കരകയറുന്നു….ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5% ന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 8249 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.14975 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 04.86 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 14975 ആകെ ഡിസ്ചാര്‍ജ് : 2511105 ഇന്നത്തെ കേസുകള്‍ : 8249 ആകെ ആക്റ്റീവ് കേസുകള്‍ : 203769 ഇന്ന് കോവിഡ് മരണം : 159 ആകെ കോവിഡ് മരണം : 32644 ആകെ പോസിറ്റീവ് കേസുകള്‍ : 2747539 ഇന്നത്തെ പരിശോധനകൾ…

Read More

മരണനിരക്കിൽ കുറവ്; നഗരത്തിലെ താല്‍ക്കാലിക ശ്മശാനങ്ങള്‍ അടച്ചു

ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി കോവിഡ് മരണ നിരക്ക് കുറഞ്ഞ് വന്നതിനെ തുടര്‍ന്ന് താല്‍ക്കാലിക ശ്മശാനങ്ങള്‍ അടച്ചു. ബിബിഎംപി ചീഫ് കമ്മീഷണര്‍ ഗൗരവ് ഗുപ്തയാണ് പുതിയ തീരുമാനം അറിയിച്ചത്. “അന്നത്തെ സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിനായി നമ്മള്‍ താല്‍ക്കാലിക ശ്മശാനങ്ങള്‍ സ്ഥാപിച്ചിരുന്നു, ഇപ്പോള്‍ മരണങ്ങള്‍ വലിയ തോതില്‍ കുറഞ്ഞ് വന്നിരിക്കുന്നു. അതിനാല്‍, അവ അടച്ച്‌ പൂട്ടുകയാണ്.” അദ്ദേഹം വെളിപ്പെടുത്തി. നിലവില്‍ ഓരോ ദിവസത്തേയും മരണം നിരക്ക് 40-50 ആണ്. സാധാരണ ശ്മശാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സഖ്യയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലത്തെ ബുള്ളറ്റിന്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത്…

Read More

‘100 നോട്ട് ഔട്ട്’; 5000-ത്തോളം പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം

ബെംഗളൂരു: ഇന്ധന വിലവർധനയ്‌ക്കെതിരേ കോൺഗ്രസ് സംസ്ഥാനവ്യാപകമായി ‘100 നോട്ട് ഔട്ട്’ എന്ന പേരിൽ പ്രതിഷേധം ശക്തമാക്കുന്നു. https://twitter.com/DKShivakumar/status/1403223913685864451?s=20 ജൂൺ 15 വരെ സംസ്ഥാനത്തെ 5000-ത്തോളം പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം. തുടർന്ന് ജില്ലാകേന്ദ്രങ്ങളിലും താലൂക്ക്‌ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തും. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാർ തുടങ്ങിയ നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധം മുഖാവരണം, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും എന്ന് നേതാക്കൾ പറഞ്ഞു. ഇന്ധന വിലയിൽ 30 രൂപയിലധികം വർധനയാണ്…

Read More

കോവിഡ് മൂന്നാം തരംഗം; കുട്ടികളെ സുരക്ഷിതമാക്കാൻ പുതിയ നീക്കം

ബെംഗളൂരു: ഒക്ടോബറോടെ സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കോവിഡ് മൂന്നാം തരംഗം കുട്ടികളിലാണ് രോഗവ്യാപനം തീവ്രമാകുകയെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ് മുൻനിർത്തി ഇതിനെ പ്രതിരോധിക്കാൻ ഡോക്ടർമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമായി സംഘടിപ്പിക്കുന്ന പരിശീലനക്യാമ്പിന് തുടക്കംകുറിച്ചു. കോവിഡ് ബാധിതരായ കുട്ടികൾക്ക് എങ്ങനെ ഫലപ്രദമായ സൗകര്യമൊരുക്കാം, വ്യാപനത്തോത് എങ്ങനെ കുറയ്ക്കാം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. വരുംദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ക്യാമ്പുകൾ നടക്കും. കുട്ടികളുടെ ഡോക്ടർമാരുടെ എണ്ണം നഗരത്തിൽ താരതമ്യേന കുറവായതിനാലാണ് മറ്റ് വിഭാഗത്തിലെ ഡോക്ടർമാർകൂടി കുട്ടികളെ പരിചരിക്കാൻ പരിശീലനം നേടണമെന്ന്‌ ക്യാമ്പ് ഉദ്ഘാടനംചെയ്ത റവന്യൂമന്ത്രി ആർ.…

Read More

നഗരത്തിൽ പച്ചക്കറിവില കുതിച്ചുയരുന്നു

ബെംഗളൂരു: നഗരത്തിൽ പച്ചക്കറിവില കുതിച്ചുയരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദൂരജില്ലകളിൽ നിന്നും എത്തിക്കുന്ന പച്ചക്കറികളുടെ വിലയിലാണ് വർധനയുണ്ടായിരിക്കുന്നത്. തുടർച്ചയായുള്ള ഇന്ധനവില വർധനയും കോവിഡിനെത്തുടർന്നുണ്ടായ യാത്രാനിയന്ത്രണങ്ങളും വിലക്കയറ്റത്തിന് കാരണമായതായി വ്യാപാരികൾ പറയുന്നു. മഴക്കാലം തുടങ്ങുന്നതോടെ സംസ്ഥാനത്ത് പച്ചക്കറി ഉത്‌പാദനം കുറയുന്നതും വിലവർധനയ്ക്ക്‌ കാരണമാകുന്നുണ്ട്. വരുംദിവസങ്ങളിലും പച്ചക്കറിവില കുത്തനെ ഉയരുമെന്നാണ് വ്യാപാരികൾ നൽക്കുന്ന സൂചന. ഗ്രാമപ്രദേശങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായതോടെ കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മന്ദഗതിയിലാകുകയും ചെയ്തു. വടക്കൻ ജില്ലകളിൽ ഇതിനോടകം ഉത്‌പാദനം കുത്തനെ കുറഞ്ഞിട്ടുണ്ട്. മുമ്പുണ്ടായിരുന്നതിന്റെ 40 ശതമാനം വാഹനങ്ങൾ മാത്രമേ പച്ചക്കറിയുമായി ഇപ്പോൾ നഗരത്തിലെത്തുന്നുള്ളു…

Read More

മുടി വെട്ടാൻ ശ്രമിച്ച ദലിത് സഹോദരങ്ങളെ നാട്ടുകാർ അപമാനിച്ചു;ആത്മഹത്യാശ്രമം നടത്തിയ രണ്ടു പേരും ആശുപത്രിയിൽ.

ബെംഗളൂരു : ലോക്ക്ഡൗണിനെ തുടർന്ന് ബാർബർ ഷോപ്പുകൾ തുറക്കാത്തതിനാൽ വീടുകളിൽ മുടി വെട്ടാനെത്തിയ ബാർബർമാരെ സമീപിച്ച് മുടി വെട്ടിത്തരാൻ ആവശ്യപ്പെട്ട ദലിത് യുവാക്കളെ നാട്ടുകാർ അപമാനിക്കുകയും മർദ്ദിക്കുകയുമായിരുന്നു. ദളിതരുടെ മുടി വെട്ടില്ലെന്നാക്ഷേപിച്ചാണ് മർദ്ദിച്ചത്. തുടർന്ന് വിഷം കഴിച്ച സഹോദരങ്ങൾ ആശുപത്രിയിൽ ചികിൽസയിലാണ്. കോപ്പാൾ ഹൊസള്ളി ഗ്രാമത്തിൽ നടന്ന സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ 2 ബാർബർമാർ ഉൾപ്പെടെ 17 പേർക്കെതിരെ പോലീസ് കേസെടുത്തു. 7 പേരെ കസ്റ്റഡിയിലെടുത്തു.

Read More

2000ൽ അധികം കായികതാരങ്ങൾക്കായി നഗരത്തിൽ വൻ വാക്സിനേഷൻ ക്യാമ്പ്.

ബെംഗളൂരു: കർണാടക യുവജന ശാക്തീകരണ കായിക വകുപ്പ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ബെംഗളൂരുവിലെ കായിക താരങ്ങൾക്കായി രണ്ട് ദിവസത്തെ സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് പ്രഖ്യാപിച്ചു.  ബി‌ ബി‌ എം‌ പിയും ആരോഗ്യ വകുപ്പും ചേർന്നാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. “2,200 കായികതാരങ്ങൾ ഇതിനകം വാക്സിനേഷനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ശ്രീ കാന്തീരവ സ്റ്റേഡിയത്തിലെ അസിസ്റ്റന്റ് ഡയറക്ടർ, യൂത്ത് എംപവർമെൻറ് ആൻഡ് സ്പോർട്സുമായി ബന്ധപ്പെടുകയോ അതത് കായിക  അസോസിയേഷനുകളുമായോ ബന്ധപ്പെടുകയോ ചെയ്യാം, ” എന്ന് വകുപ്പിൽ നിന്നുള്ള വാർത്താകുറിപ്പിൽ അറിയിച്ചു.

Read More

കേരള.പി.സി.സി.അധ്യക്ഷന് അഭിനന്ദനമറിയിച്ച് കർണാടക മലയാളി കോൺഗ്രസ്.

സാധാരണ കോൺഗ്രസ്സ് പ്രവർത്തകർക്ക് ഉണർവും ആവേശവും നൽകി കോൺഗ്രസ്സ് പ്രസ്ഥാനത്തിന് ശക്തിപകർന്നു പാർട്ടിയെ  അധികാരത്തിലേക്ക് തിരികെയെത്തിക്കാൻ  കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രെസിഡന്റായി തിരഞ്ഞെടുത്ത  കെ സുധാകരന് കഴിയും .എതിരാളികളിനിന്നു ഒരുപാടു വെല്ലിവിളികൾ നേരിട്ട അദ്ദേഹത്തിന് ഓരോ കോൺഗ്രസ്സ് പ്രവർത്തകനെയും ചേർത്ത് നിർത്തി മുന്നോട്ടുപോകുവാൻ കഴിയട്ടെ  എന്ന് ആശംസിക്കുന്നു  .പുതിയ  കെ പി സി സി പ്രെസിഡന്റ്  കെ സുധാകരൻ എം പി ,വർക്കിംഗ് പ്രെസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എം പി , പി ടി തോമസ് എം എൽ എ , ടി…

Read More

ഐ‌ഐ‌എം‌ബി ഇന്ത്യയിലെ മികച്ച ബി-സ്കൂൾ

ബെംഗളൂരു: ബിസിനസ് & മാനേജ്മെന്റ് സ്റ്റഡീസിൽ, ക്യു എസ് വേൾഡ് യൂണിവേഴ്സിറ്റി വിഷയാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ റാങ്കിംഗിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്–ബാംഗ്ലൂർ ഇന്ത്യയിലെ മികച്ച ബി–സ്കൂളായി, തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുത്തു. തൊഴിലുടമയുടെ പ്രശസ്തി, അക്കാദമിക മികവ് , ഗവേഷണ സ്വാധീനം എന്നിവ പരിഗണിക്ച്ചുകൊണ്ടാണ് ക്യു എസ് വേൾഡ് യൂണിവേഴ്സിറ്റി ആഗോളതലത്തിൽ സ്ഥാപനങ്ങളൾക്ക് റാങ്ക് നൽകുന്നത്. ഐ‌ ഐ‌ എം ബാംഗ്ലൂർ വാഗ്ദാനം ചെയ്യുന്ന ബിസിനസ് & മാനേജ്‌മെന്റ് സ്റ്റഡീസ് മൂന്ന് വിഭാഗങ്ങളിലും ഉയർന്ന റേറ്റിംഗുകൾ നേടി, ഐ‌ ഐ‌ എം‌ ബിയെ ഇന്ത്യയിലെ മികച്ച ബി–സ്കൂളാക്കി മാറ്റി.…

Read More
Click Here to Follow Us