ബെംഗളൂരു : തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയതിനെ തുടർന്ന് കേരളത്തിലെ ആറ് ജില്ലകളിൽ പൊങ്കൽ പ്രമാണിച്ച് ജനുവരി 14ന് സർക്കാർ അവധി പ്രഖ്യാപിച്ചു. ജനുവരി 15-നാണ് പൊങ്കൽ. കേരളത്തിൽ തമിഴ് സംസാരിക്കുന്നവർ കൂടുതലുള്ള ആറ് ജില്ലകളിൽ ജനുവരി 14-ന് അവധി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു.
“തമിഴ് സംസാരിക്കുന്ന ആളുകൾ കൂടുതലായി താമസിക്കുന്ന ആറ് ജില്ലകളിലും പൊങ്കൽ ആഘോഷത്തിന് പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന അഭ്യർത്ഥന നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് ഇത്. കഴിഞ്ഞ 12 വർഷത്തിനിടയിൽ കേരളത്തിലെ തമിഴ് മാസമായ “തായ്” യുടെ ആദ്യ ദിനമായ പൊങ്കൽ ഉത്സവത്തിന് ജനുവരി 14 പ്രാദേശിക അവധിയായി സർക്കാർ പ്രഖ്യാപിച്ചിരുന്നു, എന്നാൽ ഈ വർഷം ജനുവരി 15 അവധിയായിരിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്, മുഖ്യമന്ത്രി സ്റ്റാലിൻ കത്തിൽ പറഞ്ഞു.
കത്ത് വന്നയുടൻ കേരളത്തിൽ ജനുവരി 15ന് പ്രഖ്യാപിച്ച അവധി ജനുവരി 14ലേക്ക് മാറ്റി. തമിഴ്നാട്ടിൽ നിന്നുള്ളവർ കൂടുതലായി താമസിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ആറ് ജില്ലകളിലാണ് അവധി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.