ബെംഗളൂരു: വിജയപുരയിലെ ദുരഭിമാനകൊലയില്‍ നാല് പേരെ അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവും സഹോദരനും ഉൾപ്പടെയുള്ളവരാണ് പിടിയിലായത്.
കൂടുതല്‍പേർക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
കേസിലെ അഞ്ചാം പ്രതിയായിട്ടുള്ള പെൺകുട്ടിയുടെ പിതാവ് ബന്ദഗിസാബ്, നാലാം പ്രതിയായ സഹോദരന്‍ ദാവല്‍പട്ടേല്‍ ബന്ധുക്കളായ അല്ലാപട്ടേല്‍, മുഹമ്മദ് റഫീഖ് എന്നിവരാണ് പിടിയിലായത്.
ഒന്നാം പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ആകെ അഞ്ച് പേർ സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ ബന്ധുക്കളില്‍ പലരും ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.
ചൊവ്വാഴ്ച രാത്രിയാണ് വിജയപുര ജില്ലയിലെ സാലദഹള്ളിയില്‍ പ്രണയിച്ചതിന് ദളിത് യുവാവിനെയും മുസ്ലിം പെൺകുട്ടിയെയും ബന്ധുക്കൾ കെട്ടിയിട്ട് കല്ലുകൊണ്ട് അടിച്ചു കൊന്നത്.
അതേസമയം, ക്രൂരമായ കൊലപാതകമായിട്ടും പോലീസ് പ്രതികൾക്കായി ഒത്തുകളിക്കുകയാണെന്ന് ദളിത് സംഘടനകളാരോപിച്ചിരുന്നു.
അന്വേഷണം കാര്യക്ഷമമാകണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് യുണൈറ്റൈഡ് ദളിത് ഫോറം നിവേദനം നല്‍കി. പണക്കാരനായതുകൊണ്ടാണ് കൊലപാതകത്തിന് നേതൃത്വം നല്‍കിയ പെൺകുട്ടിയുടെ പിതാവിനെ കേസില്‍ അഞ്ചാം പ്രതിയാക്കിയതെന്ന് സംഘടന ആരോപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.