തിരുവനന്തപുരം: പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ യഥാസമയം പരിഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽരഹിതരായി തിരിച്ചെത്തിയവരും നാട്ടിൽ എത്തിയശേഷം മടങ്ങിപ്പോകാൻ കഴിയാത്തവരുമായ മലയാളികൾക്കായി നോർക്ക ആവിഷ്‌കരിച്ച നോർക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി ഭദ്രതാ പേള്‍ പദ്ധതിക്കായി ബന്ധപ്പെടേണ്ട കുടുംബശ്രീ ജില്ലാ മിഷന്‍ ഫോണ്‍ നമ്പരുകള്‍.
തിരുവനന്തപുരം -04712447552
കൊല്ലം -04742794692
പത്തനംതിട്ട-04682221807
ആലപ്പുഴ -04812302049
കോട്ടയം -04772254104
ഇടുക്കി -04862232223
എറണാകുളം-04842426982
തൃശൂര്‍ -04872362517
പാലക്കാട് -04912505627
മലപ്പുറം -04832733470
കോഴിക്കോട് -04952373066
വയനാട് -04972702080
കണ്ണൂര്‍ -04936206589
കാസര്‍ഗോഡ് -04994256111
പ്രവാസി ഭദ്രത-മെഗാ കെ.എസ്.ഐ.ഡി.സി വഴി 25 ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെയാണ് ഈ പദ്ധതിയില്‍ വായ്പ അനുവദിക്കുന്നത്. ആദ്യത്തെ നാലു വര്‍ഷം അഞ്ചു ശതമാനം മാത്രം പലിശ നിരക്കിലാണ ്‌വായ്പ നല്‍കുക. ഈ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കുള്ള പലിശസബ്‌സിഡി ത്രൈമാസക്കാലയളവില്‍ നോര്‍ക്ക റൂട്‌സ് വഴി വിതരണം ചെയ്യുന്നതാണ്.
പ്രവാസി ഭദ്രതാ മെഗാ പദ്ധതിയുടെ വിശദാംശങ്ങള്‍ക്ക് +91 9400795951, +91 9895996780 എന്നീ മൊബൈല്‍ നമ്പുകളിലോ jacksonjose@ksidcmail.org, sinithoppil@ksidcmail.org എന്നീ ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.