മൈസൂരു കൂട്ട ബലാത്സംഗ കേസ്; പെൺകുട്ടിയെ കുറ്റപ്പെടുത്തി ആഭ്യന്തര മന്ത്രി

ബെംഗളൂരു: മൈസൂരു കൂട്ട ബലാത്സംഗം വൻ വിവാദമായിരിക്കെ, സംഭവത്തിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കുറ്റപ്പെടുത്തി കർണാടക ആഭ്യന്തര മന്ത്രി ജ്ഞാനേന്ദ്ര. മന്ത്രിയുടെ, ‘ഒറ്റപ്പെട്ട പ്രദേശത്ത് പെൺകുട്ടിയും സുഹൃത്തും പോയത് എന്തിന്?’, ‘രാത്രി സമയത്ത് അവിടെ പോയതാണ് പ്രശ്നം’ എന്നീ പ്രസ്താവനകളാണ് വിവാദമായിരിക്കുന്നത്. കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കോൺഗ്രസ് രാഷ്ട്രീയനേട്ടത്തിന് ശ്രമിക്കുകയാണെന്നും ആഭ്യന്തര മന്ത്രിയായ എം അരഗ ജ്ഞാനേന്ദ്ര കുറ്റപ്പെടുത്തി. കോൺഗ്രസ് ആഭ്യന്തരമന്ത്രിയെ പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്. ‘പെൺകുട്ടിയും സുഹൃത്തും ഒറ്റപ്പെട്ട സ്ഥലത്ത് ഇരിക്കാൻ പാടില്ലായിരുന്നു’, ‘ഇരുവരും തന്നെയാണ് പ്രശ്നങ്ങൾക്ക് കാരണക്കാർ’ എന്നും അദ്ദേഹം പറഞ്ഞു.…

Read More

കൊവിഡ് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ യാത്രാ മാർഗ നിർദ്ദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ. റെയിൽ, വിമാന, ബസ് യാത്രക്കാർക്കുള്ള മാർഗ്ഗനിർദ്ദേശം ആണ് പുതുക്കിയത്. രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ ആർ ടി പിസിആർ പരിശോധന വേണ്ട. ആഭ്യന്തര വിമാനയാത്രക്കാർകക് പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു. കൊവിഡ് കേസുകൾ കുറയുന്നതിനാൽ സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കുകൾ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് ക്വാറൻ്റീൻ ഐസൊലേഷൻ കാര്യങ്ങളിൽ സ്വന്തം തീരുമാനമെടുക്കാമെന്നും കേന്ദ്രത്തിന്റെ പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. സംസ്ഥാനാന്തര യാത്രയ്ക്ക് വ്യത്യസ്ഥ…

Read More

നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം കുറയുന്നു.

ബെംഗളൂരു: എല്ലാ ദിവസവും നഗരത്തിൽ 300-400 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും, കഴിഞ്ഞ ദിവസങ്ങളിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഓഗസ്റ്റ് 12 ന് നഗരത്തിൽ 176 കണ്ടൈൻമെന്റ് സോണുകളാണ്  രജിസ്റ്റർ ചെയ്തത്, ആഗസ്റ്റ് 22 ആയപ്പോൾ ഇത് 112 ആയി കുറഞ്ഞു, പത്ത് ദിവസത്തിനുള്ളിൽ 64 എണ്ണം കുറഞ്ഞു എന്ന് ബൃഹത് ബെംഗളൂരു മഹാനഗരപാലികെ (ബിബിഎംപി) പുറത്ത് വിട്ട കണക്കുകൾ വെളിപ്പെടുത്തുന്നു. നിയമങ്ങൾ കർശനമായി നടപ്പാക്കുകയും കൂടുതൽ അവബോധം നൽകുകയും ചെയ്തതാണ് കണ്ടൈൻമെന്റ്സോണുകൾ കുറഞ്ഞതിന് കാരണമെന്ന് ബി ബി എം പി…

Read More

നഗരത്തിലെ ഐ.ടി ജീവനക്കാരൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: രാജസ്ഥാനിലെ ജോധ്പുർ സ്വദേശിയായ പ്രദീപ് സിങ് ശെഖാവത്ത് (39) നെലമംഗലയിലെ ഹോട്ടൽ മുറിയിൽ വെച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്ലാസ്റ്റിക് കവർ കൊണ്ട് തലമൂടി ആത്മഹത്യചെയ്ത നിലയിലാണ് കണ്ടെത്തിയത്. മാറത്തഹള്ളിയിൽ കുടുംബ സമേതമായിരുന്നു പ്രദീപ് താമസിച്ചിരുന്നത്. പ്ലാസ്റ്റിക് കവർ തലയിൽ മുഴുവനായി മൂടിക്കെട്ടി സ്വയം ശ്വാസം മുട്ടിച്ചാണ് യുവാവ് മരിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചൊവ്വാഴ്ചയാണ് നെലമംഗലയിലെ ഒരു ഹോട്ടലിൽ ഇദ്ദേഹം മുറിയെടുത്തത്. ബുധനാഴ്ച ഉച്ചകഴിഞ്ഞിട്ടും ഇദ്ദേഹത്തെ പുറത്തേക്കു കാണാത്തതിനാൽ ഹോട്ടൽ ജീവനക്കാർ മുറിയിൽ തട്ടി വിളിച്ചു. പക്ഷെ ഉള്ളിൽ നിന്ന്…

Read More

അഫ്ഗാനിലെ നിലവിലെ സാഹചര്യം ആശങ്ക ഉളവാക്കുന്നത്; ഇന്ത്യക്ക് മനുഷ്യത്വപരമായ നിലപാടെടുക്കാനാകുമെന്നു എച്.ഡി ദേവഗൗഡ.

ബെംഗളൂരു: ഇന്ത്യയുടെ പ്രധാന ലക്ഷ്യം നമ്മുടെ സുരക്ഷയും നയതന്ത്ര താത്പര്യങ്ങളും സംരക്ഷിക്കുക എന്നതാണെങ്കിലും അഫ്ഗാനിസ്താനിൽ നിലവിലെ സാഹചര്യത്തിൽ മനുഷ്യത്വപരമായ രീതിയിലുള്ള നിലപാടെടുക്കാനാകുമെന്ന കാര്യം കേന്ദ്ര സർക്കാർ തിരിച്ചറിയേണ്ടതാണെന്ന് മുൻ ഇന്ത്യൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. വടക്ക് കിഴക്കൻ മേഖലയിലെ പ്രശ്നങ്ങളും നോക്കി കണ്ട് സംരക്ഷിക്കേണ്ടതായുണ്ട് . അതോടൊപ്പം ജമ്മു, കശ്മീറിലെ സാഹചര്യങ്ങളും പ്രശ്നങ്ങളും ശരിയായ രീതിയിൽ തന്നെ കൈകാര്യം ചെയ്യുന്നുണ്ടെന്നുള്ള കാര്യം മോദി സർക്കാർ ഉറപ്പുവരുത്തണം. ഇന്നലെ അഫ്ഗാനിസ്താനിലെ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ ഡൽഹിയിൽ ചേർന്ന പ്രത്യേക സർവകക്ഷി യോഗത്തിലായിരുന്നു അദ്ദേഹം…

Read More

എ.ഐ.കെ.എം.സി.സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന ദശദിന വിവാഹ സംഗമത്തിന്റെ ആറാം ദിനം യു.ടി ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാകരുത് ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് യു.ടി ഖാദര്‍ എം.എല്‍.എ. ആള്‍ ഇന്ത്യാ കെം.എം.സി.സി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി ശിഹാബ് തങ്ങള്‍ സെന്ററില്‍ വെച്ച് നടത്തുന്ന മൂന്നാമത് സമൂഹ വിവാഹത്തിന്റെ ആറാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. ആള്‍ ഇന്ത്യാ കെ.എം.സി.സിയുടെയും ശിഹാബ് തങ്ങള്‍ സെന്ററിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ഉദ്ദേശിച്ചുള്ളതല്ല. ദൈവപ്രീതിയാണ് ഇവിടുത്തെ പ്രവര്‍ത്തകരുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ ശിഹാബ് തങ്ങള്‍ സെന്ററിന്റെ കീഴില്‍ നടക്കുന്ന സേവനങ്ങള്‍ എല്ലാ വിഭാഗം…

Read More

ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ്സ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബെംഗളുരു: ക്രൈസ്തവ പത്രപ്രവർത്തകരുടെ സംരംഭമായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബി സി പി എ ) പ്രസിഡൻ്റായി ചാക്കോ കെ തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ലാൻസൺ പി.മത്തായി (വൈസ് പ്രസിഡൻ്റ്), ജോസഫ് ജോൺ ( സെക്രട്ടറി), ജോമോൻ ജോൺ (ജോയിൻ്റ് സെക്രട്ടറി), ബ്രദർ ബിനു മാത്യൂ (ട്രഷറർ) എന്നിവരും ജോസ് വലിയകാലായിൽ (പ്രോഗ്രാം കോർഡിനേറ്റർ), ബിനു ചെറിയാൻ (ചാരിറ്റി കോർഡിനേറ്റർ),ബിജു ജോൺ (പ്രയർ കോർഡിനേറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ഹെന്നൂർ – ബാഗലൂർ റോഡ് കണ്ണൂർ ഐ.പി.സി മിസ്പാ ഹാളിൽ നടന്ന…

Read More

രണ്ട് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മാലിന്യക്കൂമ്പാരത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: വടക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ മഗഡി റോഡിൽ 80 ഫീറ്റ് റോഡിൽ കെ എൽ ഇ ലോകോളേജിന് സമീപം രണ്ട് ദിവസം പ്രായമായ ഒരു പെൺകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പോലീസ് കുഞ്ഞിനെ രക്ഷിക്കുകയും വാണി വിലാസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ. ചൊവ്വാഴ്ച രാത്രി 9 മണിയോടെ പ്രദേശവാസികളും വിദ്യാർത്ഥികളും ബ്രഹ്മദേവരഗുഡയിലെ കോളേജിന് മുന്നിലെ മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നും കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് അവർ തിരച്ചിൽ നടത്തിയത്. ഉടൻ തന്നെ അവർ പോലീസ് കൺട്രോൾ റൂമിൽ വിവരം…

Read More

കർണാടകയിൽ ഇന്ന് 1213 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1213 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1,206 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.64%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1,206 ആകെ ഡിസ്ചാര്‍ജ് : 2886906 ഇന്നത്തെ കേസുകള്‍ : 1213 ആകെ ആക്റ്റീവ് കേസുകള്‍ : 19300 ഇന്ന് കോവിഡ് മരണം : 25 ആകെ കോവിഡ് മരണം : 37231 ആകെ പോസിറ്റീവ് കേസുകള്‍ : 2943463 ഇന്നത്തെ പരിശോധനകൾ…

Read More

സ്വർഗ്ഗറാണി ചർച്ച് മലയാളം മിഷൻ പഠനകേന്ദ്രത്തിൽ ഓണാഘോഷം

ബെംഗളൂരു: മലയാളം മിഷൻ സ്വർഗ്ഗറാണി ക്നാനായ കത്തോലിക്ക ഫൊറോന ചർച്ച്, രാജരാജേശ്വരി നഗർ പഠനകേന്ദ്രത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഞായർ , 29 ആഗസ്റ്റ് 2021 ഉച്ചയ്ക്ക് ശേഷം 3 മണി മുതലാണ് ഓൺലൈൻ ആയി ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഓണാഘോഷ പരിപാടികൾ കേരള സർക്കാറിലെ ബഹു. ജലവിഭവ വകുപ്പ് മന്ത്രി, ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.   അധ്യാപകനും ബാല സാഹിത്യകാരനുമായ ശ്രീ ഷാജി മാലിപ്പാറ മുഖ്യ പ്രഭാഷണവും ഓണ സന്ദേശവും നല്കും. സ്വർഗ്ഗറാണി ഫൊറോന ചർച്ച് വികാരി ഫാ. ബിബിൻ അഞ്ചബിൽ അധ്യക്ഷത…

Read More
Click Here to Follow Us