ബെംഗളൂരു: ഇന്നലെ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിൽ വാതുവെപ്പ് നടത്തിയ രണ്ടു ബെംഗളൂരു സ്വദേശികളെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) അറസ്റ്റു ചെയ്തു. നഗരത്തിലെ വ്യാളികാവൽ, ആർ.ആർ. നഗർ എന്നിവിടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായവരിൽ നിന്ന് ആറര ലക്ഷം രൂപ പിടികൂടിയതായി ബെംഗളൂരു സിറ്റി പോലീസ് ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പ്രതികളുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തുകയായിരുന്നു. അറസ്റ്റിലായ പ്രതികളുടെ വിവരങ്ങൾ ഇനിയും പുറത്തു വിട്ടിട്ടില്ല..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.While many were glued to ydays Ind End test match, some tried to make a quick buck indulging in cricket betting.. CCB arrest 2 accused in Vyalikaval & RR Nagar for cricket betting.. Rs 6.5 lakhs seized..@CPBlr @BlrCityPolice
— Sandeep Patil IPS (@ips_patil) September 7, 2021