ബെംഗളൂരു: ഈ വർഷം ഫെബ്രുവരിയിൽ പാസാക്കിയ ഗോവധ നിരോധന ബിൽ നടപടികൾ പ്രബല്യത്തിൽ വരുത്താൻ നഗര ഭരണകൂടം ഒരുങ്ങുന്നു. പശു കശാപ്പ് വിരുദ്ധ ബില്ലിനെക്കുറിച്ച് വേണ്ടത്ര അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും നിയമലംഘനങ്ങൾ ഉണ്ടായാൽ നടപടി സ്വീകരിക്കുമെന്നും യോഗത്തിൽ ബെംഗളൂരു നഗര ജില്ലാ കമ്മീഷണർ ഡോ. ജെ. മഞ്ജുനാഥ് പറഞ്ഞു. യോഗത്തിൽ മൃഗസംരക്ഷണ വകുപ്പ്, റോഡ് ഗതാഗത ഓഫീസ് വകുപ്പ്, പോലീസ് വകുപ്പ്, മറ്റ് മൃഗക്ഷേമ ഉദ്യോഗസ്ഥർ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കന്നുകാലികളുമായി യാത്ര ചെയ്യുന്ന എല്ലാ വാഹനങ്ങളെയും നിരീക്ഷിക്കുന്ന സംഘം രൂപീകരിച്ചു. നഗരത്തിലെ ഓരോ പ്രവേശന…
Read MoreMonth: July 2021
വിവരാവകാശ പ്രവർത്തകനെ അജ്‍ഞാതർ കൊലപ്പെടുത്തി
ബെംഗളൂരു: ജൂലൈ 15 ന് കർണാടകയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ഒരു വിവരാവകാശ പ്രവർത്തകൻ കൊല്ലപ്പെടുകയും മറ്റൊരാളെ അക്രമികൾ ആക്രമിക്കുകയും ചെയ്തു. ആദ്യ സംഭവത്തിൽ ബെല്ലാരിയിലെ ഹരപ്പനഹള്ളി ആസ്ഥാനമായുള്ള ടി ശ്രീധർ എന്ന 40 കാരനെയാണ് ഇന്നലെ അജ്ഞാതർ കൊലപ്പെടുത്തിയത്. വൈകിട്ട് 6.30 നും 7 നും ഇടയിലാണ് സംഭവം. അതേസമയം മറ്റൊരു വിവരാവകാശ പ്രവർത്തകനായ വെങ്കിടേഷിനെ ഒരു സംഘം ആക്രമിക്കുകയും കാലിനും കൈയ്ക്കും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള തവാരകെരിയിലാണ് സംഭവം. രണ്ട് കേസുകളിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ വിവിധ…
Read Moreഒരുക്കങ്ങൾക്കിടെ അധികൃതരെത്തി : ശൈശവ വിവാഹം തടഞ്ഞു
ബെംഗളൂരു: സുള്ള്യയിലെ ദുഗ്ഗലാഡ്കയിലെ കണ്ടഡ്ക എന്ന പ്രദേശത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തയക്കുന്നതിൽ നിന്ന് അധികൃതർ തടഞ്ഞു. ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് സുള്ള്യ ചിൽഡ്രൻസ് ഡെവലപ്മെൻറ് പ്രോജക്ട് ഓഫീസർ (സിഡിപിഒ) ശ്രിമതി രശ്മി, വധുവിന്റെ കുടുംബത്തിന്റെ സാന്നിധ്യത്തിൽ കല്യാണ ഒരുക്കങ്ങൾ നടക്കുകയായിരുന്ന വരന്റെ വീട് സന്ദർശിച്ചു. പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്കൂൾ സർട്ടിഫിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും രേഖകളൊന്നും തങ്ങൾ കൈവശം വെച്ചിട്ടില്ലെന്നും, എല്ലാ രേഖകളും മൈസൂരുവിലെ തങ്ങളുടെ വസിതിയിലാണെന്നും കുടുംബങ്ങൾ പറഞ്ഞു. മുഹൂർതം രാവിലെ 9 നും 10…
Read Moreബൊമ്മനഹള്ളി-ബിടിഎം കോറിഡോർ അനിശ്ചിതത്തിൽ
ബെംഗളൂരു: ആറ് വർഷം മുമ്പ് ഏറ്റെടുത്ത 200 മീറ്റർ ബിടിഎം ബൊമ്മനഹള്ളി കോറിഡോർ പ്രോജക്റ്റ് ഇന്നും വെളിച്ചം കണ്ടിട്ടില്ല. സിൽക്ക് ബോർഡ് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായാണ് ബിടിഎം ലേയൗട്ട് -ബോമ്മനഹള്ളി ഇടനാഴി പാത പദ്ധതി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഏറ്റെടുത്തത്. ലോക്ക്ഡൗൺ സമയത്ത് റോഡുകളിൽ വാഹനങ്ങൾ കുറവായതിനാൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇടനാഴി പാതയുടെ പണി പൂർത്തിയാക്കാനാകുമായിരുന്നെങ്കിലും പല കാരണങ്ങളാലും പണി മന്ദഗതിയിലായിരുന്നു. ടു-വേ ഇടനാഴിയുടെ പദ്ധതി 2012 ൽ തയ്യാറാക്കി, തടാക വികസന അതോറിറ്റി 2014 മാർച്ചിൽ അംഗീകാരം നൽകി,…
Read Moreഡി.എൻ.എ പരിശോധന നടത്തി; മോഷ്ടിച്ച കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കൾക്ക് ഉടൻ കൈമാറും
ബെംഗളൂരു: നഗരത്തിലെ ബിബിഎംപി ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ മണിക്കൂറുകൾക്കുള്ളിൽ തട്ടിക്കൊണ്ടുപോയ കേസിൽ നഗരത്തിലെ ഒരു സൈക്യാട്രിസ്റ്റ് കൂടിയായ വിജയനഗറിലെ ഡോ. രശ്മി ശശികുമാർ (34) അറസ്റ്റിലായി. ഒരു വർഷത്തിന് ശേഷം കൊപ്പലിലെ ഒരു കുടുംബത്തിൽ നിന്ന് 14 മാസം പ്രായമുള്ള കുട്ടിയെ കണ്ടെത്തി. തട്ടിക്കൊണ്ടുപോകൽ പരാതി നൽകിയ ബെംഗളൂരു ദമ്പതികളുടെ മകനാണെന്ന് ഡിഎൻഎ പരിശോധനാ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. 2020 മെയ് 29 ന് കുഞ്ഞിനെ ജനിച്ചയുടനെ ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോകുകയും ആ കുട്ടിയെ കൊപ്പാലിൽ നിന്നുള്ള ഒരു കാർഷിക ദമ്പതികൾക്ക് കൈമാറുകയും ചെയ്തു.…
Read More5 വർഷം കൊണ്ട് ഒരു കോടി തൊഴിലവസരങ്ങൾ കൂടി; കിടിലൻ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ.
ബെംഗളൂരു : പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും തൊഴിലില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുമ്പോൾ രാജ്യത്തെ ഏറ്റവും കൂടുതൽ യുവാക്കൾക്ക് തൊഴിൽ നൽകുന്ന സംസ്ഥാനങ്ങളിൽ ഒന്നായ കർണാടക തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നു. യുവാക്കളിൽ തൊഴിൽ നൈപുണ്യം വളർത്താൻ ലക്ഷ്യമിട്ടു കൊണ്ട് ആരംഭിക്കുന്ന “മിഷൻ യുവ സമൃദ്ധി” കൊണ്ട് ലക്ഷ്യമിടുന്നത് 5 വർഷം കൊണ്ട് ഒരു കോടി തൊഴിലുകൾ സൃഷ്ടിക്കുക എന്നതാണ്, 5000 കോടിയുടേതാണ് ഈ പദ്ധതി എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. 8 ജില്ലകളിൽ മിഷൻ യുവ സമൃദ്ധി പദ്ധതി നടപ്പിലാക്കാൻ പ്രത്യേക ദൗത്യസേനയെ നിയമിച്ചിട്ടുണ്ട്,…
Read Moreപുതിയ ഓക്സിജൻ നിർമാണ പ്ലാന്റുകൾക്ക് അനുമതി
ബെംഗളൂരു: കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം മൂലം സംസ്ഥാനത്തെ മെഡിക്കൽ ഓക്സിജൻ നിർമാണ യൂണിറ്റുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതിക്ക് കർണാടക സർക്കാർ വ്യാഴാഴ്ച അംഗീകാരം നൽകി. 10 കോടി രൂപ മിനിമം മുതൽമുടക്കിയാണ് മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നത് . മുതൽമുടക്കിൽ 25 ശതമാനം മൂലധന സബ്‌സിഡി നൽകുന്ന പദ്ധതി നിയമ-പാർലമെന്ററി കാര്യ മന്ത്രി ബസവരാജ് ബോമ്മൈയാണ് പ്രഖ്യാപിച്ചത്. ഉൽപാദനം ആരംഭിച്ച് ആദ്യ മൂന്ന് വർഷത്തേക്ക് ആവശ്യമായ വൈദ്യുതിയിൽ 100 ശതമാനം ഇളവ് നൽകും. 100 ശതമാനം സ്റ്റാമ്പ്…
Read Moreമലബാർ യാത്രികർക്ക് സന്തോഷ വാർത്ത; യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് പുനരാരംഭിക്കുന്നു.
ബെംഗളൂരു: നഗരത്തിൽ നിന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ യാത്രക്കാരുടെ ഏക ട്രെയിൻ യാത്രാ ആശ്രയമായിരുന്നു യശ്വന്ത്പുര -കണ്ണൂർ എക്സ്പ്രസ് (07389-90) പുനരാരംഭിക്കുന്നു. ലോക്ക്ഡൗണിനേ തുടർന്ന് നിർത്തിവച്ച സർവ്വീസ് ഈ മാസം 23 മുതൽ പുനരാരംഭിക്കാൻ ആണ് റെയിൽവേ തീരുമാനിച്ചത്. രാത്രി 8 മണിക്ക് യാത്ര ആരംഭിച്ച് ബാനസവാഡി, കാർമലറാം, ഹൊസൂർ, ധർമപുരി വഴി കണ്ണൂരിൽ രാവിലെ 9:45 ന് എത്തുന്ന ട്രെയിൻ തിരിച്ച് വൈകുന്നേരം 06.05 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8 മണിക്ക് യശ്വന്ത്പൂരിലെത്തും. ട്രെയിൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്…
Read Moreപ്രതിരോധ കുത്തിവെപ്പ്; കണക്കെടുക്കാൻ ബി.ബി.എം.പിയുടെ വീടുകയറി സർവ്വേ
ബെംഗളൂരു: ഇനിയും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലാത്ത ആളുകളെ തിരിച്ചറിയാൻ ബൃഹത്ത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) വീടുകൾതോറും സർവേ നടത്തുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു. പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെയും എടുക്കാത്തവരുടെയും അതുപോലെ എടുക്കാൻ വിസമ്മതിക്കുന്നവരുടെയും ഡാറ്റ ശേഖരിക്കുന്നതിനാണ് ഈ സർവ്വേ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വാക്സിനുകൾ ലഭ്യമല്ലാത്തതിനാൽ നഗരത്തിലുടനീളം വാക്സിൻ ക്ഷാമം തുടരുന്നു. കഴിഞ്ഞ 11 ദിവസങ്ങളിൽ നടത്തിയ പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണം പരിശോധിക്കുമ്പോൾ ജൂലൈ 3 ന് 1.24 ലക്ഷം പേർക്ക് വാക്സിനേഷൻ നൽകി. ഇത് ഇതുവരെ…
Read Moreബിബിഎംപി മാർഷലുകളെ സഹായിക്കാൻ സന്നദ്ധ പൗര സംഘം
ബെംഗളൂരു: തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിച്ച് ബോധവൽക്കരണം നടത്താൻ സിറ്റിസൺസ് ഗ്രൂപ്പ് ബിബിഎംപി മാർഷലുകളെ സഹായിക്കും. ലോക്ക്ഡൗൺ അവസാനിച്ചതു മുതൽ ആളുകൾ വൻ തോതിൽ പുറത്തേക്കിറങ്ങാൻ തുടങ്ങി, പക്ഷേ പലരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തത് അധികൃതരുടെ ശ്രേദ്ധയിൽപ്പെടുന്നു. മൂന്നാമത്തെ തരംഗത്തിനു മുന്നോടി എന്ന നിലയിൽ, മാസ്കുകളുടെ ഉപയോഗത്തെ കുറിച്ച് ബോധവൽക്കരണ ഡ്രൈവുകൾ നടത്താനും കോവിഡ് മാനദണ്ഡങ്ങൾ പറഞ്ഞു മനസിലാക്കാനും ബിബിഎംപി മാർഷലുകളെ സഹായിക്കുന്നതിന് ഒരു പൗര വോളണ്ടിയർ ഗ്രൂപ്പ് രൂപീകരിച്ചു. തിരക്കേറിയ പ്രദേശങ്ങൾ സന്ദർശിക്കുകയും പൊതുജനങ്ങളോട് അകലം പാലിക്കാനും മാസ്ക് ധരിക്കാനും ആവശ്യപ്പെടുകയും ചെയ്യും. 28…
Read More