ബെംഗളൂരു : ബെംഗളൂരു ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരു വർഷത്തിന് ശേഷം ബിനീഷ് കോടിയേരിക്ക് ജാമ്യം. ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് എംജി ഉമയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായിട്ട് നാളെ ഒരു വർഷം പൂർത്തിയാവാനിരിക്കെയാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇന്നു വൈകിട്ടോ നാളെയോ ബിനീഷ് പരപ്പന അഗ്രഹാര ജയിലിൽനിന്നു പുറത്തിറങ്ങും.
രാജ്യത്ത് മുന്നൂറ് കോടിയിലധികം രൂപയുടെ കള്ളപ്പണം നടത്തിയവര്‍ക്ക് വരെ ജാമ്യം ലഭിച്ചപ്പോള്‍ വെറും അഞ്ചുകോടിയുടെ കള്ളപ്പണ ആരോപണത്തില്‍ തനിക്ക് എന്തുകൊണ്ട് ജാമ്യം നല്‍കുന്നില്ലെന്ന് ജാമ്യഹര്‍ജിയില്‍ ബിനീഷ് ചോദിച്ചിരുന്നു.
ചോദ്യം ചെയ്യലിനായി ഇഡി ഉദ്യോഗസ്ഥര്‍ക്കു മുൻപാകെ ഹാജരായ ബിനീഷിനെ 2020 ഒക്ടോബര്‍ 29നാണ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കാനായി ബെംഗളൂരു ലഹരിക്കടത്ത് കേസിലെ പ്രതികളെ ബിനീഷ് സഹായിച്ചതെന്നാണ് ഇഡി കുറ്റപത്രത്തില്‍ പറയുന്നത്. കേസിലെ നാലാം പ്രതിയാണ് ബിനീഷ്.
അനൂപ് മുഹമ്മദ്, ബിജേഷ് രവീന്ദ്രന് എന്നീ പ്രതികളുമായി ബിനീഷ് ബന്ധം സ്ഥാപിച്ചത് കള്ളപ്പണം വെളുപ്പിക്കുക എന്ന ഉദ്ദേശത്തത്തോടെയാണെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു. ലഹരിക്കടത്ത് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷിന്റെ ബെനാമിയാണെന്ന് നേരത്തെതന്നെ ഇഡി കോടതിയെ അറിയിച്ചിരുന്നു.
ഏഴ് വര്‍ഷത്തിനുള്ളില്‍ ബിനീഷ് 5.17 കോടി രൂപയുടെ ബാങ്ക് ഇടപാടുകള്‍ നടത്തി. ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നും രേഖകള്‍ സഹിതം കുറ്റപത്രത്തില്‍ വിവരിക്കുന്നു.
http://h4k.d79.myftpupload.com/archives/75739
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.