തീരപ്രദേശങ്ങളിൽ കനത്ത മഴ; റോഡ് ഗതാഗതം തടസ്സപെട്ടു

ബെംഗളൂരു: കർണാടകയിലെ നിരവധി തീരപ്രദേശങ്ങളിൽ ഞായറാഴ്ച തുടർച്ചയായി മഴ പെയ്തു. ഉഡുപ്പി, ദക്ഷിണ കന്നഡ, മറ്റ് ജില്ലകളിലെ നിരവധി റോഡുകളും പാർപ്പിട പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ട്രെയിൻ ഗതാഗതമുൾപ്പടെ തടസപ്പെട്ടു.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും വെള്ളം കവിഞ്ഞൊഴുകിയതിനാൽ ചേല്യാഡ്ക പാലത്തിലെ വാഹനങ്ങളുടെ ചലനം നിർത്തിവച്ചു. വാഹനസഞ്ചാരം സാധ്യമല്ലാത്തതിനാൽ, ശനിയാഴ്ച മഴ തുടങ്ങിയതോടെ അജിക്കല്ലു, ഗുമ്മറ്റഗഡ്ഡെ, കപിക്കാട് , ഒലതഡ്ക തുടങ്ങി നിരവധി ഗ്രാമങ്ങളിലെ താമസക്കാർ വാരാന്ത്യത്തിൽ യാത്ര ചെയ്യാനാകാതെ കുടുങ്ങി.

തീരദേശ കർണാടകയിലെ പല റോഡുകളും വെള്ളപ്പൊക്കത്തിൽ മുങ്ങി. സർക്കാർ കണക്കുകൾ പ്രകാരം, ഈ വർഷം ആദ്യം മുതൽ ജൂലൈ 17 വരെ ദക്ഷിണ കന്നഡയിൽ 1769 മില്ലിമീറ്റർ മഴ ലഭിച്ചു. ഏപ്രിൽ ആദ്യം മുതൽ 4,000 വൈദ്യുതി തൂണുകളും 200 ട്രാൻസ്ഫോർമറുകളും തകർന്നതായി കണക്കാക്കപ്പെടുന്നു.

അതേസമയം, ഉഡുപ്പിയിൽ, ജില്ലാ ഭരണകൂടം പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. കരന്ദടി, മജൂർ, മല്ലാർ, ഉലിയാരു പ്രദേശങ്ങളിലെ നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) നിർദ്ദേശിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us