ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ച ഭക്ഷ്യ-പാനീയ വ്യവസായ പ്രതിനിധികളെ കാണുകയും 2020 മാർച്ച് മുതൽ ആവർത്തിച്ചുള്ള കൊവിഡുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലുകൾ കാരണം അവരുടെ ബിസിനസ്സിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള പരാതികൾ കേൾക്കുകയും ചെയ്തു. കൊവിഡ് നിയന്ത്രണങ്ങൾ മൂലമുള്ള ബിസിനസ്സ് നഷ്ടത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും സംസ്ഥാനത്ത് ബിസിനസുകൾ സാധാരണ നിലയിലാക്കാൻ ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞതായും അവർ വ്യക്താക്കി.
എന്നാൽ കഴിഞ്ഞ വർഷത്തെ മാരകമായ രണ്ടാം തരംഗത്തിന്റെ മുൻകാല അനുഭവവും വർദ്ധിച്ചുവരുന്ന COVID-19 കേസുകളും കാരണം, വ്യാഴാഴ്ച വൈകുന്നേരം സാങ്കേതിക ഉപദേശക സമിതിയിലെ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം അദ്ദേഹം തീരുമാനങ്ങൾ എടുക്കുമെന്നും, ”ഹെഗ്ഡെ പറഞ്ഞു. തങ്ങളുടെ ബിസിനസിനെ ഇല്ലാതാക്കിയ വാരാന്ത്യ കർഫ്യൂ പിൻവലിക്കണമെന്നും, രാത്രി 10 മുതൽ അർദ്ധരാത്രി 12 വരെ രാത്രി കർഫ്യൂ നീട്ടണമെന്നും മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും ഞങ്ങൾ കർശനമായി പാലിക്കുമെന്നും നിലവിലെ സാഹചര്യത്തിൽ 50 ശതമാനം ഒക്യുപൻസിയിൽ ബിസിനസ്സ് ചെയ്യുന്നത് ശരിയാണെന്നും ഞങ്ങൾ മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.
വിദഗ്ധരുമായി കണ്ടതിന് ശേഷം മാത്രമേ വെള്ളിയാഴ്ച വിവേകമുള്ളൊരു തീരുമാനം എടുക്കൂ എന്ന് ബസവരാജ് ബൊമ്മൈ എഫ് ആൻഡ് ബി പ്രതിനിധികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ വിദഗ്ധ കൂടിയാലോചനകൾക്ക് ശേഷം വരും ദിവസങ്ങളിൽ കർഫ്യൂവിൽ ഇളവ് വരുത്തുമെന്ന് മുഖ്യമന്ത്രി ബുധനാഴ്ച സൂചന നൽകിയട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.