ബെംഗളുരു; കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് കുറച്ചൊന്നുമല്ല നഗരനിവാസികളെ ബുദ്ധിമുട്ടിച്ചത്. തടാകങ്ങളും, ഓടകളും, കനാലുകളും കയ്യേറി നടത്തിയ കോൺക്രീറ്റുവത്കരണമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്ന് റിപ്പോർട്ട്.
തടാക, മഴവെള്ള കനാലുകളുടെ കയ്യേറ്റം ഒഴിപ്പിക്കുന്നത് ബിബിഎംപി ഊർജിതമാക്കുന്നില്ലെന്നാണ് ഉയരുന്ന പരാതി. 2626 കയ്യേറ്റങ്ങൾ കണ്ടെത്തിയതിൽ 714 എണ്ണത്തിൽ ഇനിയും യാതൊരു വിധ നടപടികളും അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന സിഎജി റിപ്പോർട്ടിൽ പറയുന്നു.
ബിബിഎംപി ചീഫ് നൽകിയ കണക്കുകൾ വിശ്വാസയോഗ്യമല്ലെന്ന് സിഎജി അറിയിച്ചിരുന്നു, കനത്ത മഴയിൽ ബിബിഎംപിയുടെ 8 സോണുകളിൽ 2 എണ്ണം ഒഴികെ മറ്റെല്ലായിടങ്ങളിലും വീടുകളിലും മറ്റും വെള്ളവും ചെളിയും കയറി നാശനഷ്ടം സൃഷ്ട്ടിച്ചിരുന്നു.
വീടുകളിലെ ഉപകരണങ്ങൾ നശിച്ചത് കൂടാതെ വളർത്തു മൃഗങ്ങൾ ചത്തതും, നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഒലിച്ചുപോയതുമെല്ലാം ഇതിൽ ഉൾപ്പെടും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.