കോൺസ്റ്റബിൾമാരുമായി മയക്കുമരുന്ന് ഇടപാട്; മൂന്ന് പേർ കൂടി അറസ്റ്റിൽ.

ബെംഗളൂരു: സംസ്ഥാന പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) ഉള്ള രണ്ട് പോലീസ് കോൺസ്റ്റബിൾമാർക്ക് മയക്കുമരുന്ന് വിതരണം ചെയ്‌തിരുന്ന മൂന്ന് മയക്കുമരുന്ന് കടത്തുകാരെ ഇന്നലെ ബെംഗളൂരു അറസ്റ്റ് ചെയ്തു. ഈ മാസം ആദ്യമാണ് മുഖ്യമന്ത്രിയുടെ വസതിയിൽ ബന്ദോബസ്ത് ഡ്യൂട്ടിക്ക് നിയോഗിച്ച രണ്ട് കോൺസ്റ്റബിൾമാർ ചില മയക്കുമരുന്ന് കച്ചവടക്കാരുമായി ഇടപഴകുന്നതിനിടെ പിടിക്കപെട്ടത്. ഒഡീഷ സ്വദേശികളായ പൂജ, സോമസുന്ദർ, ശിവ പാട്ടീൽ എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായത്. ഇവരിൽ നിന്ന് 5.76 കിലോ കഞ്ചാവും പോലീസ് കണ്ടെടുത്തു.

Read More

ഡ്യൂട്ടിക്കിടെ മയക്കുമരുന്ന് കച്ചവടക്കാരുമായി ഇടപാട്; രണ്ട് പോലീസുകാർ അറസ്റ്റിൽ .

POLICE

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വസതിയിലെ ഡ്യൂട്ടിക്കിടെ മയക്കുമരുന്ന് കച്ചവടക്കാരുമായി ഇടപാട് നടത്താൻ ശ്രമിച്ച രണ്ട് പോലീസുകാരെ ആർടി നഗർ പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തു. ജനുവരി 13ന് വൈകിട്ട് ആർടി നഗറിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സ്വകാര്യ വസതിക്ക് പുറത്ത് ആയിരുന്നു സംഭവം. കോറമംഗല പോലീസ് സ്‌റ്റേഷനിലെ പോലീസുകാർ തങ്ങളുമായി ഇടപാടു നടത്താത്തതിന് മയക്കുമരുന്ന് കടത്തുകാരനോട്  പണം ആവശ്യപ്പെടുകയായിരുന്നു. ഹെഡ് കോൺസ്റ്റബിൾ ശിവകുമാർ, പൊലീസ് കോൺസ്റ്റബിൾ സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. വൈകിട്ട് ആറരയോടെ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ സംശയാസ്പദമായ…

Read More
Click Here to Follow Us