ബെംഗളൂരു: തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിച്ച് ബോധവൽക്കരണം നടത്താൻ സിറ്റിസൺസ് ഗ്രൂപ്പ് ബിബിഎംപി മാർഷലുകളെ സഹായിക്കും. ലോക്ക്ഡൗൺ അവസാനിച്ചതു മുതൽ ആളുകൾ വൻ തോതിൽ പുറത്തേക്കിറങ്ങാൻ തുടങ്ങി, പക്ഷേ പലരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തത് അധികൃതരുടെ ശ്രേദ്ധയിൽപ്പെടുന്നു.
മൂന്നാമത്തെ തരംഗത്തിനു മുന്നോടി എന്ന നിലയിൽ, മാസ്കുകളുടെ ഉപയോഗത്തെ കുറിച്ച് ബോധവൽക്കരണ ഡ്രൈവുകൾ നടത്താനും കോവിഡ് മാനദണ്ഡങ്ങൾ പറഞ്ഞു മനസിലാക്കാനും ബിബിഎംപി മാർഷലുകളെ സഹായിക്കുന്നതിന് ഒരു പൗര വോളണ്ടിയർ ഗ്രൂപ്പ് രൂപീകരിച്ചു. തിരക്കേറിയ പ്രദേശങ്ങൾ സന്ദർശിക്കുകയും പൊതുജനങ്ങളോട് അകലം പാലിക്കാനും മാസ്ക് ധരിക്കാനും ആവശ്യപ്പെടുകയും ചെയ്യും.
28 പേരുടെ ഒരു സംഘം ബിബിഎംപി മാർഷലുകളുമായി ചേർന്ന് ബോധവത്കരണം നടത്താൻ തുടങ്ങുമെന്ന് ചീഫ് മാർഷൽ കേണൽ രാജ്ബീർ സിംഗ് പറഞ്ഞു. അടുത്ത തരംഗം അപകടകരമായതിനാൽ മാസ്കുകൾ ധരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തേണ്ടതുണ്ട്. അവബോധം പ്രചരിപ്പിക്കാനും ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.