ബെംഗളൂരു: കഴിഞ്ഞ വ്യാഴാഴ്ച എച്ച്എഎല്ലിന് സമീപം വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ട് വയസുകാരിയെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. സംഭവം സ്ഥിരീകരിച്ച പോലീസ്, പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണെന്ന് പറഞ്ഞു.
അതേസമയം, നേപ്പാൾ സ്വദേശിയായ പെൺകുട്ടിയുടെ കുടുംബം ബിബിഎംപി ഉദ്യോഗസ്ഥർക്കെതിരെ പോലീസ് നടപടിയെടുക്കുന്നതിനായി കാത്തിരിക്കുകയാണ്. എന്നാൽ, ഒരാഴ്ച കഴിഞ്ഞിട്ടും നിയമനടപടി സ്വീകരിച്ചിട്ടില്ലെന്ന് അവർ ആരോപിച്ചു.
ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു, “പെൺകുട്ടി ഉച്ചകഴിഞ്ഞ് ചിന്നപ്പനഹള്ളിയിലെ ഒരു വീടിന് മുന്നിൽ ഒറ്റയ്ക്ക് കളിക്കുകയായിരുന്നു, അവളുടെ പിതാവ് സുരേഷ് അവളെ നായ്ക്കൾ ആക്രമിക്കുന്നത് കണ്ട് രക്ഷിച്ചു. കുട്ടിയെ അയാൾ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.ബിബിഎംപി ഉദ്യോഗസ്ഥർക്കെതിരെ അശ്രദ്ധയ്ക്ക് കേസെടുത്തിട്ടുണ്ട്.
അതേസമയം,”അന്വേഷണം പൂർത്തിയായാൽ ഞങ്ങൾ കരാറുകാരനെ അറസ്റ്റ് ചെയ്യും,” എന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.