ലാപ്ടോപ്പ് മോഷണം; 3 ഐടി കമ്പനി ജീവനക്കാർ പിടിയിൽ

ബെംഗളൂരു: ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ സ്വകാര്യ ഐടി സ്ഥാപനത്തിൽ നിന്ന് 32 ലക്ഷം രൂപ വിലമതിക്കുന്ന 1070 ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസിൽ മൂന്ന് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിക്കപ്പെട്ട ലാപ്‌ടോപ്പുകൾ മുമ്പ് സ്ഥാപനത്തിലെ ജീവനക്കാർ ഉപയോഗിച്ചിരുന്നതായതിനാൽ സർവീസ് ചെയ്യാൻ ഉദ്ദേശിച്ചുവെച്ചിരുന്നതാണ് അവ മോഷ്ടിക്കുകയും കുറഞ്ഞ വിലയ്ക്ക് വിൽക്കുകയും ആണ് പ്രതികൾ ചെയ്തത്, വിറ്റ ലാപ്‌ടോപ്പുകൾ ഇനിയും വീണ്ടെടുക്കാനുണ്ട്.

  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ

ഒക്‌ടോബർ 15ന് സ്ഥാപനത്തിന്റെ ഇലക്ട്രിക്കൽ ചേമ്പറിനുള്ളിൽ സൂക്ഷിച്ചിരുന്ന 10 ലാപ്‌ടോപ്പുകൾ സെക്യൂരിറ്റി സൂപ്പർവൈസർ സജി മോൻ ജോണിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോഷണം പുറത്തറിഞ്ഞത്. സിസിടിവി ക്യാമറകൾ സ്വിച്ച് ഓഫ് ചെയ്ത് ശേഷം പ്രതികൾ സ്റ്റോർറൂമിൽ കയറി ലാപ്‌ടോപ്പുമായി കടന്നുകളയുകയുമാണ് ചെയ്തിരുന്നതെന്ന് ജോണി പറഞ്ഞു.

കമ്പനിയിൽ സർവീസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ചിക്കതോഗൂരിലെ ജഗദീഷ് ടി എസ്, ദേവരച്ചിക്കനഹള്ളിയിലെ സുരേഷ് കെ എം, ഇന്ദിരാനഗറിലെ ലോകേഷ് സി എന്നിവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
[masterslider id="10"]

Related posts