ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വസതിയിലെ ഡ്യൂട്ടിക്കിടെ മയക്കുമരുന്ന് കച്ചവടക്കാരുമായി ഇടപാട് നടത്താൻ ശ്രമിച്ച രണ്ട് പോലീസുകാരെ ആർടി നഗർ പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തു. ജനുവരി 13ന് വൈകിട്ട് ആർടി നഗറിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സ്വകാര്യ വസതിക്ക് പുറത്ത് ആയിരുന്നു സംഭവം. കോറമംഗല പോലീസ് സ്റ്റേഷനിലെ പോലീസുകാർ തങ്ങളുമായി ഇടപാടു നടത്താത്തതിന് മയക്കുമരുന്ന് കടത്തുകാരനോട് പണം ആവശ്യപ്പെടുകയായിരുന്നു.
ഹെഡ് കോൺസ്റ്റബിൾ ശിവകുമാർ, പൊലീസ് കോൺസ്റ്റബിൾ സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. വൈകിട്ട് ആറരയോടെ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ സംശയാസ്പദമായ പ്രവർത്തനത്തെക്കുറിച്ച് പ്രദേശവാസിയാണ് പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഹൊയ്സാല പട്രോളിംഗ് വാഹനം സംഭവസ്ഥലത്തേക്ക് കുതിച്ചപ്പോൾ പോലീസ് യൂണിഫോമിൽ റിക്ഷയിൽ ഇരിക്കുന്ന രണ്ട് പേരെയും കൂടാതെ മറ്റ് രണ്ട് പേർ അവരോട് സംസാരിക്കുന്നതും കണ്ടെത്തുകയായിരുന്നു.
ഹൊയ്സാല ജീവനക്കാർ അന്വേഷിച്ചപ്പോൾ മറ്റ് രണ്ടുപേരും മയക്കുമരുന്ന് കടത്തുകാരാണെന്ന് വിവരം ലഭിച്ചതായും ഇരുവരെയും ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു. രണ്ട് പോലീസുകാരും ഇവരിൽ നിന്ന് പണം ആവശ്യപ്പെട്ടിരുന്നതായും യക്കുമരുന്ന് കടത്തുകാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതിയിൽ ഡ്യൂട്ടിയിലാണെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് പോകാൻ ആദ്യം വിസമ്മതിച്ച രണ്ട് പോലീസുകാരെയും കൊണ്ടുവരാൻ ഒരു സംഘത്തെ അയച്ചിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലും അന്വേഷണത്തിനും ശേഷം, മയക്കുമരുന്ന് കടത്തുകാരിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ചതായി പോലീസുകാർ സമ്മതിച്ചതായും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.