ബെംഗളൂരു: ആള്‍ ഇന്ത്യാ കെ.എം.സി.സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റിയും ബി.ബി.എം.പിയുമായി സഹകരിച്ച് നടത്തുന്ന മെഗാ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് ഈ 17-09-2021 വെള്ളിയാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ ബെംഗളൂരു സോമേശ്വര നഗറിലുള്ള ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ വെച്ച് നടക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി +919964889888 എന്ന നമ്പറില്‍ വിളിക്കുക.
Read MoreMonth: September 2021
എല്ലാ സീറ്റുകളിലും ഇരിക്കരുതെന്ന നിയന്ത്രണങ്ങൾ നീക്കിയിട്ടും സ്റ്റിക്കറുകൾ നീക്കാത്തത് മെട്രോ യാത്രികരിൽ ആശയകുഴപ്പം സൃഷ്ടിക്കുന്നു.
ബെംഗളൂരു: കർണാടകയിൽ അൺലോക്ക് 3.0 പ്രഖ്യാപിച്ച ജൂലൈ 5 മുതൽ മെട്രോ ട്രെയിനുകളിൽ 100% സീറ്റുകൾ യാത്രക്കാർക്ക് അനുവദിച്ചിട്ടും, എല്ലാ ട്രെയിനുകളിലും സീറ്റിംഗിനെ വിലക്കുന്ന സ്റ്റിക്കറുകളുടെ തുടർച്ചയായ സാന്നിധ്യം നിരവധി യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു. സ്റ്റിക്കറുകൾ ഒട്ടിച്ച സീറ്റുകളിൽ ആളുകൾ ബാഗുകൾ വെച്ച് ഇരിക്കുമ്പോൾ മറ്റൊരു കൂട്ടർ സീറ്റുകൾ കൈവശപ്പെടുത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു. ആറ് കോച്ചുകളുള്ള ട്രെയിനിൽ 300 യാത്രക്കാർക്ക് ഇരിക്കാനാകും, എന്നാൽ കോവിഡ് -19 രണ്ടാം തരംഗത്തിന് ശേഷം ജൂൺ 21 ന് മെട്രോ പുനരാരംഭിക്കുമ്പോൾ 150 പേർക്ക് മാത്രമേ ഇരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. രണ്ടാഴ്ച കഴിഞ്ഞ് നിയന്ത്രണം നീക്കി എങ്കിലും സ്റ്റിക്കറുകൾ…
Read Moreപണിമുടക്ക് കാരണമുണ്ടായ രണ്ടര കോടിയുടെ നഷ്ടം യൂണിയൻ നികത്തണം;ബി.എം.ടി.സി.
ബെംഗളൂരു : തൊഴിലാളി പണിമുടക്കു മൂലമുണ്ടായ നഷ്ടം യൂണിയൻ നികത്തണമെന്ന് ബി.എം.ടി.സി. ഡിസംബർ 11 മുതൽ 14 വരെയുണ്ടായ യുണിയൻ സമരത്തെ തുടർന്ന് ഉണ്ടായ നഷ്ടത്തിലെ 2.66 കോടി രൂപ നികത്തണമെന്ന് ബി.എം.ടി.സി.ഹർജിയിൽ ആവശ്യപ്പെട്ടു. സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ നടപടി എടുത്തതായും കോർപറേഷൻ ഹൈക്കോടതിയെ ധരിപ്പിച്ചു. ഡിസംബറിലെ പണിമുടക്കിൽ 3600 ജീവനക്കാർ ആയിരുന്നു പങ്കെടുത്തത്.ഇതുമായി ബന്ധെപ്പെട്ട് ഉയർന്ന 43 പരാതികളിൽ നടപടി സ്വീകരിച്ച് കഴിഞ്ഞു. ഏപ്രിൽ 7 മുതൽ 21 വരെയുണ്ടായ സമരത്തിൽ പങ്കെടുത്ത 676 പേരെ സസ്പെൻറ് ചെയ്തു. 359 ട്രെയിനി ജീവനക്കാരെ…
Read Moreനീണ്ടകാലത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഹോട്ടലുകൾ നഗരത്തിൽ സജീവമാകുന്നു
ബെംഗളുരു; കോവിഡ് രണ്ടാം തരംഗം കുറഞ്ഞതോടെ നഗരത്തിൽ ഹോട്ടലുകൾ തിരിച്ചുവരവിന്റെ പാതയിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കോവിഡ് കാലമായതോടെ ഏറെ പ്രയാസം നേരിട്ട മേഖലയായിരുന്നു ഹോട്ടലുകളുടേത്. രുചികരമായ കേരള ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളിൽ പലതും കോവിഡ് തീർത്ത പ്രതിസന്ധിയിൽ കാലിടറി ഭാഗികമായി പൂട്ടിപ്പോകുകയോ, ഏതാനും ചിലർ ഓൺലൈനായി ഭക്ഷണം നൽകുകയോ ചെയ്ത് വന്നിരുന്നു. എന്നാൽ കട പൂട്ടിക്കെട്ടി നാട്ടിലോട്ട് തിരിച്ചു പോയവരുടെ എണ്ണവും വളരെ അധികമായിരുന്നു. എന്നാൽ ഇത്തവണ രണ്ടാം തരംഗത്തിന് ശേഷം ഇളവുകൾ കാര്യമായി നൽകിയതോടെ കച്ചവടം കൂടുതൽ നടക്കുന്നതായി ഹോട്ടലുടമകൾ വ്യക്തമാക്കി. വർക്ക്…
Read Moreകർണ്ണാടകയിൽ വില്ലനായി വൈറൽ പനി; പനി ബാധിച്ചത് ഏറെ പേർക്ക്
ബെംഗളുരു; കോവിഡ് നിരക്ക് കൂടുന്നതിനൊപ്പം ജനങ്ങളെ ആശങ്കപ്പെടുത്തി കർണ്ണാടകയിൽ വൈറൽ പനിയും വ്യാപിക്കുന്നു. എന്നാൽ ഈ സാഹചര്യത്തെ കൃത്യമായി നേരിടുമെന്നും ഇതിനായി സ്വകാര്യ- സർക്കാർ ആശുപത്രികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പഠനവിധേയമാക്കുകയാണെന്നും ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ പറഞ്ഞു. കൂടാതെ കേരളവുമായി അതിർത്തി പങ്കിടുന്ന ഇടങ്ങളിൽ നിപ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർശന പരിശോധന നടത്തുന്നുണ്ടെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പനി ബാധിച്ച് ആശുപത്രികളിൽ എത്തുന്ന ജനങ്ങളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരുന്നു, കോവിഡെന്ന സംശയം ആദ്യം ഉണ്ടായിരുന്നെങ്കിലും വൈറൽ പനിയാണെന്ന് സ്ഥിതീകരിച്ചിരുന്നു.…
Read Moreസംസ്ഥാനത്തെ ക്ഷേത്രങ്ങൾ പൊളിക്കരുത്, മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും: മുഖ്യമന്ത്രി
ബെംഗളൂരു: സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് തിടുക്കത്തിൽ ക്ഷേത്രങ്ങൾ പൊളിക്കരുതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംസ്ഥാനത്തെ അനധികൃത ആരാധനാലയങ്ങൾ കോടതി ഉത്തരവിനെത്തുടർന്ന്, സംസ്ഥാനത്തെ അധികാരികൾ പൊതുസ്ഥലത്ത് നിർമ്മിച്ചിട്ടുള്ള ഇത്തരം അനധികൃത നിർമ്മിതികൾ ഒഴിവാക്കാനുള്ള നടപടികൾ ആലോചിക്കുന്നു. സംസ്ഥാനത്തുടനീളം തിടുക്കത്തിൽ ക്ഷേത്രങ്ങൾ പൊളിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗത്തിൽ സുപ്രീം കോടതി ഉത്തരവ് വിശദമായി പഠിച്ചതിന് ശേഷം വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും, എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മൈസൂരു ജില്ലയിലെ ക്ഷേത്രങ്ങൾ പൊളിക്കുന്നതിന് മുമ്പ് ആളുകളെ വിശ്വാസത്തിലെടുക്കാത്തതിന് മൈസൂരു ജില്ലാ കമ്മീഷണർക്കും തഹസിൽദാർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.…
Read Moreമലിനവെള്ള ഉപയോഗം; 101 പേർക്ക് ഭക്ഷ്യ വിഷബാധ
ബെംഗളുരു; യാദ്ഗിരിൽ മലിനമായ കിണർ വെള്ളം ഉപയോഗിച്ചതിനെ തുടർന്ന് 101 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മച്ചഗുണ്ഡല ഗ്രാമത്തിലാണ് സംഭവം നടന്നത്. കടുത്ത ഛർദ്ദിയും തല ചുറ്റലും അനുഭവപ്പെട്ട ഗ്രാമവാസികൾ ചികിത്സ തേടി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലുമായാണ് ആളുകൾ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം പുറം ലോകമറിഞ്ഞതോടെ താലൂക്ക് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് വിഭാഗം പരിസരമാകെ പരിശോധന നടത്തി. ഗ്രാമത്തിലെ ഒരു കിണറിൽ നിന്നാണ് എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിച്ചിരുന്നത്, ഇതിൽ നിന്നാണ്…
Read Moreയാത്രക്കാർക്ക് ആശ്വാസം; കേരളത്തിലേക്കുള്ള നിരക്കുകളിൽ ഇളവ് വരുത്തി ആർടിസി
ബെംഗളുരു; കോവിഡ് കാലത്ത് ആശ്വാസവാർത്തയുമായി കർണ്ണാടക ആർടിസി രംഗത്ത്. കേരളത്തിലേക്കുള്ള സർവ്വീസ് നടത്തുന്ന മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസിന്റെ നിരക്ക് പത്തുശതമാനത്തോളമാണ് കുറച്ചിരിക്കുന്നത്. 130 രൂപയോളം കുറവ് ഇതോടെ ഉണ്ടാകും. ബെംഗളുരുവിൽ നിന്നും തൃശ്ശൂരിലേക്കും എറണാകുളത്തേക്കുമാണ് മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസ് സർവ്വീസ് നടത്തുന്നത്. പത്തു ശതമാനത്തോളം നിരക്കുകളിൽ കുറവ് വരുത്തിയതോടെ എറണാകുളത്തേക്ക് 1330 രൂപയിൽ നിന്ന് 1200 രൂപയായും തൃശ്ശൂരിലേക്ക് 1220 രൂപയിൽ നിന്ന് 1100 രൂപയായും കുറവ് വരും.
Read Moreനോർക്ക ഇൻഷുറൻസ് കാർഡ് കൈപ്പറ്റി സുവർണ കർണാടക കേരള സമാജം
ബെംഗളൂരു : സുവർണ കർണാടക കേരളസമാജം പീനിയ ദാസറഹള്ളി സോൺ അംഗങ്ങളുടെ നോർക്ക ഇൻഷുറൻസ് കാർഡുകൾ നോർക്ക ബെംഗളൂരു റീജിയണൽ ഓഫീസർ റീസ രഞ്ജിത്തിന്റെ പക്കൽ നിന്നും സോൺ വൈസ് ചെയർമാൻ ഷിബു ജോൺ ഏറ്റുവാങ്ങി. ചെയർമാൻ ഡോ. കെ.കെ. ബെൻസൺ, കൺവീനർ കെ.സി. ഉണ്ണിക്കൃഷ്ണൻ, ഫിനാൻസ് കൺവീനർ പി.എൽ. പ്രസാദ്, വൈസ് ചെയർമാൻ സി.എ. ബാബു, അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.
Read Moreകർണാടകയിൽ വീണ്ടും ആയിരത്തിനു മുകളിൽ കോവിഡ് രോഗികൾ. ഇന്ന് റിപ്പോർട്ട് ചെയ്തത് 1116 പോസിറ്റീവ് കേസുകൾ. ബെംഗളൂരു നഗരത്തിലും കോവിഡ് കണക്കുകൾ ഉയരുന്നു. വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1116 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 970 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.65%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 970 ആകെ ഡിസ്ചാര്‍ജ് : 2910626 ഇന്നത്തെ കേസുകള്‍ : 1116 ആകെ ആക്റ്റീവ് കേസുകള്‍ : 15892 ഇന്ന് കോവിഡ് മരണം : 08 ആകെ കോവിഡ് മരണം : 37537 ആകെ പോസിറ്റീവ് കേസുകള്‍ : 2964083…
Read More