കർണാടകയിൽ ഇന്ന് 967 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  967 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 921 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.57%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക :Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 921 ആകെ ഡിസ്ചാര്‍ജ് : 2905604 ഇന്നത്തെ കേസുകള്‍ : 967 ആകെ ആക്റ്റീവ് കേസുകള്‍ : 17028 ഇന്ന് കോവിഡ് മരണം : 10 ആകെ കോവിഡ് മരണം : 37472 ആകെ പോസിറ്റീവ് കേസുകള്‍ : 2960131 ഇന്നത്തെ…

Read More

കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 23,535 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849, ഇടുക്കി 826, വയനാട് 802, കാസര്‍ഗോഡ് 364 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794…

Read More

സ്വാതന്ത്ര്യ ദിനത്തിലെ അലങ്കാരം; സംസ്ഥാനത്തെ വിമാനത്താവളത്തിന് സമ്മാനം.

ബെംഗളൂരു : സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ അലങ്കാര മൽസരത്തിൽ മൈസൂരു വിമാനത്താവളത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. സംസ്ഥാനത്തിൻ്റെ പരമ്പരാഗത രീതിയിലാണ് മൈസൂരു വിമാനത്താവളത്തിൻ്റെ അലങ്കാരങ്ങൾ ഒരുക്കിയിരുന്നത്. കേന്ദ്ര സർക്കാറിൻ്റെ നിയന്ത്രണത്തിൽ ഉള്ള എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് മൽസരം നടത്തിയത്, ഇതിൽ മൂന്നാം വിഭാഗത്തിലാണ് മൈസൂരു വിമാനത്താവളം സമ്മാനാർഹമായത്.

Read More

നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്പർക്കത്തിൽപെട്ട 73 പേരുടെ ഫലം പുറത്ത്: എല്ലാവർക്കും നെഗറ്റീവ്

ബെംഗളൂരു: കേരളത്തിൽ നിപ വൈറസിന് കീഴടങ്ങിയ 12 വയസുള്ള കുട്ടിയുമായി അടുത്ത ബന്ധം പുലർത്തിയ73 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കേരള ആരോഗ്യ മന്ത്രി വീണാ ജോർജ് വെള്ളിയാഴ്ച രാവിലെ പ്രസ്താവനയിൽ പറഞ്ഞു. കോൺടാക്റ്റ് ലിസ്റ്റിലുള്ള അഞ്ച് പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആയി എന്നും ഇതോടെ നെഗറ്റീവ് ഫലം വ്യക്തമായ ആളുകളുടെ എണ്ണം 73 ആയി എന്നും പ്രസ്താവനയിൽ അറിയിച്ചു . വ്യാഴാഴ്ച 22 കോൺടാക്റ്റുകളുടെ സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആയിരുന്നു എന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ഇന്ന് കൂടുതൽ സാമ്പിളുകൾ പരിശോധിക്കുമെന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ 64…

Read More

ഗണേശോൽസവത്തിന് നഗരത്തിൽ 5 ദിവസത്തെ പൊതു ആഘോഷം അനുവദിച്ചു.

ബെംഗളൂരു: ഗണേശ ചതുർഥിയോടനുബന്ധിച്ച പൊതു ആഘോഷത്തിന് കർശനമായ നിയമങ്ങൾ ഏർപ്പെടുത്തിയതിലും ആഘോഷങ്ങൾ മൂന്ന് ദിവസമായി പരിമിതപ്പെടുത്തിയതിലും ഹിന്ദു അനുകൂല ഗ്രൂപ്പുകളിൽ നിന്നും എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് ബിബിഎംപി പുറപ്പെടുവിച്ച ഉത്സവ മാർഗ്ഗനിർദ്ദേശങ്ങൾ പിൻവലിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന മൂന്ന് ദിവസത്തെ ആഘോഷ കാലയളവിൽ നിന്ന് വ്യത്യസ്തമായി, സർക്കാർ നിശ്ചയിച്ച പ്രകാരം അഞ്ച് ദിവസങ്ങളിലായി നഗരത്തിൽ ആഘോഷങ്ങൾ അനുവദിക്കുമെന്ന് ബിബിഎംപി  അറിയിച്ചു. “പോലീസ് ഉപദേശപ്രകാരം ആഘോഷങ്ങൾ മൂന്ന് ദിവസത്തേക്ക് പരിമിതപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം തീരുമാനിക്കാൻ ഞങ്ങൾ ഇപ്പോൾ ലോക്കൽ പോലീസിനോടും ബിബിഎംപി ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്, ”എന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ്…

Read More

നഗരത്തിൽ ജലവിതരണം മുടങ്ങും.

ബെംഗളൂരു: സെപ്റ്റംബർ 12, 13 തീയതികളിൽ ടി കെ ഹള്ളിയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, നഗരത്തിന്റെ പല ഭാഗങ്ങളിലും ഈ രണ്ട് ദിവസത്തെ ജലവിതരണം മുടങ്ങുന്നതായിരിക്കും. കാവേരി മൂന്നാം സ്റ്റേറ്റ് പമ്പിംഗ് സ്റ്റേഷനിൽ നിന്നുള്ള 1,750 എംഎം ട്രാൻസ്മിഷൻ മെയിൻ  പൈപ്പ്‌ലൈനിലെ ചോർച്ച തടയുന്നതിനുള്ള ജോലികൾ ചെയ്യുന്നതിന് വേണ്ടിയാണ് ജലവിതരണം നിർത്തുന്നത് എന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. താഴെ പറയുന്ന പ്രദേശങ്ങളിലായിരിക്കും ജലവിതരണം മുടങ്ങുന്നത്: ഗാന്ധിനഗർ, കുമാര പാർക്ക് ഈസ്റ്റ്, വസന്തനഗർ, ഹൈ ഗ്രൗണ്ട്സ്, സമ്പംഗിരംനഗർ, സികെസി ഗാർഡൻ, കെഎസ് ഗാർഡൻ, ടൗൺ ഹാൾ, ലാൽബാഗ് റോഡ്, ഇൻഫൻട്രി റോഡ്, ശിവാജിനഗറും ചുറ്റുമുള്ള…

Read More

വാക്‌സിനേഷൻ ക്യാമ്പ് മാറ്റിവെച്ചു.

ബെംഗളൂരു: എ.ഐ.കെ.എം.സി.സി ബെംഗളൂരു സെൻട്രൽ കമ്മിറ്റി ഇന്ന് ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റിയിൽ വെച്ച് നടത്താനിരുന്ന മൂന്നാം ഘട്ട വാക്‌സിനേഷൻ ഡ്രൈവ് മാറ്റി വെച്ചു. സാങ്കേതികപരമായ ചില കാര്യങ്ങൾ കാരണമാണ് വാക്‌സിനേഷൻ ഡ്രൈവ് മാറ്റിവെച്ചതെന്നും പകരം 13.09.2021 തിങ്കളാഴ്ച രാവിലെ 11 മണി മുതൽ 3 മണി വരെ പ്രതിരോധ കുത്തിവെപ്പ് നടത്തുമെന്നും കെ.എം.സി.സി അധികൃതർ അറിയിച്ചു, കെ.എം.സി.സിയും ബി.ബി.എം.പിയും സംയുക്തമായി നടത്തുന്ന ക്യാമ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനുമായി 9964889888 എന്ന നമ്പറിൽ ബന്ധപ്പെടുക.   

Read More

ഹൃദയാഘാതം മൂലം മലയാളി യുവാവ് ബെംഗളൂരുവില്‍ വെച്ച് മരണപ്പെട്ടു

ബെംഗളൂരു: ഇരിട്ടി വിളക്കോട് കുന്നത്തൂര്‍ മാക്കുന്നുമ്മല്‍ ഒമ്പന്‍ സുലൈമാന്‍ (32) ബെംഗളൂരുവിലെ താമസ സ്ഥലത്ത് ഹൃദയസ്തംഭനം മൂലം നിര്യാതനായി. മുസ്ഥഫ കെ.ഒ സുബൈദ ഒമ്പന്‍ ദംബതികളുടെ മകനാണ് മരണമടഞ്ഞ സുലൈമാന്‍. ബെംഗളൂരു കെ ആര്‍ പുരത്ത് ജൂസ് സ്റ്റാള്‍ നടത്തുകയായിരുന്ന ഇദ്ദേഹം. ഉച്ച ഭക്ഷണവും വിശ്രമവും കഴിഞ്ഞ് കടയില്‍ തിരിച്ചെത്തേണ്ട സമയമായിട്ടും എത്താഞ്ഞതിനെ തുടർന്ന് മുറിയിൽ ചെന്ന സുഹൃത്താണ് സുലൈമാനെ മരണപ്പെട്ട നിലയിൽ കണ്ടത്. വിവരമറിഞ്ഞെത്തിയ ബെംഗളൂരു കെ.എം.സി.സി കെആര്‍ പുരം ഏരിയാകമ്മറ്റി പ്രവര്‍ത്തകര്‍ പോലീസിനെ അറിയിച്ചു. നിലവിൽ തുടര്‍നടപടിക്രമങ്ങള്‍ നടത്തിവരുന്നുണ്ട് പോസ്റ്റമോട്ടത്തിന് ശേഷം…

Read More
Click Here to Follow Us