ഗ്രാമ വൺ; സർക്കാർ സേവന കേന്ദ്രങ്ങൾ റിപ്പബ്ലിക് ദിനത്തിൽ ആരംഭിക്കും

ബെംഗളൂരു : 12 ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിൽ ഇടനിലക്കാരെ ഒഴിവാക്കാനും വിവിധ സർക്കാർ വകുപ്പുകളുടെ സേവനം ലഭ്യമാക്കാനും വേണ്ടിയുള്ള കർണാടക സർക്കാരിന്റെ ഗ്രാമ വൺ സംരംഭം റിപ്പബ്ലിക് ദിനത്തിൽ ആരംഭിക്കും.

ഈ കേന്ദ്രങ്ങൾ ബാംഗ്ലൂർ വൺ, കർണാടക വൺ കേന്ദ്രങ്ങൾക്ക് സമാനമായിരിക്കും. പദ്ധതിയുടെ സമാരംഭത്തിനുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച വെർച്വൽ മീറ്റിംഗ് നടത്തി. ജനുവരി 26 മുതൽ സംസ്ഥാനത്തെ 12 ജില്ലകളിലും ഇത് നടപ്പാക്കും. ഇതിനായി മൂവായിരത്തോളം ഗ്രാമ വൺ സേവന കേന്ദ്രങ്ങൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഇപ്പോൾ, ഈ പദ്ധതി 12 ജില്ലകളിൽ ആരംഭിക്കും, വരും ദിവസങ്ങളിൽ ഇത് എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് പ്രമുഖ വകുപ്പുകളുടെ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കണമെന്ന് ഞാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us