്നാണ് തനിക്ക് സ്ഥാനമൊഴിയേണ്ടി വന്നതെന്നും അതിൽ ഫഹദ് ഫാസിലിനും വിജയ് സേതുപതിക്കുമൊപ്പം താൻ അഭിനയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ബിഗ് ബോസ് സീസൺ 6 ന് കമൽ…

Read More

ഏരിയാ സഭ, വാർഡ് കമ്മിറ്റി യോഗങ്ങൾ നടത്താൻ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തയച്ച് കമൽഹാസൻ

ചെന്നൈ : നഗര തദ്ദേശ സ്ഥാപനങ്ങളിൽ സജീവ ജനപങ്കാളിത്തം സാധ്യമാക്കുന്ന ഏരിയ സഭകളും വാർഡ് കമ്മിറ്റി യോഗങ്ങളും നടത്തണമെന്ന് ആവശ്യപ്പെട്ട് നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമൽഹാസൻ തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകി. തമിഴ്‌നാട്ടിൽ ഇപ്പോൾ സമാപിച്ച നഗര തദ്ദേശ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും സംസ്ഥാനത്തുടനീളമുള്ള വോട്ടർമാർക്ക് കള്ളവോട്ട് ചെയ്യുകയും പണവും സമ്മാനങ്ങളും വ്യാപകമായി വിതരണം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് കമൽഹാസൻ റീപോളിംഗ് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. എംഎൻഎം അംഗങ്ങൾ ഞായറാഴ്ച തമിഴ്‌നാട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (21-02-2022)

കേരളത്തില്‍ 4069 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 647, തിരുവനന്തപുരം 531, കോട്ടയം 414, കൊല്ലം 410, കോഴിക്കോട് 353, തൃശൂര്‍ 333, ആലപ്പുഴ 224, മലപ്പുറം 222, പത്തനംതിട്ട 222, ഇടുക്കി 186, കണ്ണൂര്‍ 179, പാലക്കാട് 151, വയനാട് 104, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,700 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,090 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,53,490 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3600 പേര്‍ ആശുപത്രികളിലും…

Read More

കോവിഡ് മൂന്നാം തരംഗം: കാലഹരണ തീയതിയോടടുത്ത് വാക്സിൻ സ്റ്റോക്കുകൾ.

ബെംഗളൂരു: മൂന്നാം തരംഗത്തോടെ കൊവിഡ് വാക്‌സിനുകളുടെ ആവശ്യം വർധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സ്വകാര്യ ആശുപത്രികൾ ഉടൻ കാലഹരണപ്പെടുകയോ കാലഹരണപ്പെട്ടതോ ആയ വാക്‌സിനുകളുടെ സ്റ്റോക്ക് കണ്ടെത്തുന്നു, നിലവിൽ അവ ഇനി ഉപയോഗശൂന്യമായതിനാൽ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. രണ്ടാം കോവിഡ് തരംഗത്തിന് ശേഷവും ഇതേ പ്രശ്‌നം കണ്ടിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. വിതരണവുമായി താരതമ്യപ്പെടുത്തുമ്പോൾ വാക്‌സിനുകളുടെ ആവശ്യം കുറയുന്നതയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മല്ലിഗെ ഹോസ്പിറ്റലിൽ, ഫെബ്രുവരി 17-ന് മാത്രം നൂറുകണക്കിന് കോവിഷീൽഡിന്റെ വാക്‌സിനുകളാണ് കാലാവധി അവസാനിച്ചു കളയേണ്ടതായി വന്നത്. കോവിഷീൽഡിന്റെ 3,000 ഡോസുകൾ നിലവിൽ ആശുപത്രിയിലുണ്ടെന്നും അത്…

Read More

ദിലീപിന്റെ ഹർജിയിൽ കക്ഷി ചേരാനുള്ള നടിയുടെ അപേക്ഷ കോടതി അംഗീകരിച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേരണമെന്ന അതിജീവിതയുടെ അപേക്ഷ കോടതി അംഗീകരിച്ചു. ഹര്‍ജിയില്‍ തന്നെ മൂന്നാം എതിര്‍കക്ഷിയാക്കി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. ദിലീപിന്റെ ഹർജി തള്ളണമെന്നും നടി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജിയെ എതിർത്ത് കേസിൽ കക്ഷി ചേരാനാണ് നടി അപേക്ഷ നൽകിയിരുന്നത്. തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതിയുടെ ഹർജി നിലനിൽക്കില്ലെന്ന് ആക്രമണത്തിനിരയായ നടി ചൂണ്ടിക്കാട്ടുന്നു. കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസന്വേഷണത്തിലെ പാളിച്ചകൾ…

Read More
Click Here to Follow Us