ബെംഗളൂരു: പണമില്ലാത്തതിനാൽ സംസ്ഥാനത്തെമ്പാടും ശോചനീയാവസ്ഥയിലായ സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾ നടത്തത്തെ സംസ്ഥാന സർക്കാർ. അതേസമയം സ്‌കൂളുകളും അങ്കണവാടികളും നിർമിക്കുന്നതിനുള്ള സാമ്പത്തികം സർക്കാർ വകയിരുത്തിയിട്ടുണ്ട്, എന്നിട്ടും അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
പ്രളയബാധിത പ്രദേശങ്ങളിൽ പൊതുമരാമത്ത്, വിദ്യാഭ്യാസം, വനിതാ ശിശുക്ഷേമ വകുപ്പുകൾ 756 കോടി രൂപ ചെലവിൽ 3,243 സ്‌കൂളുകളുടെയും 138 കോടി രൂപ ചെലവിൽ 842 അങ്കണവാടികളുടെയും നിർമാണം ഇതിനോടകം ആരംഭിച്ചട്ടുണ്ട്. ഈ ഘടനകൾ പൂർത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണിപ്പോലുള്ളത്.
അതിൽ 2,722 സ്‌കൂളുകളും 551 അങ്കണവാടി കെട്ടിടങ്ങളും മറ്റ് പദ്ധതികളും പൂർത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. എന്നാൽ നിലവിലുള്ള സ്‌കൂൾ കെട്ടിടങ്ങൾ പഴയതും പുനഃസ്ഥാപിക്കേണ്ടതുമായ സ്ഥലങ്ങളിൽ ഫണ്ടില്ലാത്തതിനാൽ സർക്കാർ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.
23,000 കോടി രൂപയുടെ ബജറ്റ് വിഹിതത്തിൽ, ഏകദേശം 19,000 കോടി രൂപ ശമ്പള വിതരണത്തിനും ബാക്കി യൂണിഫോം, പാഠപുസ്തകങ്ങൾ, ഉച്ചഭക്ഷണം, മറ്റ് ചെലവുകൾ എന്നിവയ്ക്കായി പോകുന്നുണ്ടെന്നും ഇനിമുതൽ സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി പ്രത്യേകം ഫണ്ട് അനുവദിക്കണമെന്നും പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്, മുൻ വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ എന്നിവർ പറഞ്ഞു. കൂടാതെ നിലവിലിപ്പോൾ സ്‌കൂൾ അറ്റകുറ്റപ്പണികൾക്കായി നീക്കിവച്ച തുക ചെറുതും തുച്ഛമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.