ബെംഗളൂരു: നിയമസഭയെ പേപ്പർരഹിതമാക്കുന്നതിനുള്ള ‘ഇ-വിധാൻ’ എന്ന പദ്ധതി ഇത്രയധികം വൈകുന്നതിൽ സർക്കാരിനെ നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡെ കഗേരി കുറ്റപ്പെടുത്തി. സ്പീക്കറായി രണ്ടുവർഷമായിട്ടും ഇത് നടക്കാതെ പോയത് ഇ-വിധാൻ പദ്ധതിക്കു പിന്നിലെ സർക്കാർ നിലപാടാണെന്ന് വിശ്വേശ്വർ കൂട്ടി ചേർത്തു.
2014 മുതൽ താനുൾപ്പടെയുള്ള എല്ലാ സ്പീക്കർമാരും ഈ പദ്ധതി നടപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഇതുവരെ പദ്ധതി പ്രാബല്യത്തിൽ വരുത്താൻ സാധിച്ചില്ല. അയൽ സംസ്ഥാനമായ കേരളവും ചെറിയ സംസ്ഥാനമായ ഹിമാചൽ പ്രദേശുമെല്ലാം ഈ പദ്ധതി വളരെ വിജയപൂർവം നടപ്പാക്കിയെന്നും എന്നാൽ ഭാരതത്തിലെ ഐ.ടി. നഗരമെന്ന് പേരുള്ള ബെംഗളൂരുവിൽ ഇ-വിധാൻ സൗകര്യമില്ലാത്തത് വേദനാജനകമാണെന്നും സ്പീക്കർ പറഞ്ഞു. സർക്കാർ ഈ വിഷയത്തിൽ ഗൗരവമായി ഇടപെടണമെന്നും, വേഗത്തിൽ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.