രാമമൂർത്തി നഗറിലെ ഒരു വീട്ടിൽ നിന്നാണ് നാലുമലയാളികളും നൈജീരിയക്കാരനും അടങ്ങുന്ന സംഘത്തെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ (സി.സി.ബി.) അറസ്റ്റ് ചെയ്തത്.
ഒരു നൈജീരിയക്കാരനെ അറസ്റ്റ് ചെയ്തത് ഹൊരമാവിൽ നിന്നാണ്.
കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നതിനാൽ ഇവരുടെ പേരുവിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.
Drive against drugs continues.. CCB Anti Narcotics Wing seize Rs 1 cr worth of drugs..Cocaine, Ecstacy, Yaba tablets, MDMA, Ganja seized in Rammurtynagar & Baglur..6 accused including 2 foreign drug peddlers arrested.. @CPBlr @BlrCityPolice pic.twitter.com/J9MdmEmdO0
— Sandeep Patil IPS (@ips_patil) July 27, 2021
രാമമൂർത്തി നഗറിൽ നിന്ന് 55 ലക്ഷത്തിന്റെ മയക്കുമരുന്നും ഹൊരമാവിൽനിന്ന് 45 ലക്ഷത്തോളം രൂപയുടെ മയക്കുമരുന്നുമാണ് സി.സി.ബി.പിടിച്ചെടുത്തത്.
രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊക്കെയിൻ,എം.ഡി.എം.എ, എൽ.എസ്.ഡി, യാബ ടാബ്ലെറ്റ് തുടങ്ങിയവയാണ് സംഘത്തിൽനിന്ന് കണ്ടെടുത്തത്.
അഞ്ചുലക്ഷം രൂപ, ഒരു കാർ, അഞ്ചുമൊബൈൽ ഫോണുകൾ, രണ്ട് ഇരുചക്രവാഹനങ്ങൾ എന്നിവയും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.