അച്ഛന്റെ കൊലപാതക കേസിൽ മകന്റെ നിർണായക മൊഴി; അമ്മയും കാമുകനും അറസ്റ്റിൽ

ബെംഗളൂരു : കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്, അപസ്മാരം മൂലം മരിച്ചതെന്നു കരുതിയ രാഘവേന്ദ്രന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മകന്റെ നിർണായക മൊഴിയിൽ അമ്മ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ.

10 വയസ്സുള്ള കുട്ടിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പോലീസ് മൂവരെയും അറസ്റ്റ് ചെയ്തു. ദൊഡ്ഡബല്ലാപുര സ്വദേശികളായ ഷൈലജ (30), അമ്മ ലക്ഷ്മിദേവമ്മ (50), കാമുകൻ ഹനുമന്ത (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ

കൈത്തറി നെയ്ത്തുകാരനായിരുന്ന രാഘവേന്ദ്ര എൻ കടുത്ത അപസ്മാരം ബാധിച്ച് ഡിസംബർ 27ന് മരിച്ചതെന്നാണ് ശൈലജ കുടുംബാംഗങ്ങൾക്കും പോലീസിനും നൽകിയ വിവരം. ഭാര്യ നൽകിയ വിവരം വിശ്വസിച്ച്, വീട്ടുകാർ അന്തിമ ചടങ്ങുകൾ നടത്തിയെങ്കിലും പിന്നീട്, രാഘവേന്ദ്രയുടെ ഇളയ സഹോദരൻ ചന്ദ്രശേഖറിന് ശൈലജയുടെ നീക്കങ്ങളിൽ സംശയം തോന്നുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.

പോലീസ് നടത്തിയ അന്വേഷണത്തിൽ, ഡിസംബർ 29 ന് ചന്ദ്രശേഖർ രാഘവേന്ദ്രയുടെ മകനുമായി സംസാരിച്ചപ്പോൾ പിതാവിനെ മൂവരും ചേർന്ന് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തി.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13-നും 16-നും ഇടയിൽ പ്രായമുള്ളവരാണോ? ന​ഗരത്തിലെ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യതപഠന റിപ്പോർട്ട് പുറത്ത്!
[masterslider id="10"]

Related posts