ബെംഗളൂരു: ഒക്ടോബർ 1 വരെയുള്ള ബി ബി എം പിയുടെ കണക്കുകൾ പ്രകാരം ബൃഹത് ബെംഗളൂരു മഹാനഗര പാലികെ നഗരത്തിലെ ജനസംഖ്യയുടെ 85% പേർക്കും കോവിഡ് -19 വാക്സിന്റെ ആദ്യ ഡോസ് നൽകി കഴിഞ്ഞിട്ടുണ്ട്. എന്നാൽ കണക്കുകൾ പ്രകാരം 47% പേർക്ക് മാത്രമാണ് വാക്സിന്റെ രണ്ടാമത്തെ ഡോസ് ഇത് വരെ ലഭിച്ചിരിക്കുന്നത്
ആയതിനാൽ ഡിസംബർ അവസാനത്തോടെ നഗരത്തിലെ മുഴുവൻ ജനങ്ങൾക്കും 100% കോവിഡ് വാക്സിനേഷൻ എന്ന ബി ബി എം പിയുടെ ലക്ഷ്യം കൈവരിക്കാൻ ബുദ്ധിമുട്ടായേക്കാം എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഇതുവരെ, നഗരത്തിലെ 77,30,547 (85%) ആളുകൾ ആദ്യ ഡോസ് കുത്തിവയ്പ്പെടുക്കുകയും 43,03,401 (47%) പേർക്ക് രണ്ടാമത്തെ ഡോസ് ലഭിക്കുകയും ചെയ്തു. ഒക്ടോബർ 1 വരെ മൊത്തം 1,20,33,948 ഡോസുകൾ നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.