ബെംഗളൂരു: വിവിധ ഭവന പദ്ധതികൾ പ്രകാരം നാല് ലക്ഷം വീടുകൾക്ക് അർഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. “നാല് ലക്ഷം പുതിയ വീടുകൾ എന്ന ലക്ഷ്യം കേന്ദ്ര സർക്കാർ അംഗീകരിക്കുകയോ അല്ലെങ്കിൽ കുറച്ച് വീടുകൾ അംഗീകരിക്കുകയോ ചെയ്താൽ, ബാക്കി വീടുകൾ സംസ്ഥാന സർക്കാരിന്റെ ഭവന പദ്ധതി പ്രകാരം നിർമ്മിക്കും,” എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഭവനപദ്ധതിയിൽ നാല് ലക്ഷം വീടുകൾക്കായി സംസ്ഥാനത്തുടനീളമുള്ള നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള നടപടിആരംഭിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു.
Read MoreDay: 11 September 2021
കർണാടകയിൽ ഇന്ന് 801 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 801 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1142 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.67%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1142 ആകെ ഡിസ്ചാര്‍ജ് : 2906746 ഇന്നത്തെ കേസുകള്‍ : 801 ആകെ ആക്റ്റീവ് കേസുകള്‍ : 16672 ഇന്ന് കോവിഡ് മരണം : 15 ആകെ കോവിഡ് മരണം : 37487 ആകെ പോസിറ്റീവ് കേസുകള്‍ : 2960932 ഇന്നത്തെ പരിശോധനകൾ…
Read Moreകേരളത്തിൽ ഇന്ന് 20,487 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 26,155 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 794 തദ്ദേശ…
Read Moreകോവിഡ് വീണ്ടും ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാറിനോടാവശ്യപ്പെട്ട് വിദഗ്ധർ.
ബെംഗളൂരു: ഒക്ടോബർ–നവംബർ മാസത്തെ ഉത്സവ സീസണിന് മുന്നോടിയായി, സംസ്ഥാന സർക്കാരിനോട് കൊറോണ വൈറസ് വീണ്ടും ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു. ജനങ്ങളുടെ സംരക്ഷണം ഉറപ്പിക്കാൻ വർഷാവസാന മാസങ്ങളിൽ കോവിഡ് -19 വാക്സിന്റെ മൂന്നാമത്തെ ഡോസ് നൽകണം എന്നും അവർ ആവശ്യപ്പെടുന്നു. ഈ വർഷം വേനൽക്കാലത്ത് കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിൽ രോഗബാധിതരായവരിൽ ആറ് മാസത്തിനുശേഷം ആന്റിബോഡികൾ കുറയുമെന്നതിനാൽ വീണ്ടും അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ലോകത്തിന്റെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, പ്രധാനമായും വൈറസിന്റെ സാംക്രമിക വിഭാഗമായ ഡെൽറ്റ വേരിയന്റ് കാരണം. ഈ കുതിച്ചുചാട്ടം ഇന്ത്യയിൽ വ്യാപകമായി പ്രവചിക്കപ്പെടുന്ന…
Read More10 വയസുകാരൻ്റെ കൊലപാതകത്തിൻ്റെ ചുരുളഴിയുന്നു;6 മാസത്തിന് ശേഷം മാതാവ് പിടിയിൽ.
ബെംഗളൂരു: 2021 ഫെബ്രുവരി 7 നാണ് 10 വയസുകാരന്റെ മൃതദേഹം തമിഴ്നാട്ടിലെ ബരാഗൂരിന് സമീപം ഒറ്റപ്പെട്ടസ്ഥലത്ത് നിന്ന് കണ്ടെത്തിയത്– അമ്മയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സംഭവം നടന്ന് മാസങ്ങൾക്ക്ശേഷം, പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് . ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി ശ്രീനാഥ് മഹാദേവ്ജോഷി വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. കുട്ടിയെ കാണാതായി ആറ് മാസങ്ങൾക്ക് ശേഷം കുട്ടിയെകാണാതായി എന്ന പരാതിയുമായി യുവതി പോലീസിനെ സമീപിച്ചിരുന്നു. തുടർന്ന് മൈക്കോ ലേഔട്ട് പോലീസ്കേസ് അന്വേഷിക്കാൻ തുടങ്ങിയിരുന്നു. കുട്ടിയുടെ അമ്മയെക്കൂടാതെ കുട്ടിയെ കൊലപ്പെടുത്തിയതിന് മറ്റ് ഒരാളെയും മൃതദേഹം മറച്ചുവെച്ച മറ്റൊരു സ്ത്രീയെയും പോലീസ് അറസ്റ്റ്…
Read Moreമലയാളി സംരംഭകൻ്റെ ഇൻസ്റ്റ്ൻ്റ് ഭക്ഷണക്കൂട്ടിൽ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നതായി വ്യാജ പ്രചാരണം;പരാതി നൽകി.
ബെംഗളൂരു :മലയാളി സംരംഭകനായ പി.സി.മുസ്തഫയുടെ നേതൃത്വത്തിൽ ആരംഭിച്ച ഐ.ഡി. എന്ന ബ്രാൻ്റ് നഗരത്തിൽ വൻ ഹിറ്റാണ്. ഇഡ്ഡലി ദോശ എന്ന വാക്കിൻ്റെ ചുരുക്കെഴുത്തായ ഐ.ഡി. ആദ്യമായി ആരംഭിക്കുന്നത് ഇഡ്ഡലി, ദോശ ഇൻസ്റ്റൻ്റ് ഭക്ഷണക്കൂട്ടുമായാണ്. ഇന്ന് മറ്റ് നിരവധി മറ്റ് ഉൽപ്പന്നങ്ങൾ ഇവരുടേതായി ഉണ്ട്. ഐ.ഡി.ഉൽപ്പന്നങ്ങളിൽ മൃഗക്കൊഴുപ്പുകൾ ഉപയോഗിക്കുന്നുണ്ട് എന്ന വ്യാജവാർത്ത കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇനിനെതിരെ കമ്പനി ബെംഗളൂരു പോലീസിൻ്റെ സൈബർ സെല്ലിലും വാട്സ്ആപ്പ് ഗ്രിവൻസ് സെല്ലിന്യം ആണ് പരാതി നൽകിയത്. ബ്രാൻ്റിനെ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിക്കുകയാണ്, ഐ.ഡി.ഉൽപ്പന്നങ്ങൾ 100…
Read Moreനഗരത്തിൽ ഡെങ്കിപനി കേസുകളിൽ വർദ്ധനവ്
ബെംഗളൂരു: ബെംഗളൂരുവിലെ മൺസൂൺ സീസണിൽ നഗരത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. മെയ് മാസത്തിൽ 102 കേസുകൾ ആയിരുന്നത് ഓഗസ്റ്റിൽ 677 ആയി ഉയർന്നു. എന്നാൽ നിലവിലെ സ്ഥിതിഗതികൾ ഭയപ്പെടുത്തുന്നതല്ലെന്ന് ബി.ബി.എം.പി അധികൃതർ വ്യക്തമാക്കി. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) മേയ് മുതൽ ഓഗസ്റ്റ് വരെ നഗരത്തിൽ ഡെങ്കിപ്പനി പരിശോധിച്ച 12,203 സാമ്പിളുകളിൽ 1,304 പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ബി.ബി.എം.പിയുടെ എട്ട് സോണുകളിൽ, കിഴക്കൻ മേഖലയിൽ 438 കേസുകളും, ദക്ഷിണ മേഖലയിൽ 319 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മേയ് മുതൽ മുനിസിപ്പൽ…
Read Moreകോവിഡ് ബാധിത കുടുംബങ്ങൾക്കായി സർക്കാർ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുന്നു
ബെംഗളൂരു: കോവിഡ് -19 ബാധിച്ച പാവങ്ങളെ സഹായിക്കാൻ സംസ്ഥാന സർക്കാർ ഉടൻ തന്നെ ഒരു പ്രത്യേക പരിപാടി ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. പകർച്ചവ്യാധി ധാരാളം ആളുകളിൾക്ക് ദുരിതം സമ്മാനിച്ചു, നിരവധി കുട്ടികൾ അനാഥരായി, നിരവധി കുടുംബങ്ങൾക്ക് കുട്ടികളെ നഷ്ടപ്പെട്ടു, ആ ആളുകൾക്കെല്ലാം സാമൂഹിക സുരക്ഷ ആവശ്യമാണ്, എന്ന് മുഖ്യമന്ത്രി പറഞ്ഞു. പകർച്ചവ്യാധി ബാധിച്ച കുടുംബങ്ങളെ സഹായിക്കുന്നതിന്, മുൻ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ സർക്കാർ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നിക്ഷേപിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. നേരത്തെ പ്രഖ്യാപിച്ച…
Read More