ഹംപി സ്മാരകങ്ങൾ വീണ്ടും വെള്ളത്തിനടിയിലായി.

HAMPI

ബെംഗളൂരു: ഈ വർഷം പതിനൊന്നാം തവണയും പൈതൃക നഗരമായ ഹംപിയിലെ ചരിത്രസ്മാരകങ്ങൾ പ്രളയജലത്തിൽ വീണ്ടും മുങ്ങി. തുംഗഭദ്ര നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്നാണ് പതിനാലാം നൂറ്റാണ്ടിൽ നിർമിച്ച പുരന്ദരദാസ മണ്ഡപം വീണ്ടും വെള്ളത്തിനടിയിൽ ആയത്. പുരന്ദരദാസ മണ്ഡപം തുംഗഭദ്ര നദീതീരത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ടുതന്നെ മണ്ഡപം വെള്ളം കയറി നശിക്കാതിരിക്കാൻ പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ വാട്ടർപ്രൂഫ് ചെയ്തിരുന്നു.

Read More

ട്രിച്ചി എസ്‌എസ്‌ഐ കൊലപാതകം; പ്രായപൂർത്തിയാകാത്ത പ്രതികൾ അറസ്റ്റിൽ.

SI BOOMINATH

ചെന്നൈ: നവൽപാട്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർ എസ് ബൂമിനാഥൻ (50) കൊല്ലപ്പെട്ട കേസിൽ കീരനൂർ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ 9ഉം 14ഉം വയസ്സുള്ള പ്രായപൂർത്തിയാകാത്ത രണ്ടുപേരും, മൂന്നാമത്തെയാൾ 19 വയസുകാരനുമാണ്. മണികണ്ഠൻ (19) തഞ്ചാവൂർ സ്വദേശിയും മറ്റ് രണ്ട് യുവാക്കൾ പുതുക്കോട്ട ജില്ലക്കാരുമാണ്. ഞായറാഴ്ച രാത്രി പട്രോളിങ്ങിനിടെ ആട് മോഷ്ടിച്ചതിന് മൂവരെയും പിന്തുടർന്ന ബൂമിനാഥനെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ട്രിച്ചി റേഞ്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പ്രതിയെ കണ്ടെത്താനായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നാല് പ്രത്യേക…

Read More

നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും.

ബെംഗളൂരു: ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് നഗരത്തിൽ പകൽ സമയങ്ങളിൽ ഇടവിട്ട് വൈദ്യുതി മുടങ്ങുമെന്നു ബെസ്കോം അറിയിച്ചു. ചർച്ച് റോഡ്, ആവലഹള്ളി, ടിപ്പു സർക്കിൾ, വിജയ ബാങ്ക് ലേഔട്ട്, കലാനികേതൻ റോഡ്, സിങ്ങസന്ദ്ര പരിസര പ്രദേശങ്ങളിലും കോനപ്പന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, ദൊഡ്ഡതൊഗരു, അരെക്കെരെ മൈക്കോ ലേഔട്ട്, ലക്ഷ്മി ലേഔട്ട്, ഓംകാർ നഗർ, ഗുരു ഗാർഡൻ, ബൊമ്മനഹള്ളി, രൂപേന അഗ്രഹാര, റോയൽ ഷെൽട്ടർ ലേഔട്ട്, ഡി മാർട്ട്, ഹൊങ്ങസന്ദ്ര മേഖലകളിലുമാണ് വൈദ്യുതി മുടങ്ങുന്നതായി അറിയിച്ചിട്ടുളത്.

Read More

മുൻ കോർപ്പറേറ്ററുടെ മരണം;മകനെതിരെ ആത്മഹത്യാ പ്രേരണക്ക് കേസ്.

ബെംഗളൂരു: ബിബിഎംപി മുൻ കോർപ്പറേറ്റർ എംബി ശിവപ്പ തൂങ്ങിമരിച്ചതിന് പിന്നാലെ മകൻ വിനയ് ഉൾപ്പെടെ അഞ്ച് റിയൽ എസ്റ്റേറ്റുകാർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ചില സ്വത്ത് രേഖകൾ മകൻ വിനയ് എടുത്ത് റിയൽ എസ്റ്റേറ്റ് ബിസിനസിലുള്ള തന്റെ സുഹൃത്തുക്കൾക്ക് വിറ്റതായി എച്ച്പി ഗായത്രി ശിവപ്പ ചന്ദ്ര ലേഔട്ട് പോലീസിൽ പരാതി നൽകി. തന്നിൽ നിന്ന് നാല് കോടി രൂപ ആവശ്യപ്പെട്ടുകൊണ്ട്  ഒരു സംഘത്തിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് ശിവപ്പകുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗായത്രിയോട് പറഞ്ഞിരുന്നു. ഭൂമി വിൽക്കാമെന്ന് പറഞ്ഞ് തന്നിൽ നിന്ന് പണംതട്ടിയെടുത്ത കുടുംബത്തിനെതിരെ ശിവപ്പ മദനായകനഹള്ളി…

Read More

കനത്ത മഴ മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ബെംഗളൂരു: കർണാടകയിൽ കനത്ത മഴ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അടുത്ത 4 ദിവസത്തിനുള്ളിൽ കൂടുതൽ മഴ ലഭിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം നവംബർ 26-നോ 27-നോ സംസ്ഥാനത്ത് എത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ സംസ്ഥാനത്തുടനീളമുള്ള ജില്ലാ ഭരണകൂടങ്ങൾക്ക് ഇക്കാര്യത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ബൊമ്മൈ അറിയിച്ചു. മഴയെ തുടർന്നുണ്ടായ കൃഷിനാശം വിലയിരുത്താൻ കോലാർ ജില്ലയിൽ നടത്തിയ പര്യടനത്തിന് ഇടയിലാണ് മുഖ്യമന്ത്രി വിവരങ്ങൾ വ്യക്തമാക്കിയത്. മഴയെ നേരിടാൻ ജില്ലയിൽ തയ്യാറെടുപ്പുകൾ എടുത്തിട്ടുണ്ടെന്നും ഇതിനോടകം…

Read More

ജില്ലയിൽ സർപ്പന്റേറിയം, ആന്റി വെനം യൂണിറ്റ് ഉടൻ.

SNAKES

ബെംഗളൂരു: ഉരഗങ്ങളുമായി അടുത്തിടപഴകാൻ താൽപ്പര്യമുള്ള പൊതുജനങ്ങൾക്ക് മൃഗശാല പോലെയുള്ള പ്രവേശനവുമായി ആധുനിക ശാസ്ത്രീയ പ്രവർത്തനങ്ങൾ സമന്വയിപ്പിക്കുന്ന ഒരു സർപ്പന്റേറിയവും വിപുലമായ പാമ്പ് ഗവേഷണ യൂണിറ്റും ബെംഗളൂരുവിൽ ഉടൻ ആരംഭിക്കും. 23 സ്പീഷിസുകളിൽ നിന്നുള്ള 500 ഓളം പാമ്പുകൾക്കായി നനഞ്ഞതും ഈർപ്പമുള്ളതുമായ പശ്ചിമഘട്ടം പോലുള്ള പ്രകൃതിദത്ത ചുറ്റുപാടുകൾക്ക് കീഴിൽ സർപ്പന്റേറിയത്തിൽ ഗ്ലാസ് വലയങ്ങളുണ്ടാകുമെന്ന് ഈ സൗകര്യം നിർദ്ദേശിച്ച പ്രശസ്ത വിഷ വിദഗ്ധനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) അസിസ്റ്റന്റ് പ്രൊഫസറുമായ കാർത്തിക് സുനഗർ പറഞ്ഞു. ഇന്ത്യൻ വെനം റിസർച്ച് യൂണിറ്റ് (ഐ.വി.ആർ.യൂ) എന്ന് നാമകരണം…

Read More

മരക്കാർ- അറബിക്കടലിൻ്റെ സിംഹം;കൗണ്ട്ഡൗൺ മോഷൺ പോസ്റ്റർ പുറത്ത്.

മലയാളികൾ പ്രതീക്ഷയോടെ വരവേൽക്കാൻ കാത്തിരിക്കുന്ന പ്രിയദർശൻ-മോഹൻലാൽ ടീമിൻ്റെ ബ്രഹ്മാണ്ഡ ചലച്ചിത്രം “മരക്കാർ – അറബിക്കടലിൻ്റെ സിംഹം” നിരവധി ആശയക്കുഴപ്പങ്ങൾക്ക് ശേഷം ഡിസംബർ 2 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. ഈ സിനിമയുടെ മോഷൺ പോസ്റ്റർ ഇന്ന് പുറത്തിറക്കി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.  അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന്…

Read More

പെൺമക്കളുടെ കൺമുന്നിൽ വെച്ച് പിതാവിനെ വെട്ടിക്കൊന്നു

ബെംഗളൂരു: തിങ്കളാഴ്ച പുലർച്ചെ നാല് ആക്രമികൾ ചേർന്ന് പിതാവിനെ പെൺമക്കളുടെ കൺമുന്നിൽ വെച്ച് വെട്ടിക്കൊന്നു. ബീഹാർ സ്വദേശിയും യെലഹങ്ക ന്യൂ ടൗണിൽ താമസക്കാരനുമായ ദീപക് കുമാർ സിംഗ് (46) ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ജികെവികെ കാമ്പസിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ദീപക്. ദീപക്കിന്റെ ഭാര്യ ബീഹാറിലേക്ക് പോയതിനാൽ വീട്ടിൽ രണ്ട് പെൺമക്കളോടൊപ്പം ഇയാൾ തനിച്ചായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് പോലീസിന് ഇതുവരെ വ്യക്തമായിട്ടില്ല. യെലഹങ്ക ന്യൂടൗൺ പോലീസ് കേസെടുത്ത് കൊലയാളികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Read More

കനത്ത മഴയെ തുടർന്ന് റോഡുകൾ വെള്ളത്തിനടിയിലായി;നഗരത്തിൽ ഒറ്റപ്പെട്ട താമസക്കാരെ രക്ഷിക്കാൻ ബോട്ടുകളിറക്കി.

ബെംഗളൂരു: നഗരത്തിന്റെ  ഞായറാഴ്ച രാത്രി പെയ്ത മഴയിൽ , യെലഹങ്ക, ടാറ്റ നഗർ, നോർത്ത് ബെംഗളൂരുവിലെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ വീടുകളിൽ ഒറ്റപ്പെട്ടു. യെലഹങ്കയിലെ കേന്ദ്രീയ വിഹാർ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലെ താമസക്കാരെ സർക്കാർ ബോട്ടുകൾഉപയോഗിച്ചാണ് കെട്ടിടത്തിന് പുറത്തേക്ക് മാറ്റിയത്‌. നാല് ദിവസം മുമ്പ് അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലും പരിസരത്തും രണ്ടടി വെള്ളമുണ്ടായിരുന്നുവെന്ന് ഇവിടുത്തെ താമസക്കാർ പറഞ്ഞു. മുനിസിപ്പൽ കോർപ്പറേഷൻ (ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ) പമ്പുകൾഉപയോഗിച്ച് അന്ന് വെള്ളം നീക്കം ചെയ്തിരുന്നു. ഇപ്പോൾ ഞങ്ങൾ നാലോ നാലര അടിയോളം വെള്ളത്തിലാണ്കുടുങ്ങിയത് എന്നും താമസക്കാർ പറഞ്ഞു. As…

Read More

കേന്ദ്രീയ വിഹാറും പരിസര പ്രദേശങ്ങളും സന്ദർശിച്ച് എംഎൽഎയും ചീഫ് കമ്മീഷണറും.

BBMP-commissioner-Gaurav-Gupta-with-MLA-SR-Vishwanath-at-Kendriya-Vihar.jpeg

ബെംഗളൂരു: നഗരത്തിലെ കനത്ത മഴയെത്തുടർന്ന് യെലഹങ്ക തടാകം കരകവിഞ്ഞൊഴുകി കേന്ദ്രീയ വിഹാറിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. കേന്ദ്രീയ വിഹാറിന്റെയും പരിസര പ്രദേശങ്ങളളുടെയും സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ എംഎൽഎയും ചീഫ് കമ്മീഷണറും ചേർന്ന് അപ്പാർട്ടുമെന്റുകൾ സന്ദർശിച്ചു. ഇന്നലെ രാത്രി 2 മണിയോടെ യെലഹങ്ക സോണിൽ 130 മില്ലീമീറ്ററോളം മഴയാണ് രേഖപ്പെടുത്തിയത്. 604 ഫ്‌ളാറ്റുകളും 1,600 താമസക്കാരുമുള്ള കേന്ദ്രീയ വിഹാർ അപാർട്മെന്റിന്റെ മതിൽ തകർന്ന് വീണ് അപ്പാർട്ടുമെന്റുകൾക്കുള്ളിലേക്ക് വെള്ളം ശക്തമായി ഒഴുകിയെത്തിയതോടെ 4 അടി ഉയരത്തിലാണ് വെള്ളം ഉയർന്നത്. 18 എൻ‌ഡി‌ആർ‌എഫ് ടീമുകൾ ബോട്ടുകളും ട്രാക്ടറുകളും…

Read More