ബെംഗളൂരു: രാമമൂർത്തിനഗർ പൊലീസ് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് കടത്ത് കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൂടാതെ പിടിക്കപെട്ടവരിൽ നിന്ന് 29 ഗ്രാം ഹാഷിഷും 35 എംഡിഎംഎ ഗുളികകളും കണ്ടെടുത്തു. യെലഹങ്ക സ്വദേശി മുഹമ്മദ് സൽമാൻ ഖാൻ (28), വിനായക നഗറിലെ ഭരത് (24) എന്നിവരാണ് പ്രതികൾ. നവംബർ 18ന് ഇരുവരും ബി ചന്നസാന്ദ്രയിൽ മയക്കുമരുന്ന് വിൽപന നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ച ഉടൻ ഇൻസ്പെക്ടർ മെൽവിൻ ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തുകയായിരുന്നു. പോലീസിനെ കണ്ട ഉടൻ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരെയും പിടികൂടി.…
Read MoreYear: 2021
വെള്ളപൊക്കം; ബസ്സിൽ കുടുങ്ങി വിവാഹ പാർട്ടി.
ബെംഗളൂരു: സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന 55 അംഗ സംഗം വെള്ളപ്പൊക്കത്തെ തുടർന്ന് റോഡിൽ കുടുങ്ങി. ഞായറാഴ്ച വിവാഹ പാർട്ടി ആഘോഷം കഴ്ഞ്ഞു വീട്ടിലേക് പോവുകയായിരുന്ന സങ്കം യാത്ര ചെയ്തിരുന്ന ബിഎംടിസി ബസ് കനത്ത മഴയിൽ കുടുങ്ങിയതിനെ തുടർന്നാണ് അവർ രാത്രി റോഡിൽ കഴിയേണ്ടിവന്നത്. ചുറ്റും വെള്ളം ഒഴുകി കയറിയത് മൂലം ഒരു വാഹനങ്ങൾക്കും നീങ്ങാൻ സാധിച്ചിരുന്നില്ല. ദേവനഹള്ളിയിൽ നിന്ന് ചിക്കബാണവരയ്ക്ക് സമീപം സോമഷെട്ടിഹള്ളിയിലേക്ക് മടങ്ങുകയായിരുന്ന യാത്രക്കാരാണ് ബസ്സിൽ പെട്ടത്. നിരവധി കാറുകളും ഓട്ടോകളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകുന്നത് ബസിൽ കുടുങ്ങിയ യാത്രക്കാർ കാണാനിടയായി. ചില…
Read Moreബഹുനില പാർക്കിംഗ് കേന്ദ്രം ഉദ്ഘാടനത്തിന് സജ്ജമായി.
ബെംഗളൂരു: 500 ഇരുചക്രവാഹനങ്ങൾക്കും 550 കാറുകൾക്കും ഒരേസമയം പാർക്കിങ് ചെയ്യാൻ സൗകര്യമുള്ള ഫ്രീഡം പാർക്കിലെ ബഹുനില പാർക്കിംഗ് കേന്ദ്രം ഉദ്ഘാടനത്തിന് തയ്യാറായി. ഭൂമിക്കടിയിലേക്കുള്ള നിലകളുടെ നിർമാണ വേളയിൽ പാറ കണ്ടെത്തിയതാണ് പണികൾക്ക് വെല്ലുവിളിയായത് ഇത് പൊട്ടിക്കാനുള്ള അനുമതി ലഭിക്കാൻ താമസം എടുത്തതുകൊണ്ടു തന്നെ 2017ൽ പൂർത്തിയാക്കേണ്ട പണി കാലതാമസം നേരിട്ടു. കൂടാതെ കോവിഡ് എത്തിയതും പദ്ധതി വൈകാൻ കാരണമായി. ഇപ്പോൾ എല്ലാ തടസങ്ങളെയും മറികടന്നു പാർക്കിംഗ് കേന്ദ്രം ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്.
Read Moreസംസ്ഥാനത്ത് മഴ കനക്കും
ചെന്നൈ: അടുത്ത ഏതാനും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കൂടാതെ നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള തെക്കൻ തമിഴ്‌നാട്, പുതുക്കോട്ട, ഡെൽറ്റ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 23 ചൊവ്വാഴ്ച, കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പുനൽകി. ബുധൻ, വ്യാഴം ദിവസങ്ങളിൽ തമിഴ്നാടിന്റെ തെക്കൻ ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും പുതുച്ചേരിയിലും കാരയ്ക്കലിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് മുന്നറിയിപ്പ് ഐഎംഡി നൽകിയിട്ടുണ്ട്.
Read Moreലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ 2 പേർ മരിച്ചു.
ബെംഗളൂരു: ജില്ലയിലെ കലബുറഗിയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. നവംബർ 21ന് വൈകിട്ട് ഷഹാബാദിന് സമീപമാണ് അപകടമുണ്ടായത്. ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തം അണയ്ക്കാൻ മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയത്. ഷഹാബാദ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ അറിയാനായിട്ടില്ല.
Read Moreവെറ്ററിനറി ഡോക്ടർമാരില്ലാതെ ഗ്രാമവാസികൾ ബുദ്ധിമുട്ടുന്നു
മടിക്കേരി: അഞ്ച് വർഷമായി വെറ്ററിനറി കേന്ദ്രങ്ങളിൽ ഒരു ഡോക്ടർ പോലുമില്ലാതെ കോടഗുവിലെ പല ഗ്രാമങ്ങളിലെയും ക്ഷീരകർഷകർ വലയുകയാണ്. വില്ലേജുകളുടെ സജീവ സഹകരണത്തോടെ തോരനൂറു, ഹെബ്ബാലെ, ശിരംഗല, ആലുവര, സിദ്ധലിംഗപുര, കൂടുമംഗലൂർ, ചിക്കത്തുരു എന്നീ വില്ലേജുകളിൽ ക്ഷീരോൽപാദന സംഘങ്ങൾ സജീവമായി പ്രവർത്തിക്കുന്നതുകൊണ്ടു തന്നെ ഈ ഗ്രാമങ്ങളിലുള്ളവർക് നൂറുകണക്കിന് പശുക്കളാണുള്ളത്. പശുക്കൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാലും അല്ലെങ്കിൽ പശുക്കളെ പതിവായുള്ള വൈദ്യപരിശോധന നടത്തുന്നതിനും ഒക്കെയായി കർഷകർ അവയെ വാഹനങ്ങൾ വാടകയ്‌ക്കെടുത്താണ് കുശാൽനഗർ അല്ലെങ്കിൽ സോംവാർപേട്ട് താലൂക്ക് ആസ്ഥാനത്തേ ആശുപത്രികളിൽ എത്തിക്കുന്നത്. ഇത് വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത് എന്നാണ്…
Read Moreഏറ്റവും വലിയ ടെക് പാർക്കുകളിലൊന്ന് കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായി
ബെംഗളൂരു: ഏറ്റവും വലിയ ടെക് പാർക്കുകളിലൊന്നായ മാന്യത ടെക് പാർക്ക് കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായി. പ്രദേശത്തു വെള്ളം കെട്ടുകയും കാൽമുട്ടോളം ഉയരത്തിൽ വെള്ളം ഉയരുകയും ചെയ്തതു മൂലം ടെക് പാർക്കിലെ ഓഫീസുകളിൽ ജോലിക്കെത്തിയ പല ജീവനക്കാരും വെള്ളക്കെട്ടുള്ള റോഡുകളിലൂടെ സഞ്ചരിക്കാൻ കഴിയാതെ വീടുകളിലേക്ക് മടങ്ങേണ്ടിയതായി വന്നു. കൂടാതെ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഒന്നിലധികം തടാകങ്ങൾ കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് ആളുകൾ കയറി വെള്ളത്തിൽ മീൻ പിടിക്കുന്നത് വരെ കാണാമായിരുന്നു. നഗരത്തിൽ കനത്ത മഴ മൂലം 54 പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനാൽ സാധാരണ ജനജീവിതം താറുമാറായിരിക്കുകയാണ്.
Read Moreമോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ വാഹനമിടിച്ചു കൊലപ്പെടുത്തി.
ചെന്നൈ: കരൂർ ജില്ലയിൽ അമിതവേഗതയിൽ എത്തിയ വാഹനം തടയാൻ ശ്രമിച്ച തമിഴ്‌നാട് മോട്ടോർ വാഹന ഇൻസ്‌പെക്ടറെ ഇടിച്ചുതെറിപ്പിച്ചു. പരിക്കേറ്റ ഇൻസ്പെക്ടറെ ഉടൻതന്നെ സമീപത്തുണ്ടായിരുന്നവർ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ എൻ. കനകരാജ് (57) മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്ഥാനത്തെ കരൂർ ജില്ലയിലെ വെങ്കൽപട്ടിയിൽ തിങ്കളാഴ്ചയാണ് സംഭവം. കനകരാജ് തിരുച്ചി-കരൂർ ദേശീയപാതയിലെ പാലത്തിനടിയിൽ പതിവ് വാഹന പരിശോധന നടത്തിവരികയായിരുന്നു. റോഡിന് നടുവിൽ നിൽക്കുകയായിരുന്ന കനകരാജ് തന്റെ നേരെ അമിതവേഗതയിൽ വന്ന കാർ നിർത്താൻ അറിയിച്ചിട്ടും കാറിന്റെ വേഗത കാർ ഡ്രൈവർ കുറച്ചില്ല. തുടർന്ന്…
Read Moreനഗരത്തിലെ ചില ഭാഗങ്ങളിൽ 24നു വൈദ്യുതി മുടങ്ങും.
ചെന്നൈ: ജില്ലയിൽ ഇലക്‌ട്രിസിറ്റി ബോർഡ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ നഗരത്തിന്റെയും നഗരപരിസരങ്ങളിലും പെടുന്ന ചില ഭാഗങ്ങളിൽ നവംബർ 24 ബുധനാഴ്ച വൈദ്യുതി മുടങ്ങും. താംബരം, ഷോളിങ്ങനല്ലൂർ, പൊന്നേരി എന്നിവിടങ്ങളിലും പരിസരങ്ങളിലും ആണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് എന്നാണ് ഔദ്യോഗിക അറിയിപ്പ്. നവംബർ 24 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് വൈദ്യുതി മുടങ്ങുന്നത്. അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കിയാൽ ഉച്ചയ്ക്ക് രണ്ടിന് ശേഷം വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.
Read Moreപകർച്ചവ്യാധികൾ നിയന്ത്രിക്കാൻ ബിബിഎംപി തീവ്രശ്രമത്തിൽ.
ബെംഗളൂരു: നിർത്താതെ പെയ്യുന്ന മഴയും വെള്ളകെട്ടുകളും മൂലം വെള്ളം കെട്ടിനിൽക്കുന്നതിനാൽ അതിവേഗം പടരുന്ന ചിക്കുൻഗുനിയ, മലേറിയ പോലുള്ള രോഗാണുക്കളിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധ മാര്ഗങ്ങള് തേടുകതയാണ് മുനിസിപ്പൽ അധികാരികൾ. ലാർവ നിയന്ത്രണ നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി താഴ്ന്ന പ്രദേശങ്ങളിലെ കെട്ടിക്കിടക്കുന്ന വെള്ളം വൃത്തിയാക്കി കൊതുകു പെരുകൾ തടയാൻ ബൃഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ഉത്തരവ് നല്കിയിട്ടുണ്ട്. നവംബർ 19 ന് നടന്ന നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ (എൻവിബിഡിസിപി) യോഗത്തിൽ ഓഗസ്റ്റ് മുതൽ നവംബർ വരെ, നഗരത്തിൽ 35 ലതികം…
Read More