അനധികൃത താമസത്തിന് സംസ്ഥാനത്ത് നിന്ന് അഞ്ച് ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി.

ബെംഗളൂരു: സംസ്ഥാനത്ത് അനധികൃതമായി തങ്ങിയതിന് അഞ്ച് ബംഗ്ലാദേശി കുടിയേറ്റക്കാരെ കടുഗോഡി പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തതായി ജോയിന്റ് പോലീസ് (ക്രൈം) സന്ദീപ് പാട്ടീൽ അറിയിച്ചു. ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് ബംഗ്ലാദേശി പൗരന്മാർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പാട്ടീൽ പറഞ്ഞു.

ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച്,മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി തെഹ്‌സിലിലെ സരാവലി ഗ്രാമത്തിൽ നിന്ന് ഒമ്പത് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടത്തിയത്. അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പോലീസ് പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us