ബെംഗളൂരു: വിവിധ പൊതു അവധികൾ കാരണം നാളെ മുതൽ അടുത്ത 5 ദിവസത്തേക്ക് രാജ്യത്ത് പല സ്ഥലങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കുന്നതല്ല. വിശദമായ വിവരം ചുവടെ.
നവംബർ 3: നരക ചതുർദശി – ബെംഗളൂരു
നവംബർ 4: ദീപാവലി അമാവാസി (ലക്ഷ്മി പൂജ)/ദീപാവലി/കാളി പൂജ -അഗർത്തല, അഹമ്മദാബാദ്, ഐസ്വാൾ, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഡെറാഡൂൺ, ഗാംഗ്ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇംഫാൽ, ജയ്പൂർ, ജമ്മു, കാൺപൂർ, കൊച്ചി, കൊൽക്കത്ത , ലഖ്നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പനാജി, പട്ന, റായ്പൂർ, റാഞ്ചി, ഷില്ലോംഗ്, ഷിംല, ശ്രീനഗർ, തിരുവനന്തപുരം.
നവംബർ 5: ദീപാവലി (ബാലി പ്രതിപദ)/വിക്രം സംവന്ത് പുതുവത്സര ദിനം/ഗോവർദ്ധൻ പൂജ – അഹമ്മദാബാദ്, ബേലാപൂർ, ബെംഗളൂരു, ഡെറാഡൂൺ, ഗാംഗ്ടോക്ക്, ജയ്പൂർ, കാൺപൂർ, ലഖ്നൗ, മുംബൈ, നാഗ്പൂർ.
നവംബർ 6: ഭായ് ദുജ്/ചിത്രഗുപ്ത് ജയന്തി/ലക്ഷ്മി പൂജ/ദീപാവലി/നിങ്കോൾ ചക്കൗബ – ഗാംഗ്ടോക്ക്, ഇംഫാൽ, കാൺപൂർ, ലഖ്നൗ, ഷിംല
എന്നിരുന്നാലും, എല്ലാ അവധി പ്രഖ്യാപിത ദിനങ്ങളിലും എടിഎമ്മുകൾ പതിവുപോലെ പ്രവർത്തിക്കുന്നതുമാണ്.