ബെംഗളുരു; നഗരത്തിൽ പെയ്തിറങ്ങി കനത്ത മഴ. മഴ ശക്തി പ്രാപിച്ചതോടെ മതിലിടിഞ്ഞ് ഉണ്ടായത് വ്യാപക നഷ്ടമെന്ന് വിലയിരുത്തൽ.
താരതമ്യേന തിരക്കേറിയ റോഡുകളിലടക്കം മതിലിടിഞ്ഞു വീണ് നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കൂടാതെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നതോടെ പലയിടത്തും വൻ ഗതാഗത കുരുക്ക് രൂപപ്പെടുകയും ചെയ്തു.
കനത്ത മഴയിൽ മജസ്റ്റിക് റോഡിലെ ധന്വന്തരി റോഡിലേക്ക് മതിലിടിഞ്ഞ് വീണതിനാൽ വാഹനഗതാഗതം ഒരു വശത്ത് കൂടെ മാത്രമാക്കി നിയന്ത്രിച്ചിട്ടുണ്ട്.
സമീപത്തെ ഏതാനും കെട്ടിടങ്ങളും അപകട ഭീഷണി നേരിടുന്നതിനാൽ ഇവിടങ്ങളിലെ കടക്കാരെയും താമസക്കാരെയും ഒഴിപ്പിച്ചു. ഇന്ദിരാ നഗറിലെ എംഇജി സെന്ററിന്റെ മതിലിടിഞ്ഞ് സമീപത്ത് പാർക്ക് ചെയ്തിരുന്ന 10 വാഹനങ്ങൾ തകർന്നു.
ഇഷ്ടിക കൊണ്ട് നിർമ്മിച്ച മതിലുകൾക്ക് സമീപം താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി കഴിഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.